വെളിപാടിന്റെ സമയത്തു ജീവിക്കുന്നു

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2011 സെപ്റ്റംബർ 27 നു കൊളോറാഡോയിലെ ലീഡ്‌വില്ലെയിൽ വെച്ച് വെളിപ്പെടുത്തിയത് പ്രകാരം.

ഈ ലോകത്തിന്റെ ചരിത്രത്തിലാദ്യമായി നിങ്ങൾക്ക് ഈ വെളിപാടിന്റെ പ്രക്രിയ ദർശിക്കാൻ സാധിക്കുന്നു. ആധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ച് പരിപൂർണമായും ഈ പ്രക്രിയ രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ പണ്ട് പലപ്പോഴും സംഭവിച്ചത് പോലെ ഭാവിയിലെ വ്യാഖ്യാനത്തിൽ യാതൊരു പിഴവുകളും സംഭവിക്കുകയില്ല.

വെളിപാട് തന്നെയും അല്ല ഇവിടെ പ്രാധാന്യം അർഹിക്കുന്നത് മറിച്ചു ഈ വെളിപാടിന്റെ പ്രക്രിയ തന്നെയും ആണ്. ഈ ശബ്ദം കേൾക്കുവാൻ സാധിക്കുന്നു യേശുവിനോടും ബുദ്ധനോടും മുഹമ്മദിനോടും ഒപ്പം ഈ ലോകത്തിന്റെ ചരിത്രത്തിൽ തിരിച്ചറിഞ്ഞതും അറിയപ്പെടാതെ പോയവരുമായ മറ്റു പല മഹത്തായ അധ്യാപകരോടും സംസാരിച്ചതിനോട് പോലെ സാമ്യം ഉള്ള ഈ ശബ്ദം.

ഇത് അനന്യമായ ഒരു അവസരമാണ്. മതപരമായ ചിന്തയിൽ ഉള്ള പല തെറ്റിനേയും വ്യക്തമാക്കാനും, ദൈവത്തിന്റെ മുൻ വെളിപ്പെടുത്തലുകളെ പുതിയതും കൂടുതൽ വ്യക്തവുമായ വെളിച്ചത്തിൽ കൊണ്ടുവരുവാനും കഴിയുന്ന അത്യഗാധമായ വിദ്യാഭ്യാസമാണ്.

ഈ ലോകത്തിൻറെയും മറ്റെല്ലാ ലോകത്തിൻറെയും ചരിത്രത്തിലും വെളിപാടിൻറെ പ്രക്രിയ ഒന്നുതന്നെയാണ്. ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് ലോകത്തിലേക്ക് അയയ്ക്കുന്നു. അവർ അവരുടെ വികസനത്തിലും പക്വതയിലും ഒരു പ്രത്യേക ഘട്ടത്തിൽ എത്തുമ്പോൾ അവരെ സാധാരണ സാഹചര്യങ്ങളിൽ നിന്നും വിളിക്കുന്നു,ഒരു മഹത്തായ ഉടമ്പടിയിലേക്കു വിളിക്കുന്നു, ആ പ്രത്യേക ലോകത്തിന്റെ മേൽനോട്ടം വഹിക്കുന്ന മാലാഖവൃന്ദവുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടാകുന്നു.

അതിനുശേഷം അവർ വലിയ സേവനത്തിനായി വിളിക്കപ്പെടുകയും വലിയ സേവനത്തിനായി തയ്യാറാകുകയും ലോകത്തിലേക്ക് പുതിയതും വിപ്ലവകരവുമായ എന്തോ ഒന്ന് കൊണ്ടുവരാൻ തയ്യാറാകുകയും ചെയ്യുന്നു.

ഇത് മുൻകാല ധാരണകളോ പഴയ വിശ്വാസങ്ങളോ കേവലം പുനരുദ്ധരിക്കുകയല്ല. ഇത് പുതിയതും വിപ്ലവകരവുമായ ഒന്ന് ആണ്. ഇതിനകം തന്നെ നൽകിയിട്ടുള്ളതും നന്നായി സ്ഥാപിതമായതുമായ എന്തിനെയെങ്കിലും ഒരു മെച്ചപ്പെടുത്തൽ അല്ലെങ്കിൽ പുരോഗതി അല്ലെങ്കിൽ പുതിയ വീക്ഷണം നൽകൽ മാത്രം ചെയ്യുകയല്ല ഇത്. ഇതൊരു പുതിയ ഉദ്യമമാണ്.

വെളിപാട് ദർശിക്കുവാനുള്ള അവസരം നിങ്ങൾക്കുണ്ട്, ഒപ്പം വെളിപാടിന്റെ പ്രക്രിയയും വെളിപാടിന്റെ വ്യക്തതയും ഒപ്പം നിങ്ങളുടെ ജീവിതത്തിനും ലോകം മുഴുവനുതന്നെയും വെളിപാട് എന്ത് അർത്ഥമാകുന്നു എന്നും.

കാരണം ഇത് ലോകം മുഴുവനും വേണ്ടിയുള്ള സന്ദേശമാണ്. ഒരു ജനതക്കോ ഒരു വിഭാഗത്തിനോ ഒരു പ്രദേശത്തിനോ ഒരു രാഷ്ട്രത്തിനോ മാത്രം വേണ്ടിയുള്ളതല്ല. ഇതുവരെ നൽകിയതിന്റെ ഒരു പുനർവായന അല്ല ഇത്. ഇതിനുമുൻപ് നല്കിയതിനോടുള്ള ഒരു പ്രതികരണവും അല്ല ഇത്. ലോകത്തിൽ നിലനിൽക്കുന്ന ഏതെങ്കിലും പഠിപ്പിക്കലിലോ ദൈവശാസ്ത്രത്തിലോ അനുബന്ധമല്ല ഇത്. ഇത് പുതിയതും വിപ്ളവകരവുമായ കാര്യമാണ്. ഒരു മഹത്തായ തലവും മാനവകുടുംബത്തിൻറെ വലിയ വെല്ലുവിളിയുമാണ് അത് പ്രതിനിധാനം ചെയ്യുന്നത്.

നിങ്ങൾ എവിടെയായിരുന്നാലും, ഏതു രാജ്യത്തായിരുന്നാലും, എന്ത് സാഹചര്യങ്ങളിൽ ആയിരുന്നാലും നിങ്ങൾ വെളിപാടിന്റെ സമയത്താണ് ജീവിക്കുന്നത് പണ്ടത്തെ ഏതു വെളിപാടിന്റെ പോലെ തന്നെയും മഹത്തായ സമയം.

വെളിപാടിനോടു പ്രതികരിക്കാനുള്ള നിങ്ങളുടെ കഴിവ് നിങ്ങളുടെ സന്നദ്ധത, തുറന്ന മനസ്സ്, സത്യസന്ധത, ആത്മാർത്ഥത എന്നിവ നിശ്ചയിക്കും. കാരണം തെറ്റായ എല്ലാത്തിനെയും നിഷ്കളങ്കമല്ലാത്ത എല്ലാത്തിനെയും അഴിമതിയും വ്യാജവുമായ എല്ലാത്തിനെയും വെളിപാടിന്റെ വെളിച്ചത്തിൽ തുറന്നു കാട്ടപ്പെടും.

