ഇടപെടൽ

മാർഷൽ വിയാൻ സമ്മേഴ്സിന് 2011  ഏപ്രിൽ മാസം പതിനാറാം തീയതിയിൽ കൊളോറാഡോയിലെ ബോൾഡറിൽ വച്ച് വെളിപ്പെടുത്തിയത് പ്രകാരം

ഇന്ന് ഞങ്ങൾ ഉന്നതാധികാരമായ ദൈവത്തെ കുറിച്ച് സംസാരിക്കാം.

ഉന്നതമായ ഒരു അധികാരമാണ് നിങ്ങളോടു ഇപ്പോൾ സംസാരിക്കുന്നത്, മാലാഖവൃന്ദത്തിന്റെ സാനിധ്യം മുഖാദരം സംസാരിക്കുന്നത്, നിങ്ങളുടെ നിലവിലുള്ള സ്ഥിതിയുടെ സ്രോതസ്സും കേന്ദ്രവും ആയ ആ ഭാഗത്തോട് സംസാരിക്കുന്നത്, നിങ്ങളുടെ സാമൂഹികമായ രൂപപെടുത്തലുകൾക്കു അപ്പുറം, നിങ്ങളുടെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം ഉള്ളതിനോട് സംസാരിക്കുന്നത്, നിങ്ങളുടെ സംസ്കാരങ്ങൾക്കും, നിങ്ങളുടെ മതത്തിന്റെ തന്നെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം ഉള്ളതിനോട് സംസാരിക്കുന്നത്.

ഈ ഉന്നതാധികാരത്തിനു ഈ ലോകത്തിനോടും, ഈ ലോകത്തിലുള്ള ഓരോ വ്യക്തിയോടും ഒരു സന്ദേശം ഉണ്ട്. ഈ സന്ദേശം ഒരു ആശയത്തിനേക്കാൾ അധികമാണ്, ഈ സന്ദേശം ഒരു കൂട്ടം ആശയങ്ങളേക്കാൾ അധികമാണ്. ഇത് ഒരു വിളിയും സ്ഥിതീകരണവും ആണ്, നിങ്ങളോടു പ്രതികരിക്കാനുള്ള വിളിയും നിങ്ങളുടെ ഉള്ളിലും ലോകത്തിലുള്ള എല്ലാ ആളുകളുടെ ഉള്ളിലെയും ആഴത്തിലുള്ളതിനെപ്പറ്റിയുള്ള സ്ഥിധീകരണവും. ഈ സ്ഥിധീകരണം നിങ്ങളുടെ പ്രതികരണശേഷിക്ക് ഒരു നാഴികക്കല്ലാണ്.

ശക്തിയും സാന്നിധ്യവും ഈ ഭൗതികപ്രപഞ്ചത്തിലെങ്ങും നിറഞ്ഞു നില്കുന്നു, നിങ്ങളുടെ ഭാവനക്ക് വിധേയമാക്കാൻ കഴിയുന്നതിനേക്കാൾ വ്യാപ്തിയേറിയതും മഹത്വമേറിയതും ആയ ഈ പ്രപഞ്ചത്തിലും ഒപ്പം ഈ ലോകത്തിൽ വളരെ കുറച്ചു പേർ മാത്രം സാധ്യമാകും എന്ന് കരുതിയിട്ടുള്ള  പ്രപഞ്ചത്തിനേക്കാൾ അപ്പുറമായുള്ള   സൃഷ്ടിയുടെ മഹത്തായ തലങ്ങൾ വരെയും.

പക്ഷെ ഈ ഉന്നതാധികാരമിപ്പോൾ നിങ്ങളുടെ മനസ്സിന്റെ ഉപരിതലത്തിൽ നിന്നും ആഴത്തിലുള്ള നിങ്ങളുടെ നിലവിലുള്ള സ്ഥിതിയുടെ കേന്ദ്രത്തിലുള്ള നിങ്ങളുടെ ഏറ്റവും സ്വകാര്യമായ ആ ഭാഗത്തോട് സംസാരിക്കുന്നു.

ഇതാണ് നിങ്ങളുടെ മഹത്തായ ബന്ധം ഒപ്പം നിങ്ങൾക്ക് ആളുകളോടും സ്ഥലങ്ങളോടും എന്തിനു സാധനങ്ങളോട്‌ വരെയുള്ള ബന്ധത്തിന്റെ ഉദ്ദേശ്യവും അർഥത്തിന്റെ സ്രോതസ്സും.