ആർക്കാണ് ദൈവത്തിൽ നിന്നുള്ള ഒരു സന്ദേശവാഹകനെ സ്വീകരിക്കാൻ സാധിക്കുക? ആറളം അദ്ദേഹത്തെ തിരസ്കരികും? ആളുകൾ എങ്ങനെ പ്രതികരിക്കും? അവർ പ്രതികരിക്കുക തന്നെ ചെയ്യുമോ?

എല്ലാം വെളിപാടിൻറെ സമയത്ത് വെളിപ്പെടുത്തുന്നു -ഒരാളുടെ മതപരമായ ധാരണയുടെ മൂല്യം, ഒരാളുടെ മതവിശ്വാസത്തിന്റെ വിശുദ്ധി, ഒരാളുടെ സമീപനത്തിന്റെ വ്യക്തത, സത്യസന്ധത, ഹൃദയത്തിന്റെയും മനസ്സിൻറെയും തുറന്ന പ്രകൃതം. ഇവയെല്ലാം വെളിപാടിൻറെ സമയത്ത് വെളിപ്പെടുന്നു. നിങ്ങൾ ഇപ്പോൾ വെളിപാടിൻറെ സമയത്താണ് ജീവിക്കുന്നത്.

ഒരു മനുഷ്യനെ ഒരുക്കി ലോകത്തിലേക്ക് അയച്ചിരിക്കുന്നു. അത്തരമൊരു അവകാശവാദം ഉന്നയിക്കാവുന്ന മറ്റുള്ളവരാരും ഇല്ല. കാരണം, ആരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്നും ആരാണ് അങ്ങനെ അല്ലാത്തതും എന്ന് സ്വർഗ്ഗത്തിനു അറിയാം. സ്വയം തിരഞ്ഞെടുക്കുകയും സ്വയം നിർണ്ണയിക്കുകയും ചെയ്യുന്നവർക്കു ലോകത്തിനു ഒരു പുതിയ വെളിപാട് കൊണ്ടുവരാൻ കഴിയുകയില്ല. അവർക്കു അതിനുള്ള ശക്തിയോ സ്പഷ്ടതയോ ഇല്ല, ഏറ്റവും പ്രധാനമായി അവർക്കു വെളിപ്പാടു തന്നെയും ഇല്ല.

എല്ലാം വെളിപാടിന്റെ സമയത്തു വെളിപ്പെടുത്തുന്നു.

വെളിപാടിന്റെ പ്രക്രിയ എന്ന് പറയുന്നത് ആളുകൾ അത്തരം സംഭവങ്ങൾക്കു ചാർത്തി കൊടുത്ത കഥകളിൽനിന്നും ഭാവനകളിൽ നിന്നും അത്ഭുതങ്ങളിൽ നിന്നും ഒക്കെ വളരെ വ്യത്യസ്തമാണ്, ഈ മഹാ സംഭവങ്ങളിൽ നിന്നും ഉടലെടുത്ത പഠനങ്ങൾക്ക് മഹാ പ്രാധാന്യവും മുൻഗണനയും ലഭിക്കുന്നതിനായി മനുഷ്യചരിത്രത്തിലെ ഈ സുപ്രധാന സംഭവങ്ങളെ മഹത്വവത്കരിക്കുകയും സാധാരണയിൽ നിന്നും ഉയർത്തികാട്ടുകയും ചെയ്തു.
എന്നാൽ ഈ മഹാ സംഭവങ്ങൾക്കു എല്ലാം താഴ്മയുള്ള ആരംഭങ്ങളാണ് ഉണ്ടായിട്ടുള്ളത്. അവ മഹത്തരവും പ്രക്ഷോഭകരവുമായ സംഭവങ്ങളോ അല്ല. എല്ലാവരും അത്ഭുതത്തിൽ നിൽക്കുന്ന അസാധാരണ സംഭവങ്ങളാലോ അത്ഭുതങ്ങളാലോ നിറയപ്പെടുന്നില്ല. യാഥാർഥ്യവും മനുഷ്യ കണ്ടുപിടുത്തവും തമ്മിലുള്ള വ്യത്യാസമാണിത്.

എന്നാൽ വെളിപാടു അസാധാരണമാണ്.ഇത് അപൂർവ്വമാണ്. കാരണം ദൈവം പുതിയ ഒരു സന്ദേശം ലോകത്തിലേക്ക് അയക്കുന്നത് ഒരു പക്ഷെ ഒരു സഹസ്രാബ്ദത്തിൽ ഒരിക്കൽ ആണ്, മനുഷ്യ കുടുംബത്തിന് വലിയ വെല്ലുവിളിയും ബുദ്ധിമുട്ടും നിറഞ്ഞ ഒരു ഘട്ടത്തിന്റെ സമയത്തു്, ഒരു മഹത്തായ അവസരത്തിന്റെയും, മഹത്തായ ആവശ്യത്തിന്റെയും സമയത്തു്, ഒരു പുതിയ വെളിപാട് നല്കപ്പെടണം എന്നുള്ളപ്പോൾ, ഇതുവരെ നൽകിയതിന്റെ ഒരു നിരൂപണം മാത്രമല്ല ഇത്.

ഇതാണ് എങ്കിൽ, ശ്രോതാക്കളുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും അതിലപ്പുറം അവരുടെ ആഴത്തിലുള്ള ഒരു ഭാഗത്തേക്ക് എത്തണം. അവരുടെ ഉള്ളിലുള്ള ആഴത്തിലുള്ള ഒരു ബുദ്ധിയിലേക്ക്. ദൈവവുമായി ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന അവരുടെ ഒരു ഭാഗം, ഞങ്ങൾ പരമജ്ഞാനം എന്ന് വിളിക്കുന്ന ഭാഗം.

പരമജ്ഞാനത്തെ കബളിപ്പിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല.കാഴ്ചപ്പാടിൽ യാതൊരു പിഴവും ഈ തലത്തിൽ ഇല്ല. പക്ഷെ വളരെ ചുരുക്കം ആളുകളെ ഈ മാനസികാവസ്ഥ നേടിയിട്ടുള്ളു, ഈ ആഴത്തിലുള്ള ബന്ധം ആവശ്യംപോലെ നേടിയിട്ടുള്ളു അതിനാൽ ദൈവത്തിന്റെ ദിശയുടെ ഇച്ഛയും ലക്ഷ്യവും ഈ ലോകത്തിൽ പ്രതിനിധാനം ചെയുന്ന പരമജ്ഞാനത്തെ വ്യക്തമായി കാണുവാനും പിന്തുടരുവാനും അവർക്കു കഴിയും.

നിങ്ങളുടെ മുൻപിലുള്ള വെളിപാടാണ് മനുഷ്യവംശത്തിനു നല്കപ്പെട്ടിട്ടുള്ളത്തിൽ വെച്ച് ഏറ്റവും മഹത്തരവും വലുതുമായ വെളിപാട് കാരണം അത് സംസാരിക്കുന്നതു ഒരു സാക്ഷരതയുള്ള ലോകം, ആഗോള ആശയവിനിമയങ്ങളുടെ ലോകം, കൂടുതൽ ആധുനികതയുടെ ഒരു ലോകം, വിപുലമായ ആവശ്യം, ആശയക്കുഴപ്പം, ദുരിതം എന്നിവയെല്ലാം ഉള്ള ഒരു ലോകത്തോടാണ്.

സാക്ഷരരായ ജനസംഖ്യയിലേക്ക് ലോകസമൂഹത്തിന് തന്നെയായും നൽകപ്പെടുന്ന ആദ്യത്തെ വലിയ വെളിപ്പാടു ആണ് ഇത്. അതിനാലാണ് ഇപ്പോൾ കൂടുതൽ വ്യക്തതയോടെയും സംസാരിക്കേണ്ടത്, വലിയ ഊന്നൽ, കൂടുതൽ സങ്കീർണതയും പരിഷ്കൃതമായും സംസാരിക്കുന്നത്.

ഇവിടെ നിങ്ങൾക്ക് ഒരു കുട്ടിയായിരുന്നു കൊണ്ട് ലോകത്തിൽ നിങ്ങൾ നേരിടാൻ പോകുന്നതിനെയോ ലോകത്തിനു പുറമെ ഉള്ളതിനെയോ നേരിടാൻ സാധിക്കുകയില്ല.ഇവിടെ നിങ്ങൾക്ക് ഒരു അന്ധനായ പിൻഗാമിയായി ഇരുന്നു കൊണ്ട് മാറ്റത്തിന്റെ മഹാതിരമാലകൾക്കു വേണ്ടിയോ ചരിത്രത്തിലെ ഏറ്റവും വലിയതും ഏറ്റവും അനന്തരഫലവും ഉള്ളതുമായ സംഭവമായാ പ്രപഞ്ചത്തിലെ ബുദ്ധിശക്തിയുള്ള ജീവനുകളുമായുള്ള ഏറ്റുമുട്ടലിനോ നിങ്ങൾക്ക് സ്വയം തയാറാക്കാൻ ആവുകയില്ല.

നിങ്ങൾക്ക് ദൈവത്തെ ആരാധിച്ചുകൊണ്ടു മാത്രം, നിങ്ങൾ നിങ്ങളുടെ വിധി പൂർത്തീകരിക്കുകയാണ് എന്ന് കരുതാൻ സാധിക്കുകയില്ല.കാരണം നിങ്ങളെ ഓരോരുത്തരെയും ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത് ഒരു മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ്, ഈ ലോകത്തിന്റെ പരിണാമവുമായും നിങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യആവശ്യകതയുടെ യാഥാർഥ്യവുമായും ബന്ധപ്പെട്ടിരിക്കുന്ന ഒരു മഹത്തായ ഉദ്ദേശ്യത്തിനായി.

നിങ്ങളുടെ ഉള്ളിൽ ഉള്ള പരമജ്ഞാനത്തിനു മാത്രമേ വ്യക്തമായി എന്താണ് ഇത് അർത്ഥമാക്കുന്നത് എന്നറിയു, അതിനു വേണ്ടി തയ്യാറാക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്, നിങ്ങളിലൂടെയും നിങ്ങളുമായി ഒരു മഹത്തായ ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ സൗഭാവികമായും ഒത്തുചേർന്നു പോകുന്ന മറ്റുളവരിലൂടെയും എന്താണ് നേടിയെടുക്കേണ്ടത് എന്നും.

വെളിപാട് ഇവിടെയുള്ളത് ദൈവങ്ങളുടെ ഒരു ആരാധനാശയം സൃഷ്ടിക്കാനോ അവിശ്വസനീയമായ അതിമനോഹരമായ വിശ്വസിക്കാൻ പ്രയാസമുള്ള കഥകൾ സൃഷ്ടിക്കാനോ അല്ല.നിങ്ങളുടെ ഉള്ളിലെ പരമജ്ഞാനത്തിൽ മാത്രം മൂലം നിങ്ങളെ പ്രാപ്തരാക്കുന്ന ദൈവീകമായ ഒരു ഇച്ഛയിലേക്കും ലക്ഷ്യത്തിലേക്കും നിങ്ങളെ നയിക്കുന്നതിലും ഉപരിയായി നിങ്ങളെ ദൈവത്തിന്റെ വേലക്കാർ ആക്കുവാനല്ല വെളിപാട് ഇവിടെ ഉള്ളത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്ന ഒരു ഭാവിക്ക് ഉള്ള വലിയ വെളിപ്പാടാണ് ഇത്, അത് -തകർച്ച നേരിടുന്ന ഒരു ലോകത്തിനു വേണ്ടിയാണ്. വിഭവങ്ങൾ കുറയുന്ന ഒരു ലോകം; പരിസ്ഥിതി നശീകരണത്തിന്റെ ലോകം; ലോകത്തെമ്പാടുമുള്ള ജനങ്ങളെ സംരക്ഷിക്കാനും അവർക്കു ഭക്ഷണം, വെള്ളം, മരുന്ന്, ഊർജ്ജം എന്നിവ ലഭ്യമാക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ളതും ആയ ഒരു ലോകം.വലിയ അപകടവും വിദ്വേഷവുമുള്ള ഒരു ലോകം; ഇതിനു പുറമെ മനുഷ്യ ബലഹീനതയും പ്രതീക്ഷകളും പ്രയോജനപ്പെടുത്തുന്നതിനായി പ്രപഞ്ചത്തിലെ വംശങ്ങളിൽ നിന്നുള്ള ഇടപെടൽ നേരിടുന്ന ഒരു ലോകം

അതുകൊണ്ട്, സന്ദേശം വളരെ ശക്തമാണ്, പക്ഷെ അത് വളരെ വ്യക്തത നൽകേണ്ടിയിരിക്കുന്നു.ഒപ്പം സന്ദേശവാഹകൻ ഇത് പ്രഖ്യാപിക്കുകയും ഇത് എന്താണ് അർത്ഥമാക്കുന്നത് എന്ന് പഠിപ്പിക്കാനും സാധിക്കണം.ദശാബ്ദങ്ങളോളം ഉള്ള തയ്യാറെടുപ്പു വേണ്ടിവന്ന ഒരു കാര്യമാണിത്. സന്ദേശവാഹകന് വിശാലവും സകലതും ഉൾകൊള്ളുന്നതുമായ ദൈവത്തിൽ നിന്നുള്ള ഈ പുതിയ സന്ദേശം സ്വീകരിക്കാൻ ദശാബ്ദങ്ങൾ തന്നെയും എടുക്കേണ്ടിവന്നു.

സന്ദേശവാഹകൻ ഈ ലോകത്തിൽ ഒരു സ്ഥാനവും വഹിക്കുന്നവനാകാൻ പാടുള്ളതല്ല എന്നാൽ അദ്ദേഹം നന്നായി വിദ്യാഭ്യാസം ഉള്ളവനും വളരെ സഹാനുഭൂതിയും ഉള്ളവനായിരിക്കണം. അവൻ ലളിതവും താഴ്മയുമുള്ളവനുമായിരിക്കണം. അവൻ വ്യക്തമായി സംസാരിക്കണം എന്നാൽ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ. അവൻ തന്റെ ജീവിതത്തിലൂടെ തന്റെ സന്ദേശത്തിന്റെ മൂല്യവും ഒരു പുതിയ വെളിപാട് പഠിക്കുന്നതിലെ പ്രാധാന്യവും തെളിയിച്ചിരിക്കണം.