നിങ്ങളുടെ ഉള്ളിലെ ആഴത്തിലുള്ള ഈ ഭാഗത്തോട് സംവാദിക്കുവാൻ നിങ്ങൾക്ക് ഈ ഉന്നതാധികാരം ആവശ്യമാണ്, ഈ ആഴത്തിലുള്ള ഭാഗത്തെക്കുറിച്ചു നിങ്ങളെ ബോധവാന്മാരാക്കുവാൻ, ഒരു പുതിയ ലോകത്തിൽ ജീവിക്കാൻ നിങ്ങളെ തയ്യാറാക്കുവാൻ, ജീവന്റെ മഹാകൂട്ടായ്മയാകുന്ന പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ബുദ്ധിശാലികളായ ജീവനുകളുമായി ബന്ധപ്പെടാൻ.

നിങ്ങൾക്കു ഈ കാര്യങ്ങളെക്കുറിച്ചു അറിയില്ല പക്ഷെ അവ നിങ്ങളുടെ ഭാഗമാണ്.

ഒരു പക്ഷെ, നിങ്ങളുടെ ഈ ആഴത്തിലുള്ള പ്രകൃതി ചില സമയങ്ങളിൽ നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകാം, വ്യക്തതയുടെ സമയങ്ങളിൽ, പൂർണജ്ഞാനത്തിന്റെ സമയങ്ങളിൽ, നിരാശയുടെ സമയങ്ങളിൽ. നിങ്ങൾക്ക് നിങ്ങളുടെയും മറ്റുള്ളവരുടെയും ആഗ്രഹങ്ങൾക്കും ഭയങ്ങൾക്കും അപ്പുറം ഇത് ശ്രവിക്കുവാൻ കഴിഞ്ഞിരിക്കാം. ഈ ഉന്നതാധികാരം നിങ്ങളെ വിളിക്കുകയാണ്.നിങ്ങളുടെ മനസിന്റെ പുരാതനമായ മട്ടുപ്പാവിലൂടെ നിങ്ങളെ വിളിക്കുകയാണ്. നിങ്ങളുടെ വിശ്വാസങ്ങൾക്കും മുൻകഴുതലുകൾകും അപ്പുറം നിങ്ങളെ വിളിക്കുകയാണ്.

കാരണം ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു. വാക്കുകളും, സ്വരവും ഈ ലോകത്തിലുണ്ട്. ഇത് ആഴത്തിലുള്ള ഒരു ആശയവിനിമയമാണ്‌.

നിങ്ങളുടെ ബുദ്ധിക്കു മനസിലാക്കാൻ കഴിയുന്നതിലും വലുതും ആഴത്തിലുള്ളതുമായ ആശയവിനിമയം.

ഇത് മഹത്തായ ഒരു ഉദ്ദേശ്യത്തെക്കുറിച്ചും ആഴത്തിലുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും മഹത്തായ ഒരു കൂടിച്ചേരലിനെക്കുറിച്ചും സംസാരിക്കുന്നു, ഈ ലോകത്തിലും ഈ ലോകത്തിനു പുറമെയും.

ഒപ്പം ഈ കൂടിച്ചേരൽ മുഖാന്തരം നിങ്ങൾ ഒരു പാലമായി മാറും- ഈ ലോകത്തിലേക്കുള്ള ഒരു പാലം, നിങ്ങൾ എവിടെ നിന്നാണോ വന്നതും  എവിടേക്കാണോ പോകുന്നതും  ആയ നിങ്ങളുടെ പുരാതനമായ ഭാവനത്തിലേക്കുള്ള പാലം.

ആളുകൾക്ക് പല കാര്യങ്ങളും വേണം. അവർക്കു വലിയ ഭയങ്ങൾ ഉണ്ട്. പരാജയത്തിന്റെ ഭയങ്ങൾ, ചില കാര്യങ്ങൾ ഇല്ലാത്തതിന്റെ ഭയങ്ങൾ, നഷ്ടപെടലിന്റെ ഭയങ്ങൾ, അടിച്ചമർത്തപെടലിന്റെ ഭയങ്ങൾ, വേദനയുടെയും കഷ്ടതയുടെയും മരണത്തിന്റെയും ഭയങ്ങൾ.

പക്ഷെ ഈ ഉന്നതാധികാരം ഇതിനോളം അപ്പുറത്താണ് സംസാരിക്കുന്നത്. ഇത് സൃഷ്ടാവ് സൃഷ്ടിയോടു നടത്തുന്ന സംഭാഷണമാണ്.

നിങ്ങളുടെ ആഴത്തിലുള്ള മനസിന്റെ സൃഷ്ടിയെയാണ് ഞങ്ങൾ പരമജ്ഞാനം എന്ന് വിളിക്കുന്നത്. ഇത് നിങ്ങളുടെ സ്ഥിരമായ ഭാഗമാണ്.ഇത് നിങ്ങൾ ഈ ജീവത്തിലേക്കു വന്നതിനും മുൻപും ഈ ജീവിതത്തിനു ശേഷവും നിലനിൽക്കുന്ന ഒരു ഭാഗമാണ്,ശബ്ദത്തിന്റെ ശക്തിയാൽ നയിക്കപ്പെട്ടു ,വേർപെടലിന്റെ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഭാഗം.

ആളുകൾക്ക് പല കാര്യങ്ങളും വേണം. അവർക്കു പല ഭയങ്ങളാണ് ഉള്ളത്. മറ്റുചിലർക്ക് ഉറച്ച വിശ്വാസങ്ങളാണ് ഉള്ളത്. പക്ഷെ ഈ ഉന്നതാധികാരം സംസാരിക്കുന്നതു ഇവക്കെലാം അപ്പുറം ഉള്ള ഒന്നിനോടാണ്,കാണുവാനും  കേൾക്കുവാനും ഈ ആഴമായ തലത്തിൽ പ്രതികരിക്കാനും സാധിക്കുന്ന എല്ലാവരോടും, ഇവക്കെല്ലാം അപ്പുറമുള്ള കാര്യങ്ങളോടാണ് സംസാരിക്കുന്നത്.

നിങ്ങൾക്ക് ഇത് വിലയിരുത്താൻ ആവില്ല. ഇത് നിങ്ങളുടെ മനസ്സിനേക്കാൾ മഹത്വമേറിയ ഒന്നാണ്. നിങ്ങൾക്ക് ഇതുമായി തർക്കിക്കാൻ ആവില്ല കാരണം ഇത് നിങ്ങളുടെ കഴിവുകളേക്കാൾ അപ്പുറമാണ്.

ഇതിനു രഹസ്യസ്വഭാവമുണ്ട് കാരണം ഇത് വളരെ പരിപാവനമാണ്. ഈ ലോകത്തിനും എല്ലാ ലോകത്തിനും അപ്പുറമാണ് ഇതിന്റെ ഉത്ഭവം. അതിനാൽ നിങ്ങൾക്ക് ഇത് വിഭാവനം ചെയുവാൻ കഴിയുകയില്ല. പക്ഷെ ഈ അനുഭവം നിങ്ങൾക്ക് ആഴത്തിലുള്ളതാകയാൽ ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയും നിങ്ങളെ വേർപ്പെടൽ എന്ന സ്വപ്നത്തിൽ നിന്നും ഉണർത്തുകയും നിങ്ങളെ നിങ്ങളുടെ മുൻകരുതലുകളിൽ നിന്നും നിങ്ങളുടെ കൂടിച്ചേരലുകളിൽ നിന്നും പുറത്തേക്കു വരുവാൻ വിളിചോതുകയും ചെയുന്നു. ഇത് വളരെ പുരാതനമാണ് എന്നതിനാൽ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുന്നതിനും അപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് ഇത് സംസാരിക്കുന്നു. പക്ഷെ നിങ്ങളുടെ തന്നെയായ ഒരു ജീവിതത്തെ കുറിച്ചും.

ദൈവത്തിനറിയാം എന്താണ് വരാൻപോകുന്നതെന്ന്. ദൈവത്തിനറിയാം നിങ്ങൾ എന്തിനാണ് ഇവിടെ ഉള്ളതെന്ന്. ദൈവം നിങ്ങളെ ഒരു വലിയ ഉദ്ദേശ്യത്തോടെയാണ് ഇവിടേയ്ക്ക് അയച്ചിരിക്കുന്നത്. പക്ഷെ നിങ്ങളുടെ ലക്ഷ്യങ്ങളും പദ്ധതികളും വളരെ ചുരുക്കത്തിൽ മാത്രമേ ഇത് സംബന്ധിച്ചുള്ളു.