അവൻ എല്ലാം തികഞ്ഞവനല്ല, എന്നാൽ ദൈവദൂതന്മാരിൽ ആരും പൂർണനായിട്ടില്ല. അവൻ ജനങ്ങൾക്ക് അത്ഭുതങ്ങൾക്കായി ഉളവാക്കാൻ പോകുന്നില്ല, കാരണം പ്രവാചകന്മാരിൽ ആരും തന്നെ അത് ചെയ്തിട്ടില്ല. എല്ലാ മതങ്ങളിലും, എല്ലാ രാജ്യങ്ങളിലും, ധനികരും ദരിദ്രരും, വടക്കൻ, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൽ ദിവ്യ സാന്നിദ്ധ്യവും അധികാരവും കൂടുതൽ ആഴത്തിൽ അനുഭവിച്ചറിയാൻ ഉള്ള വാതിൽ തുറന്നു കൊടുക്കുവാൻ വേണ്ടിയാണു അദ്ദേഹം ഇവിടെ ഉള്ളത്. ലോക മതങ്ങളെ മാറ്റി മറിക്കാൻ അല്ല അദ്ദേഹം ഇവിടെ ഉള്ളത്, അവർക്ക് കൂടുതൽ വ്യക്തതയും പ്രസക്തിയും നൽകാനാണ്.

മനുഷ്യ നാഗരികത നിലനില്ക്കാനും സുസ്ഥിരമായിരിക്കാനും ഭാവിയിൽ മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് അടിത്തറ പാകാനും ലോകത്തിലേക്ക് വരുന്ന മാറ്റത്തിന്റെ മഹതിരമാലകൾക്കായി മനുഷ്യരാശി തയാറാകേടത്തുണ്ട്.

പ്രപഞ്ചത്തിലെ ജീവിതത്തെക്കുറിച്ച് മനുഷ്യരാശി തയ്യാറാക്കുകയും പഠിപ്പിക്കുകയും വേണം നിങ്ങളുടെ ലോകത്തിലെ ഒരു ഇടപെടൽ സാന്നിധ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണയിക്കാനായി നിങ്ങൾ മനസിലാക്കേണ്ട അത്രത്തോളം വരെ.

ലോകത്തിലെ ഒരു മതത്തിനും നിങ്ങളെ ഇത്തരം കാര്യനങ്ങൾക്കായി തയ്യാറാക്കുവാൻ സാധിക്കുകയില്ല karanam അവയെലാം മുൻ കാലഘട്ടങ്ങളിൽ ആണ് പിറവിയെടുത്തത്, അവയെല്ലാം മനുഷ്യത്വത്തിന്‌ വളരെ പ്രാധാന്യം ഉള്ളവയാണെങ്കിലും മനുഷ്യരാശിയെ രക്ഷിക്കുവാൻ ദൈവത്തിന്റെ ഒരു പുതിയ വെളിപാടിനെ സാധിക്കുകയുള്ളു, ലോകമതങ്ങൾക്കിടയിൽ ഒരു മഹത്തായ ഒരുമ കൊണ്ടുവരാനും മനുഷ്യത്വം വരുന്ന മഹാ വെല്ലുവിളികളെയും നേരിടാൻ തയാറാക്കുന്നതിന് വേണ്ടി യുദ്ധത്തിനും കലഹത്തിനും ഒരു അറുതി ഉണ്ടാക്കാനും.

പഴയകാലങ്ങളിൽ നിലകൊണ്ടു കൊണ്ട് നിങ്ങൾക്ക് ഭാവിയെക്കുറിച്ചുള്ള വെളിപ്പാടുകളെ മനസ്സിലാക്കാൻ കഴിയില്ല. നിങ്ങളുടെ മതപരമായ വീക്ഷണങ്ങളെ പറ്റി കണിശമായ നിലപാട് കൈകൊണ്ടുകൊണ്ടു, ദൈവം എങ്ങനെ വീണ്ടും സംസാരിക്കും, എന്തുകൊണ്ട് ദൈവം വീണ്ടും സംസാരിച്ചുവെന്നും അത് നിങ്ങൾക്കും മറ്റുള്ളവർക്കുമുള്ള എന്താണെന്നും എന്നൊന്നും മനസ്സിലാക്കാൻ കഴിയില്ല. നിങ്ങളുടെ ഹൃദയം അടച്ചിടരുത്, അല്ലെങ്കിൽ നിങ്ങൾ കേൾക്കുകയില്ല, നിങ്ങൾ കാണില്ല.

അത്തരം ഒരു വെളിപാടിനെ വിലമതിക്കാൻ തക്കവിധം നിങ്ങൾ മനുഷ്യവർഗത്തെ സ്നേഹിക്കാനും അത് പഠിപ്പിക്കുന്നത് അനുസരിച്ചു ജീവിക്കാനും, അത് പ്രദാനം ചെയ്യുന്ന ശക്തി സ്വീകരിക്കാനും, അത് ഊന്നൽ നൽകുന്ന അനുകമ്പയും അനുഗ്രഹവും കാത്തുസൂക്ഷിക്കുകയും വേണം.

സന്ദേശവാഹകൻനു വളരെ അപകടകരമായ ഒരു യാത്രയാണ് മുന്നിൽ നില്കുന്നത്. കാരണം, പുതിയ വെളിപാടിന് വലിയ പ്രതിരോധം ഉണ്ടാകും. കാരണം, ലോകത്തിലെ ദൈവിക വെളിപ്പാടുകൾ മുമ്പു എപ്പോൾ, എവിടെയെല്ലാമാണോ നൽകപ്പെട്ടത് അന്നെല്ലാം അതിനു വളരെ വലിയ പ്രതിരോധം ഉണ്ടായിരുന്നു.

അവൻ എല്ലാ നഗരങ്ങളിലും സംസാരിക്കുകയില്ല. എല്ലാ സംഭവങ്ങളിലും അവൻ പങ്കെടുക്കില്ല. അവൻ ഇവിടെയും അവിടെയും ഒക്കെയായിട്ടു സംസാരിക്കും. എന്നാൽ അവന്റെ സന്ദേശം ലോകത്തിലേക്ക് പ്രക്ഷേപണം ചെയ്യും, കൂടാതെ ലോകത്തിലേക്ക് വെളിപാട് അതിന്റെതായ വ്യാഖ്യാനത്തോടും നിർദ്ദേശങ്ങളോടും വിവേചനത്തോടും കൂടെ മാത്രമേ അവതരിപ്പിക്കപ്പെടുകയുള്ളു. ഭാവി പണ്ഡിതർക്കും വ്യക്തികൾക്കും വ്യാഖ്യാനിക്കാനും അഭിപ്രായമിടുന്നതിനുമായി അവശേഷികാവുന്ന ഒന്നല്ല അത്. കാരണം അത് കഴിഞ്ഞ കാലങ്ങളിൽ അപകടകരവും ദൌർഭാഗ്യകരവുമാണെന്ന് തെളിഞ്ഞു.