ഇത് വളരെ മഹത്വമേറിയ ഒന്നാണ്. ഇത് വളരെ സാധാരണവും അതേസമയം വളരെ വർണാർഭമേറിയതും അല്ലാത്ത ഒന്നാണ്. നിങ്ങളുടെ നിലവിലുള്ള സ്ഥിതിക്ക് അത്യന്താപേക്ഷിതവും നിങ്ങളുടെ രൂപകല്പനക്കും പ്രകൃതിക്കും അത്യന്താപേക്ഷിതവുമാണ്. ഇത് നിങ്ങൾക്കുള്ള ഏറ്റവും സർവ്വപ്രധാനകളായ ബന്ധങ്ങളാണ്, നിങ്ങളുടെ ആഴത്തിലുള്ള സ്നേഹം, നിങ്ങളുടെ മഹത്തായ അഭിനിവേശം, ഇത് നിങ്ങളെ നിങ്ങളിലേക്ക് തന്നെ ഒരുമിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തെ ഒരു ദിശാബോധത്തിലേക്കു കൊണ്ടുവരുകയും ചെയുന്നു. ഇത് നിങ്ങളെ നിങ്ങൾക്ക് അപകടകരമായ സാഹചര്യങ്ങളിൽ നിന്നും പുറത്തേക്കു വരാൻ വിളിചോതുകയും ചെയുന്നു, നിങ്ങൾക്ക് വളരെ കുറച്ചു മാത്രം പ്രതീക്ഷ നൽകുന്ന സാഹചര്യങ്ങളിൽ നിന്നും പുറത്തേക്കു വരാൻ വിളിചോതുകയും ചെയുന്നു. ഇത് നിങ്ങളെ ലോകത്തിലുള്ള ഒരു വലിയ പങ്കുചേരലിനു വിളിച്ചോതുന്നു, ഈ രഹസ്യപൂർവ്വകതയുള്ള പുരാതന ശബ്ദത്താൽ നയിക്കപ്പെട്ട്. നിങ്ങൾ ഇതുവരെ ശ്രവിച്ചിട്ടുള്ള ഏതു ശബ്ദത്തേക്കാൾ വ്യത്യസ്തമായൊരു ശബ്ദം, നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടുള്ള എന്തിനെക്കാൾ ആഴത്തിലുള്ളത്, നിങ്ങൾക്ക് ഇതുവരെ കാണുവാനോ കേൾക്കുവാനോ സാധിച്ചിട്ടുള്ള എന്തിനെക്കാൾ ആഴത്തിലുള്ളത്.

ആളുകൾക്ക് പലകാര്യങ്ങളും വേണം. അവർ വലിയ ഭയത്താൽ ആണ് നയിക്കപെടുന്നത്. അവരുടെ സന്തോഷങ്ങൾ പോലും വലിയ ഭയത്താലും ആകുലതയിലുമാണ് നിറഞ്ഞിരിക്കുന്നത്.

പക്ഷെ നിങ്ങളുടെ പുരാതനമായ ശബ്ദം ഭയങ്ങൾക്കു അപ്പുറമാണ്. ഒപ്പം നിങ്ങൾ പ്രതികരിക്കുമ്പോൾ നിങ്ങൾ ഭയത്തിനു അപ്പുറമാണ്. പക്ഷെ ആർക്കാണ് ഇത് എന്താണ് എന്ന് പറയാൻ സാധിക്കുക? ആർക്കാണ് ഇത് വിലയിരുത്താൻ സാധിക്കുക? നിങ്ങൾ വിഢികളായി ഇതിനെ ഉത്പാദനക്ഷമതയുടെ തോതിൽ ഇതിനെപറ്റി ചിന്തിക്കരുത്. ഇതിനെ വിശകലനം ചെയ്യരുത് കാരണം ഇത് സംഭവിക്കുന്നത് വളരെ ആഴത്തിലുള്ള ഒരു തലത്തിൽ ആണ്.

നിങ്ങൾ ഇതിൽ നിന്നും ചുരുങ്ങി പോകരുത് കാരണം ഇതാണ് ജീവിതം ഇതാണ് ഉദ്ദേശം ഇതാണ് വിളി. സാനിധ്യവും അനുഗ്രഹവും നിങ്ങൾക്കൊപ്പം ഉണ്ട് പക്ഷെ നിങ്ങൾ നോക്കുന്നത് മറ്റു കാര്യങ്ങളിലേക്കുമാണ്. നിങ്ങളുടെ മനസ്സ് മറ്റു പലയിടത്തും ആണ്. നിങ്ങളെ വിമുക്തമാകുന്നതും നിങ്ങളിലേക്ക് തന്നെ വീണ്ടെടുക്കുന്നതും നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട് ഇപ്പോൾ പക്ഷെ നിങ്ങൾ നോക്കുന്നത് മറ്റു പല ദിശകളിലേക്കുമാണ്.

വെളിപാട് ഇന്ന് ലോകത്തിലുണ്ട്. ദൈവം വീണ്ടും മനുഷ്യവംശത്തിനു മറ്റൊരു മഹത്തായ സന്ദേശവുമായും മനുഷ്യകുലത്തിന്റെ ബുദ്ധിമുട്ടേറിയ ഒരു ഭാവിക്കായി തയ്യാറാകാനുമായി വന്നിരിക്കുന്നു.

എന്താണ് ഇത്? എന്താണ് ഇത് അർത്ഥമാക്കുന്നത്? എന്താണ് സംഭവിക്കുന്നത്? എങ്ങനെ നിങ്ങൾ തയ്യാറെടുക്കും? വെളിപാട് കൊണ്ട് മാത്രമേ ഈ ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ സാധിക്കുകയുള്ളു നിങ്ങൾക്ക് ഇതിൽ നിന്നും മാറി നിന്ന് ഈ ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ സാധിക്കുകയില്ല.

ആളുകൾക്ക് പല കാര്യങ്ങളും വേണം. അവരുടെ ശ്രദ്ധ പതറിപ്പോവുകയാണ്. അവർ പല മുൻകരുതലുകളിലുമാണ് ജീവിക്കുന്നത്. പക്ഷെ അവർക്കു അറിയത്തില്ല അവർ എവിടെ ആയിരിക്കുന്നുണ് എന്നോ അവർ എന്താണ് ചെയുന്നത് എന്നോ.

അവരുടെ ലക്ഷ്യങ്ങൾ കൂടുതലും സമൂഹത്തിന്റെ ലക്ഷ്യങ്ങളാണ്. അവർ ജീവിതത്തിൽ എവിടേക്കാണ് പോകുന്നതെന്നും അവരെ ആരാണ് അയച്ചതെന്നും, അവർ എന്തിനാണ് ഇവിടെ ഉള്ളതെന്നും, എന്താണ് അവർ വീണ്ടെടുക്കുന്നതിനും, പൂര്ണമാകുന്നതെന്നും, എന്താണ് അവരുടെ ജീവിതത്തിനു അർത്ഥവും ദിശയും നൽകുന്നതെന്നും അവർ അറിയുന്നില്ല.

ഒരു പുരാതനമായ ശബ്ദമാണ് ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്നത്. ഈ പുരാതനമായ ശബ്ദം തന്നെ നിങ്ങളോടു നിങ്ങളുടെ ഉള്ളിൽ സംസാരിക്കുന്നത് നിങ്ങൾ ശ്രവിക്കും കാരണം ഈ ബന്ധങ്ങൾ വളരെ ആഴത്തിലാണ്.

ഇത് മരുഭൂമിയുടെ ഭൂഗർഭത്തിൽ ഒരുകുന്ന നദികൾ പോലെയാണ്. ഭൂഗർഭ നദികൾ വളരെ ശുദ്ധമായ ജലവുമായി ഒഴുകുന്നു പക്ഷെ മുകൾനിരപ്പിൽ നിന്നും നിങ്ങൾക്ക് ഇത് കാണാൻ സാധിക്കുകയില്ല ഒപ്പം മറ്റു മാർഗങ്ങൾ ഉപയോഗിച്ചല്ലാതെ ഇവ കണ്ടുപിടിക്കാനും സാധിക്കുകയില്ല.

നിങ്ങളുടെ ജീവിതം ആഴത്തിലുള്ളതുമായി ബന്ധപെട്ടു ജീവിക്കുമ്പോൾ നിങ്ങൾ പരിശുദ്ധനുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഒപ്പം നിങ്ങൾക്ക് ഈ ബന്ധം അനുഭവപ്പെടുന്നത് ഒരു വിളിയിലൂടെയും പ്രതികരണത്തിലൂടെയും ആണ്, നിങ്ങളിലുള്ളിലെ ആഴത്തിലുള്ള ശബ്ദവും മഹത്തായ ദിശയും പിന്തുടരുന്നത് വഴി.

ആളുകൾ ചോദിക്കും എന്തിനാണ് ഇത് സംഭവിക്കുന്നതെന്ന്? അവർ ഇത് നിർത്തുകയും ശ്രദ്ധിക്കുകയും ചെയ്യണം. ഈ നിമിഷത്തേക്ക് അവരുടെ പരിപൂർണ ശ്രദ്ധ കൊണ്ടുവരണം.

അതിനാൽ അവർ കാണുകയും കേൾക്കുകയും വെളിപാട് അവരുടെ ഉള്ളിൽ തന്നെ ചലിക്കുകയും ചെയുന്നു എന്ന് അനുഭവപ്പെടുകയും ചെയ്യും.

അതെ വെളിപാട് എല്ലാവരിലും ചലിക്കുകയാണ്. ഓരോ വ്യക്തിയിലും ചലിക്കുന്നു, ഓരോ വ്യക്തിയിലും ഉള്ള വെളിപാട്.

ഇപ്രകാരമാണ് ദൈവം ഒരു വെളിപാടിന്റെ സമയത്തു ലോകത്തോട് സംസാരിക്കുന്നത്. ഇത് വളരെ ആഴത്തിലും ഏറ്റവും സുപ്രധാനവുമായ ഒരു ബന്ധമാണ്.