അതിനാലാണ് വെളിപാട് വളരെ സ്പഷ്ടവും ആവർത്തിച്ചുള്ളതുമാകുന്നത്.അതിനാലാണ് ഇത് വളരെ വ്യക്തത നൽകുന്നത്, മാനുഷികമായ പിഴവുകളും ധാരണാപിശകുകളും തെറ്റുധാരണകളും കഴിയുന്നത്രെ കുറക്കുന്നതിനും.
.മുൻപ് മുൻനിരയിൽ ഉള്ളവരുടെയും തിരഞ്ഞെടുക്കപ്പെട്ടവരുടെയും മാത്രം പ്രത്യേകാനുകൂല്യമായിരുന്ന മാത്രമായിരുന്ന പരമജ്ഞാനത്തിന്റെ ശക്തിയിലേക്ക് അതു വ്യക്തിയെ പുനഃസ്ഥാപിക്കുന്നു. മനുഷ്യത്വത്തിന്റെ ആഴത്തിലുള്ള മനഃസാക്ഷിയെപ്പറ്റിയാണ് ഇത് സംസാരിക്കുന്നത്. നിങ്ങൾക്ക് മുമ്പേ തന്നെ രൂപീകരിക്കപ്പെട്ട മനസ്സാക്ഷി, പ്രധാനമായ എല്ലാ കാര്യത്തിലും നിങ്ങളുടെ വഴികാട്ടിയായും ബുദ്ധിയുപദേശവുമായി.

സന്ദേശവാഹകൻ ആരാധിക്കപെടെണ്ടതില്ല. അവൻ ഒരു ദൈവമല്ല. ദൈവദൂതന്മാരിൽ ആരുംതന്നെ ദൈവങ്ങളായിരുന്നില്ല. അവർ അർദ്ധ മനുഷ്യരും പകുതി വിശുദ്ധരായിരുന്നു. രണ്ടു യാഥാർഥ്യങ്ങളെയും പ്രതിനിധാനം ചെയുന്നു, ലോകത്തിന്റെ യാഥാർത്ഥ്യം, പുരാതന ഭവനത്തിന്റെ യാഥാർഥ്യം, നിങ്ങൾ എല്ലാം വരുകയും നിങ്ങൾ ഒടുവിൽ മടങ്ങുകയും ചെയുന്നതായ യാഥാർഥ്യം.

വ്യക്തമാക്കപ്പെടേണ്ടതെന്തെന്ന് അവന്റെ സാന്നിദ്ധ്യം വ്യക്തമാക്കും.ശ്രവിക്കാൻ പറ്റുന്ന എല്ലാവരുടെയും മനസുകളിലേക്കും ഹൃദയങ്ങളിലേക്കും അവന്റെ സ്വരം സംസാരിക്കും.അവൻ ഈ ലോകത്തിൻറെ ആവശ്യങ്ങളെയും ഹൃദയത്തിൻറെയും ആത്മാവിൻറെ ആവശ്യങ്ങളെയും കുറിച്ച് സംസാരിക്കും. അവൻ ഉത്തരങ്ങൾ മാത്രമല്ല, ഉത്തരം തന്നെ ആണ് കൊണ്ടുവന്നിരിക്കുന്നത്. കാരണം ദൈവം എല്ലാ വ്യക്തികളിലും ഒരു മഹത്തായ ബുദ്ധിയും മനസ്സും സ്ഥാപിച്ചിട്ടുണ്ട്, പക്ഷെ ഇതിനെപറ്റി ചുരുക്കം ചിലർക്ക് ഒഴികെ വലിയ തോതിൽ ലോകത്തിൽ ഇതിനെ പറ്റി അറിവില്ല.

മനുഷ്യന്റെ സാങ്കേതികതയും മാനസിക പ്രാപ്തിയും മാത്രമായിരിക്കുകയില്ല, ഭാവിക്ക് വേണ്ടത്ര തയ്യാറെടുപ്പിനായി നിങ്ങളെ പ്രാപ്തരാക്കുക, മഹാകൂട്ടായ്മക്കു വേണ്ടി തന്നെയും. നിങ്ങളുടെ സ്ഥിതിക്കും നിങ്ങളുടെ പ്രകൃതിക്കും അത് കൂടുതൽ പ്രാധാന്യവും അത്യന്താപേക്ഷിതവുമായ ഒന്നായിരിക്കണം. സന്ദേശവാഹകൻ ഇത്തരം കാര്യങ്ങളെ കുറിച്ചു സംസാരിക്കും.

ഇതെല്ലം വെളിപാടിന്റെ ഭാഗമാണ് എന്ന് കാണുക. ദൈവം നിങ്ങൾക്ക് ഒരു ദിവസത്തേക്ക് ഉള്ള ഉത്തരമോ നാളേക്കുള്ള ഒരു ഉത്തരമോ ഓൾ നൽകുന്നത് പക്ഷെ എല്ലാ കാലത്തേക്കും എല്ലാ സാഹചര്യങ്ങൾക്കും വേണ്ടിയുള്ള ഉത്തരമാണ്.

ദൈവത്തിനു നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കേണ്ടതില്ല. കാരണം, സർവ്വപ്രപഞ്ചങ്ങളുടെയും കർത്താവ് ഈ വിധത്തിൽ നിങ്ങളോട് ഇടപെടുന്നില്ല. ദൈവം കൂടുതൽ ബുദ്ധിയുള്ളവനാണ്. ദൈവം നിങ്ങളുടെ ഉള്ളിൽ പരമജ്ഞാനം നൽകിയിരിക്കുന്നു.നിങ്ങളുടെ മനസ്സിലെ മറ്റെല്ലാ ശബ്ദങ്ങളിൽ നിന്നും പ്രേരണകളിൽ നിന്നും താൽപര്യങ്ങളിൽ നിന്നും ഭയങ്ങളിൽ നിന്നും നിങ്ങൾ വേർതിരിച്ചറിയേണ്ട ഒരു പൂർണ്ണമായ മാർഗദർശനം ആണത്.

വെളിപാട് ‘പരമജ്ഞാനത്തിന്റെ പടികൾ’ നൽകിയിട്ടുണ്ട്. മനുഷ്യവംശത്തിനോ അല്ലെങ്കിൽ ഉയർന്നു വരുന്ന പുരോഗതി പ്രാപിച്ച ഏതു വംശത്തിനും ദൈവത്തിനു നല്കാൻ പറ്റുന്ന മഹത്തായ സ്വത്തിലേക്കു ഉള്ള വഴി നേടിയെടുക്കാൻ സാധിക്കുന്ന മാർഗദർശനം.