നിങ്ങൾക്ക് ദൈവത്തിൽ നിന്നും വിട്ടുമാറിപോകാൻ സാധിക്കില്ല കാരണം ദൈവം നിങ്ങളുടെ ഒപ്പം എല്ലായ്പ്പോരും ഉണ്ട്. എല്ലാ നിമിഷത്തിലും ഉണ്ട്. നിങ്ങൾ ചെയുന്നത് ഏതു പ്രവർത്തിയാണെകിലും ഉണ്ട്.

നിങ്ങൾക്ക് ചിന്തകളിൽ മാത്രമേ ദൈവത്തിൽ നിന്നും വിട്ടുമാറാൻ സാധിക്കുകയുള്ളു, നിങ്ങളെ മറ്റുകാര്യങ്ങൾക്കൊപ്പം കൂടിച്ചേർക്കുന്നതും, മറ്റുകാര്യങ്ങളാൽ തിരിച്ചറിയപെടുന്നതുമായ ചിന്തകൾ.

പക്ഷെ ഈ പുരാതനമായ ശബ്ദം നിങ്ങളുടെ ഒപ്പം ഉണ്ട്, നിങ്ങളെ നയിച്ചുകൊണ്ട് പിന്തിരിപ്പിച്ചുകൊണ്ട്.

നിങ്ങളുടെ ആഴത്തിലുള്ള തിരിച്ചറിവുകളും മുന്നറിയിപ്പുകളും നിങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങണം. ലോകത്തെ വിധിക്കാതെയും കുറ്റപ്പെടുത്താതെയും ശ്രദ്ധിക്കണം. വരാൻപോകുന്നതിന്റെ സൂചനകൾ നിങ്ങൾ ശ്രദ്ധിക്കണം.  നിങ്ങൾ എപ്രകാരം പ്രതികരിക്കണം എന്ന് ശ്രദ്ധിക്കണം.

നിങ്ങൾ ആരുടെ ഒപ്പം ആയിരിക്കണം എന്നും ആരുടെ ഒപ്പം അല്ലായിരിക്കണം എന്നും ശ്രദ്ധിക്കണം.ഇവിടെ നിങ്ങൾക്ക് ഭയത്തെ പിന്തുടരാൻ ആവില്ല.

ഇവിടെ യാതൊരു കുറ്റപ്പെടുത്തലുകളും ഇല്ല. ഇവിടെ മഹത്തായ വേർതിരിച്ചുകാണലും മഹത്തായ തിരിച്ചറിയലും മാത്രം.

ദൈവം നിങ്ങളുടെ ഉള്ളിൽ ജ്ഞാനം സ്ഥാപിച്ചിരിക്കുന്നത് നിങ്ങളെ നയിക്കുവാനും നിങ്ങളെ സംരക്ഷിക്കുവാനും നിങ്ങളെ മഹത്തായ ഒരു ജീവിതത്തിലേക്കും ലോകത്തിലുള്ള ഒരു പങ്കുചേരലിലേക്കു നയിക്കുവാനും ആണ്. ഇത് നിങ്ങളുടെ ബുദ്ധിയുടെ തലത്തിനും സാധ്യതെക്കും അപ്പുറം വളരെ ആഴത്തിലുള്ള ഒരു തലത്തിലാണ് സംഭവിക്കുന്നത്.

നിങ്ങൾ ഇത് അനുഭവിക്കാൻ തുടങ്ങി കഴിയുമ്പോൾ നിങ്ങൾ മഹത്തായ ഒരു വേർതിഴിച്ചറിയാൽ നേടുവാൻ തുടങ്ങും. നിങ്ങൾ എന്ത് ചെയ്യണമെന്നും ആരുമായി കൂടിച്ചേരണം എന്നുമെല്ലാം വളരെ ശ്രദ്ധാലുക്കൾ ആയിരിക്കും.

നിങ്ങൾ മറ്റുള്ളവരെ വളരെ ശ്രദ്ധയോടെ ശ്രവിക്കാനും അവരെ നിങ്ങൾക്കൊപ്പം പങ്കുചേർക്കണമോ എന്നും അവർ എന്താണ് ആശയവിനിമയം നടത്തുന്നതെന്നും ശ്രദ്ധിക്കാൻ തുടങ്ങും.