ദിവ്യതേയെ കുറിച്ചുള്ള നിങ്ങളുടെ ധാരണ ഇപ്പോൾ ജീവന്റെ ഒരു വിശാലകാഴ്ചയിലേക്കു കൊണ്ടുവരണം.നിങ്ങളുടെ ധാരണകൾ ഇപ്പോൾ ഭൂതകാലത്തെ മാത്രം ആശ്രയിച്ചായിക്കാൻ പാടില്ല, അത് വഴക്കമുള്ളതാവുകയും കൂടുതൽ വലിയ വലിയ മാറ്റങ്ങൾ നിങ്ങൾക്കുള്ളിലും ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനു ഭാവിയുമായി പൊരുത്തപെട്ടുപോകുവാൻ സാധിക്കുകയും വേണം. നിങ്ങളുടെ കർത്താവു ഇനി സകല പ്രപഞ്ചത്തിന്റെയും കർത്താവായിരിക്കണം, കോടാനുകോടാനുകോടി വംശങ്ങളുടെ കർത്താവും അതിനപ്പുറവും.

ഇത് മനുഷ്യവംശത്തിനുള്ള വെളിപാടിന്റെ ഭാഗമാണ്, എക്കാലത്തെയും വെച്ച് നല്കപ്പെട്ടിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തവും കൂടുതൽ വിശാലവുമായത്. ഇതുകൊണ്ടു നിങ്ങൾ എല്ലാ വെളിപാടുകളും വിലമതിക്കുകയും ഒപ്പം എല്ലാത്തിൽ നിന്നും ജ്ഞാനം നേടുകയും ചെയ്യും.

നിങ്ങൾ ഒരു ഭക്തനായ ക്രിസ്ത്യാനി ആണെകിൽ നിങ്ങളുടെ ക്രിസ്തീയത വളരുകയും കൂടുതൽ വിശാലമാവുകയും ചെയ്യും. നിങ്ങൾ ഒരു വിശ്വാസിയായ മുസ്ലിം ആണെകിൽ നിങ്ങളുടെ വിശ്വാസവും കർമ്മങ്ങളും ഇപ്പോൾ വളരുകയും കൂടുതൽ വിശാലമാവുകയും ചെയ്യും.നിങ്ങൾ അഭ്യസിക്കുന്ന ബുദ്ധമതവിശ്വതിയോ ജൂതമത വിശ്വാസമോ അല്ലെങ്കിൽ ഏതു മത ദർശനമായിരുന്നാലും അവയെല്ലാം പുതിയ വെളിപാട് മൂലം വലുതായിത്തീരും. സന്ദേശവാഹകൻ ഇത്തരം കാര്യങ്ങളെ പാട്ടി സംസാരിക്കും. വെളിപാട് ഇത്തരം കാര്യങ്ങളെക്കുറിച്ചു സംസാരിക്കും.

ഒപ്പം നിങ്ങൾക്ക് ആദ്യമായി വെളിപാടിന്റെ ശബ്ദം ശ്രവിക്കുവാൻ സാധിക്കും മുൻപൊഴിക്കലും സൗഭാവികമായ കാരണങ്ങളാൽ രേഖപ്പെടുത്താൻ സാധിക്കാതെ പോയ വെളിപാടിന്റെ ശബ്ദം പക്ഷെ ഇപ്പോൾ നിങ്ങൾക്ക് ശ്രവിക്കാൻ സാധിക്കും.ഇത് അദ്ഭുതകരമായ ഒരു കാര്യമാണ്, പക്ഷെ ഇത് നിങ്ങൾക്ക് ഒരു വെല്ലുവിളിയും കൂടിയാണ്. കാരണം നിങ്ങൾക്കിത് ശ്രവിക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾക്കിത് തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ തന്നെ പോരായ്മകളെ ആണ് നേരിടേണ്ടി വരുന്നത്. നിങ്ങൾ ഇതിനെ വിമർശിക്കുകയും തിരസ്കരിക്കുകയും ഒഴിവാക്കുകയും ചെയ്തേക്കാം പക്ഷെ അവയെല്ലാം നിങ്ങളുടെ പോരായ്മകളും ബലഹീനതകളും മാത്രമാണ് കാണിക്കുന്നത്.

ഇതിൽ കൂടുതൽ എന്താണ് ദൈവം നിങ്ങൾക്ക് വേണ്ടി ചെയ്യുക? നിങ്ങൾക്ക് ഈ വെളിപാട് സ്വീകരിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ദൈവത്തിനു എന്താണ് നിങ്ങൾക്കായി ചെയ്യാൻ സാധിക്കുക? ദൈവം ലോകം മുഴുവനും നിങ്ങൾക്ക് വ്യക്തിപരമായും ഒരുത്തരം നൽകിയിരിക്കുന്നു- നിങ്ങളുടെ വിശ്വാസത്തിനും, ആചാരത്തിനും, സംസ്കാരത്തിനും, ദേശത്തിനും.നിങ്ങൾക്ക് ആനുകൂല്യങ്ങൾ വേണോ? നിങ്ങൾക്ക് അനുവാദങ്ങൾ വേണോ? ജീവിതത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്നും നിങ്ങളെ മോചിപ്പിക്കണമോ? നിങ്ങളെ താലോലിക്കണമോ? നിങ്ങൾക്ക് എല്ലാ തിരിവിലും അത്ഭുതങ്ങൾ വേണമോ? നിങ്ങൾക്കു സ്വർഗവുമായി എന്തെകിലും ഒരു വികസനത്തിൽ ഏർപാടണമോ, നിങ്ങൾ ലോകത്തിൽ തീർത്തും അശക്തരും ബലഹീനരുമാണ് എന്ന പോലെ.

ദൈവം നിങ്ങൾക്ക് ശക്തി നൽകുന്നത് പരമജ്ഞാനത്തിലൂടെയും പുതിയ വെളിപാടിലൂടെ പരമജ്ഞാനത്തെ വിളിച്ചോതിയുമാണ്.

ലോകത്തെ രക്ഷിക്കുന്നതു ദൈവമല്ല, എന്നാൽ അത് ലോകത്തെ രക്ഷിക്കാൻ വേണ്ടി അയച്ച ആളുകളാണ് അത് ചെയ്യേണ്ടത്. അവർ അവരുടെ ചെറിയതും എന്നാൽ പ്രധാനവുമായ പങ്ക് വഹിക്കും, മാത്രമല്ല അവർ മനസ്സിലാക്കുന്നതിനേക്കാൾ വലുതായിരിക്കും അത്. അവരുടെ വ്യക്തിഗത ലക്ഷ്യങ്ങളിൽ നിന്നും അഭിലാഷങ്ങളിൽ നിന്നും അത് വ്യത്യസ്തമായിരിക്കും. അത് അവരെ വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കും, സ്വർഗത്തിന്റെ ശക്തിയിലേക്കും അധികാരത്തിലേക്കും അവർ മടങ്ങിവരും, അത് അവരുടെ ഉള്ളിൽ പരമജ്ഞാനത്തിൽ നിലകൊള്ളുന്നു, മനസ്സിന്റെ ആഴത്തിലുള്ള അടിത്തട്ടിൽ.