ആളുകൾ പല കാര്യങ്ങളും വിശ്വസിക്കുന്നു പക്ഷെ അവർക്കു വളരെ കുറച്ചു മാത്രമേ അറിയുകയുള്ളൂ. അവർ വളരെ പ്രക്ഷുബ്ധവും ദുരന്തപൂർണവും ലോകത്തിന്റെ വികാരങ്ങളാൽ നയിക്കപ്പെടുന്ന മനസ്സിന്റെ ഉപരിതലത്തിൽ ആണ് ജീവിക്കുന്നത്.

അവരുടെ ഈ ആഴത്തിലുള്ള ബന്ധത്തിന്റെ ഒരു പകരംവെക്കലാണ് അവരുടെ വിശ്വാസങ്ങളൊക്കെയും. അവർ നേടിയെടുക്കാൻ വിധിച്ചിട്ടുള്ള ഈ മഹത്തായ ഇടപെടലുകളുടെ ഒഴിവാക്കലാണ്‌ ഇവയെല്ലാം.

മാറി നിന്നുകൊണ്ട് അവർക്കു ഇത് കാണുവാനോ അറിയുവാനോ പ്രതികരിക്കുവാനോ സാധിക്കുകയില്ല. അവർ അവരുടെ ചിന്തകളാലും മനസ്സിനാലും അവരുടെ പ്രതികരണങ്ങളാലും നയിക്കപ്പെടുകയാണ്.

അവർ അടിമകളെപോലെയാണ്. അടിമകളായി ജീവിക്കുകയാണ്.

ഈ രഹസ്യം അവരുടെ ഉള്ളിൽ തന്നെ ഉണ്ട്. ഇതാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവരുടെ ലക്ഷ്യങ്ങളും സമ്പത്തു ശേഖരിക്കലും സുഹൃത്‌വലയങ്ങളും സമൂഹതയിൽ പരിഗണയും എല്ലാം അപ്പുറം ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് മഹത്തായ ഒരു ഇടപെടലുകളുടെ ഒരു മേഖലയാണ്.

എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളുടെയും സ്രോതസ്സാണ് ഈ രഹസ്യം, എല്ലാ മഹത്തായ നിർമ്മിതികളുടെയും ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും. ഇവയെല്ലാം ഈ രഹസ്യത്തിൽ നിന്നാണ് വരുന്നത്.

നിങ്ങൾ ആരാണ്? നിങ്ങൾ എവിടെ നിന്ന് വരുന്നു? എന്തിനാണ് ഇവിടെ ഉള്ളത്?  നിങ്ങളെ എന്താണ് വിളിക്കുന്നത്?  നിങ്ങളുടെ മഹത്തായ വിധി, ഈ ലോകത്തിലുള്ള ചില ആളുകളും ഒപ്പമുള്ള നിങ്ങളുടെ ഈ വിധിയും, മറ്റുള്ളവർ ഉറങ്ങുകയും സ്വപ്നം കണ്ടു നടക്കുകയും ചെയുമ്പോൾ ഈ വഴി കണ്ടെത്തുവാനുള്ള നിങ്ങളുടെ ശേഷിയും.

ഇത് നിങ്ങൾ നടത്തേണ്ട ഒരു യാത്രയാണ് അല്ലെങ്കിൽ നിങ്ങളുടെ ജീവിതം ഒരു ദുരന്ത സ്വപ്നം മാത്രമായിരിക്കും.

നിങ്ങൾ ഈ ലോകജീവിതത്തിനു ശേഷം നിങ്ങളുടെ ആത്മീയഭാവനത്തിലേക്കു തിരിച്ചു ചെല്ലുമ്പോൾ നിങ്ങൾ ഈ ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചിട്ടുടെങ്കിൽ നിങ്ങൾ നിങ്ങളുടെ ധൗത്യം നേടിയെടുത്തിട്ടുണ്ടോ എന്നേ അവർ നോക്കുകയുള്ളു. ഒപ്പം അപ്പോൾ നിങ്ങൾ അറിയും നിങ്ങൾക്ക് അത് സാധിച്ചോ അതോ ഇല്ലയോ എന്ന്.

ഇവിടെ കുറ്റപ്പെടുത്താലോ വിധിപ്രസ്താവനകളോ ഇല്ല. ഇവിടെ തിരിച്ചറിയൽ മാത്രമാണ് ഉള്ളത്. നേരത്തെ രഹസ്യമായിരുന്നത് വ്യക്തമാവുകയും നിങ്ങളുടെ മുൻഗണനകൾ നിങ്ങൾക്ക്‌ വ്യക്തമാവുകയും ചെയ്യും.