വെളിപാടിൻറെ പ്രക്രിയ മനസ്സിലാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. നിങ്ങൾക്ക് ഇത് മനസിലാക്കാൻ കഴിയുമെങ്കിൽ അത് ഒരു അത്ഭുതം തന്നെയാണ് എന്ന് നിങ്ങൾ കാണും. നിങ്ങൾ ദൈവദൂതനെ ഒരു ദൈവമാക്കി മാറ്റുകയില്ല. എന്നാൽ, അദ്ദേഹം അർഹിക്കുന്ന ആദരവും ബഹുമാനവും അദ്ദേഹത്തിന് നൽകും. നിങ്ങളുടെ സമീപനത്തിൽ നിങ്ങൾ സത്യസന്ധരായിരിക്കും, അല്ലാതെ വെളിപാടിനെ നിരസിക്കുകയോ നിരാകരിക്കുകയോ ചെയ്യാതെ, അത് കേൾക്കാനും അത് അനുഭവിക്കാനും നിങ്ങളുടെ ജീവിതത്തിന് മതിയായവിധം പ്രയോജനപ്പെടുത്താനും സാധിക്കും അതിനാൽ നിങ്ങൾക്ക് അതിന്റെ മഹത്തായ ഉദ്ദേശവും അർഥവും മനസ്സിലാക്കാൻ കഴിയും.

ദൈവം അവർക്കുവേണ്ടി അനേകം കാര്യങ്ങൾ ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നു-അവരെ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കുവാനും അവസരങ്ങൾ നൽകാനും രോഗികളെ സൌഖ്യമാക്കാനും, അഴിമതി നിറഞ്ഞതും അടിച്ചമർത്തുന്നതുമായ ഭരണകൂടങ്ങളെ അട്ടിമറിക്കുക, അവരെ സമ്പന്നരാക്കുക, അവരെ സന്തുഷ്ടരാക്കുക, അവരെ സംതൃപ്തരാക്കുകയോ സമാധാനം പുലിക്കുകയോ ചെയ്യുക.

എന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്നതും ദൈവം ഉദ്ദേശിക്കുന്നതും ആദ്യം തന്നെ ഒരുപോലെയല്ല. നിങ്ങളുടെ ഹൃദയത്തിന്റെ യഥാർഥ ആവശ്യങ്ങൾ സ്രഷ്ടാവിന്റെ ഇഷ്ടത്തിനൊടു അനുപകമാണ്, എന്നാൽ നിങ്ങളുടെ ഹൃദയത്തിൻറെയും ആത്മാവിന്റെയും യഥാർഥ ആവശ്യങ്ങൾ നിങ്ങളുടെ അവബോധത്തിലില്ലാത്ത ഒരു വിഷയമായിരിക്കാം. ആഴത്തിലുള്ള ഒരു സത്യസന്ധത നിങ്ങളെ അവിടെ കൊണ്ടുപോകും.

ദൈവം പരമജ്ഞാനത്തിന്റെ ശക്തി നൽകിയിരിക്കുന്നു, അതുവഴി, വ്യക്തിയുടെ ജീവിതവുമായുള്ള ബന്ധത്തെ വീണ്ടെടുക്കുന്നതിനുമായുള്ള മാർഗവും ദൈവം നൽകിയിട്ടുണ്ട്. ഇത് എല്ലാവരെയും സേവിക്കുന്നു. ദുഷ്ടന്മാരെയും പോലും, പാവങ്ങളിൽ പാവങ്ങളെയും.

ഇവിടെ നായകന്മാരും യജമാനന്മാരും ഇല്ല. ലോകത്ത് പരമജ്ഞാനത്തിന്റെ കൃപയും ശക്തിയും പ്രകടിപ്പിക്കാൻ കഴിയുന്ന പരമജ്ഞാനത്തിൽ ശക്തരായവർ മാത്രം ആണ് ഉള്ളത്.

ആളുകൾ ചിന്തിക്കുന്നതിലും വിശ്വസിക്കുന്നതിലും ഇത് എത്രയോ വ്യത്യസ്തമാണ്. എന്നാൽ ചിന്തകളും വിശ്വാസങ്ങളും മനസ്സിൻറെ ഉപരിതലത്തിലാണ്. നിങ്ങളുടെ യഥാർത്ഥ സ്വഭാവത്തിനും പരമജ്ഞാനത്തിന്റെ ശക്തിയിലേക്കും ഉള്ള മഹത്തായ തുറക്കൽ ആണ് നിങ്ങളുടെ മനസിന്റെ ഉപരിതലത്തിനു താഴെ.

നിങ്ങളുടെ ജീവിതത്തിന് ഇത് എത്ര പ്രധാനപ്പെട്ടതും കേന്ദ്രീകൃതവുമാണെന്ന് ഇതുവരെ നിങ്ങൾക്കറിയില്ല. അതുകൊണ്ടാണ് വെളിപാടു മതം യഥാർത്ഥത്തിൽ എന്താണെന്നും അർത്ഥമാക്കുന്നത് എന്നും വ്യക്തമാക്കി തരുന്നത്, ആത്മീയത എന്താണെന്നും അർത്ഥമാകുന്നതെന്നും, എങ്ങനെയാണു എല്ലാ ആത്മീയ ആചാരണങ്ങളും അതിന്റെ സത്തയിൽ പരമജ്ഞാനത്തിന്റെ പടികളാകുന്നതെന്നും.

എന്നാൽ ലോകത്തിലെ മതങ്ങളിൽ ഇത് കണ്ടെത്തുന്നതിന് പ്രയാസമാണ്, അതിനാൽ അവർ ചടങ്ങ്, പാരമ്പര്യം, വ്യാഖ്യാനം, തെറ്റായ വ്യാഖ്യാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അനേകർക്കു കടുത്ത വിശ്വാസങ്ങളാണിവ. മറ്റുള്ളവർക്ക് ഒരാശ്വാസവും മാത്രം. അവയുടെ യഥാർത്ഥ ശക്തി അവയുടെ ഉള്ളിൽ ഒരു മഹാനായ അധ്യാപകനും ജ്ഞാനിയായ മാർഗദർശിയും വഴി മാത്രമേ കണ്ടെത്താനാവുകയുള്ളു.

മനുഷ്യരാശിക്ക് അതിനുള്ള സമയമില്ല ഇപ്പോൾ കാരണം സമയം വൈകിയിരിക്കുന്നു. ചില വ്യക്തികൾക്കു ജീവിതത്തിൽ ഒരു വലിയ യാത്ര നടത്താൻ മാത്രമല്ല ഇത്.ലോകത്തിലേക്ക് വരുന്ന മഹത്തായ മാറ്റത്തിന് ഏറ്റവും പ്രായോഗികമായതും നിർണായകവുമായ മാർഗ്ഗങ്ങളിൽ തയ്യാറാകാൻ ഇത് മനുഷ്യകുടുംബത്തിനു ഇത് ആവശ്യമാണ്.അത് ഇതിനകം തന്നെ കരകയറാനും നഗരങ്ങളെ മറികടക്കാനും തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ആകാശത്തെ അന്ധകാരത്തിൽ നിറക്കാൻ, നിങ്ങളുടെ നദികളെ ദുഷിപ്പിക്കാൻ, നിങ്ങളുടെ രാഷ്ട്രങ്ങൾ തമ്മിൽ കലഹം ഉണ്ടാക്കുവാനും, എന്നേക്കും ആശ്രയിക്കുന്ന വിഭവങ്ങൾക്ക് ഭീഷണി ഉയർത്താനും തുടങ്ങിയിരിക്കുന്നു.