ഇവിടെ നിങ്ങളുടെ ശ്രദ്ധ പതറുകയോ പ്രതിരോധങ്ങളോ ഇല്ല. അപ്പം നിങ്ങൾ തിരിച്ചു പോകേണ്ടപ്പോൾ നിങ്ങൾ നിങ്ങളോടു തന്നെ പറയും, “ഈ സമയം ഞാൻ ഓർമിക്കും. എനിക്കിപ്പോൾ അറിയാം. എനിക്കിപ്പോൾ കാണാം. ഇത് ഞാൻ ഓർമിക്കും.”

പക്ഷെ നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ നിങ്ങൾ ഇത് ഓർമിക്കണം. ഇതാണ് എല്ലാ വ്യത്യാസവും വരുത്തുന്നത്. എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളുടെയും തുടക്കം കുറിക്കുന്നത് ഇതാണ്. നിങ്ങളുടെ ജീവിതത്തിലെ ഒരു  നാരികക്കല്ല് ആയിരിക്കും ഇത്.

ഇത് രഹസ്യാത്മകമായി നിലനിൽക്കുന്നത് നിങ്ങൾ വളരെ ബുദ്ധിമുട്ടേറിയതും മാറികൊണ്ടിരിക്കുന്നതുമായ ഈ ലോകത്തിൽ ഒരു വ്യക്തിയായി വളർന്നു വരുമ്പോൾ ഈ ലോകത്തിന്റെ രൂപങ്ങളിലും ലോകത്തിനാലും നഷ്ടപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യുന്നതിനാൽ നിങ്ങൾ ഇതിൽ നിന്നും വിട്ടുപിരിഞ്ഞുപോകുന്നതിനാൽ ആണ്.

അപ്പോൾ എന്തോ ഒന്ന് നിങ്ങളെ ഓർമിപ്പിക്കുകയും അപ്പോൾ ഈ രഹസ്യം നിങ്ങളുടെ ഉള്ളിൽ ഉണ്ടെന്നു തോന്നുകയും ഇത് നിങ്ങളെ സ്വാധീനിക്കുന്നെന്നും തോന്നും.

ഇതിന്റെ സ്രോതസ്സ് ഭൗതികയാഥാർത്ഥങ്ങൾക്കു അപ്പുറമാണ്. നിങ്ങൾ ആരാണോ അത് ഭൗതികയാഥാർഥ്യങ്ങൾക്കും അപ്പുറമാണ്. നിങ്ങൾ എന്തിനാണോ ഇവിടെ ആയിരിക്കുന്നത് അത് ഭൗതികയാഥാർഥ്യങ്ങൾക്കും അപ്പുറമാണ്.

നിങ്ങൾ എവിടേക്കാണോ അത്യധികമായ പോകുന്നത് അത് ഭൗതികയാഥാർഥ്യങ്ങൾക്കും അപ്പുറമാണ്.

പക്ഷെ ഇവിടെ ആയിരിക്കുകയാണ് ചെയ്യേണ്ടത് കാരണം നിങ്ങളെ ഇവിടെ വലിയ ഒരു ഉദ്ദേശ്യത്തോടെയാണ് അയച്ചിരിക്കുന്നത്. ഇതാണ് രഹസ്യം.

ഇത്തരം കാര്യങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിക്കുന്നതു നിങ്ങളുടെ ഉള്ളിനെ ആഴമായ ഒരു തലത്തിൽ ഇടപെടുത്താനാണ്. നിങ്ങളുടെ ഉള്ളിലെ അത്യധികമായതിനെ വിളിച്ചോടുവാനും നിങ്ങളുടെ ഉള്ളിൽ നിങ്ങൾ വളരെ ചുരുക്കത്തിൽ മാത്രം അനുഭവിച്ചിട്ടുള്ള നിങ്ങളുടെ  ഉള്ളിലെ ഏറ്റവും മഹത്തായ ആധികാരികമായ ആ ഭാഗത്തോട് സംസാരിക്കാനും ആണ്.

ഒപ്പം ഈ ഭാഗം തീർച്ചയായും പ്രതികരിക്കും കാരണം നമ്മൾ തമ്മിലുള്ള പുരാതനമായ പ്രതിബന്ധത നിമിത്തം.

നിങ്ങൾ ഇത്തരം കാര്യങ്ങളെ കുറിച്ച് ഭയപ്പെടുന്നു പക്ഷെ അതേസമയം നിങ്ങൾ ഇതിനെ ആഗ്രഹിക്കുകയും ചെയുന്നു. ഇത് വളരെ സ്വഭാവികമായ ആഗ്രഹമാണ്. നിങ്ങൾ ഈ ലോകത്തു ചെയ്തതും ചെയ്യാനിരിക്കുന്നതുമായ എന്തിനേക്കാളും സൗഭാവികമായത്.

ഇതാണ് ഇടപെടൽ.