നിങ്ങളെ ഭയപ്പെടുത്തുന്നതിനുവേണ്ടിയല്ല നിങ്ങളുടെ അധികാരപെടുത്താൻ വേണ്ടി ആണ് വെളിപ്പാട് ഇവിടെ വന്നത് ; നിങ്ങൾക്ക് ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും നൽകാൻ; നിനക്ക് സഹാനുഭൂതിയും സഹിഷ്ണുതയും നൽകാൻ; നിങ്ങളുടെ യഥാർത്ഥ ശക്തിയുടെയും സത്യസന്ധതയുടെയും സ്രോതസ്സായ പരമജ്ഞാനത്തിന്റെ ശക്തി നിങ്ങൾക്ക് നൽകാൻ
ലോകം മാറിയെങ്കിലും ജനങ്ങൾ അതിനനുസരിച്ചു മാറ്റപ്പെട്ടിട്ടില്ല. ‘മഹാ തിരകൾ’ വരുന്നു, പക്ഷേ ആളുകൾക്ക് അതറിയുന്നില്ല. ഇടപെടലാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്, പക്ഷേ ആളുകൾ അറിയാതെ ഇരിക്കുകയോ അല്ലെങ്കിൽ അതൊരു അത്ഭുതകരമായ കാര്യമാണെന്ന് കരുതുന്നു.

മനുഷ്യജീവിയെ തയ്യാറാകുകയും മനുഷ്യത്വത്തെ ഉണർത്തുകയും മനുഷ്യത്വത്തെ ശക്തിപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യുന്നതിനായി സകലജീവിയുടെ സ്രഷ്ടാവിന്റേയും ഒരു വെളിപാട് തന്നെ വേണം. അതിനാൽ അതിനു ഒരു വലിയ ഭാവി ഉണ്ടായിരിക്കാനും അതിന്റെ സ്വാതന്ത്രത്തിനും വിധിക്കും ഉള്ള വലിയ വെല്ലുവിളികളെ അത് അതിജീവിക്കുകയും ചെയ്യും.

പഠിക്കാൻ വളരെയധികം കാര്യങ്ങളുണ്ട്. പല കാര്യങ്ങളും മാറ്റി വെക്കാനുമുണ്ട്, ചോദ്യം ചെയ്യപ്പെടേണ്ട പല കാര്യങ്ങളും ഉണ്ട്, പല കാര്യങ്ങളും പുനർപരിശോധന ചെയ്യേണ്ടതുണ്ട്. ദൈവത്തിൽ നിന്നും ഉള്ള വെളിപാട് ഇവയെല്ലാം കൊണ്ടുവരുന്നു. ഇത് സ്വീകർത്താവിനും അത് സ്വീകരിക്കാൻ ഏറെ അനുഗൃഹീതരായവർക്കും ഒരു വലിയ വെല്ലുവിളിയാണ്.

സന്ദേശവാഹകൻ ലോകത്തിലായിരിക്കുമ്പോൾ അദ്ദേഹത്തെ ശ്രവിക്കുവാനുള്ള മഹത്തായ അവസരം നിങ്ങൾക്കുണ്ട്. അദ്ധേഹത്തിന്റെ വാക്കുകൾ കണക്കിലെടുക്കുവാനും, അദ്ധേഹത്തിന്റെ ലോകത്തിലുള്ള ഇപ്പോഴത്തെ സാന്നിത്യത്തിന്റെ അർത്ഥം പരിഗണിക്കാനും ഉള്ള അവസരം ഉണ്ട്.
പലർക്കും ഇതൊരു വലിയ ഞെട്ടൽ ആയിരിക്കും. പലരും ഇതിനെ പ്രതിരോധിക്കും. പലരും ഇതിനെ സ്വീകരിക്കും.

എന്നാൽ, അതിന്റെ അവസ്ഥയുടെ യാഥാർത്ഥ്യത്തേക്കും അത് തയ്യാറാക്കേണ്ട സാഹചര്യങ്ങളിലേക്കും മനുഷ്യത്വത്തെ ഉണർത്താൻ ഒരു വലിയ ഞെട്ടൽ തന്നെ എടുക്കും. അതിനു വെളിപാടിന്റെ ഞെട്ടൽ എടുക്കും. അതിനു ഭാവിയുടെ ഞെട്ടൽ എടുക്കും. അതിനു ഈ നിമിഷത്തിന്റെ യാഥാർഥ്യവും ഒരുവൻ താൻ ജീവിക്കാൻ അയക്കപ്പെട്ടിരിക്കുന്ന ജീവിതം അല്ല ജീവിക്കുന്നത് എന്ന തിരിച്ചറിവും നിങ്ങളുടെ ആശയങ്ങൾക്ക് തന്നെയായി നിങ്ങളെ മഹത്തായ കാര്യങ്ങൾക്കായി തയ്യാറാക്കുവാൻ സാധിക്കുകയില്ല എന്ന തിരിച്ചറിവും എടുക്കും, സ്വർഗത്തിന്റെ ശക്തി നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നതായ പരമജ്ഞാനത്തിന്റെ ശക്തി നിങ്ങൾക്ക് ഉണ്ടായിരിക്കണം എന്നും.

ഇതാണ് വെളിപാടിന്റെ അർത്ഥം. ഇത് ആശയങ്ങളുടെ വെളിപാടാണ്. ഇത് അനുഭവത്തിന്റെ വെളിപാടാണ്. ഇത് ഒരുവന്റെ യഥാർത്ഥ പ്രകൃതിയുടെയും രൂപീകരണത്തിന്റെയും വിധിയുടെയും വെളിപാടാണ്.

ഇതിന് നിങ്ങളുടെ കണ്ണുകൾ തുറക്കട്ടെ. നിങ്ങളുടെ ഹൃദയം സ്വീകരിക്കുമാറാകട്ടെ. നിങ്ങളുടെ ആശയങ്ങൾ പുനഃപരിശോധിക്കാൻ മതിയായവ ആയിരിക്കുവാൻ ഇടയാകട്ടെ. ഒരു വലിയ ലക്ഷ്യത്തെ സേവിക്കാൻ നിങ്ങൾ ഇവിടെയാണെന്ന് നിങ്ങൾ തിരിച്ചറിയാനും ഇടയാകട്ടെ, നിങ്ങൾക്ക് സ്വയം നിയന്ത്രിക്കാനോ കണ്ടെത്താനോ സാധിക്കാത്തതാണ് അത്. വെളിപ്പാട് നിന്റേതാണ്, നിങ്ങൾ വഴി മറ്റുള്ളവർക്കു നിങ്ങൾ നല്കിയേക്കട്ടെ. ഭൂമിയിലെ തന്റെ ശേഷിച്ച കാലഘട്ടത്തിൽ ദൂതനെ ആദരിക്കുകയും തിരിച്ചറിയപെടുകയും ചെയ്യട്ടെ. ഒപ്പം ജീവിതത്തിൽ ഒരു മഹത്തായ ലക്ഷ്യവും ദിശയും അന്വേഷിക്കുന്ന നിങ്ങൾക്ക് ഇത് മഹത്തായ ഒരു വ്യക്തതയും പ്രചോദനവും ആയിരിക്കട്ടെ.