ദൈവത്തിന്റെ പുതിയ സന്ദേശം ലോകം സ്വീകരിക്കണം

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2015 ജനുവരി 1 നു ഈജിപ്തിലെ അലക്സാൻഡ്രിയയിൽ വെച്ച് വെളിപ്പെടുത്തിയത് പ്രകാരം.

ലോകത്തിനു എന്താണ് വരാൻ പോകുന്നത് എന്ന് ദൈവത്തിനറിയാം, ദൈവത്തിനു ലോകത്തിന്റെയും അതിലെ ജനങ്ങളുടെയും സ്ഥിതി അറിയാം, ഒപ്പം ഈ ലോകത്തെ നോക്കിപ്പാർക്കുന്ന മാലാഖ സാന്നിധ്യം ഓരോ നിമിഷവും കണ്ടുകൊണ്ടിരിക്കുന്നു.

നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവർക്കു ഈ നിമിഷത്തിലും ഇനി വരാനുള്ള സമയങ്ങളിലും നിങ്ങളുടെ മഹത്തായ ആവശ്യങ്ങൾ എന്താണെന്നത്, ഒരു രഹസ്യമല്ല.

നിങ്ങള്ക്ക് ഇവ കാണാൻ കഴിയുകയില്ല കാരണം നിങ്ങൾക്ക് നിങ്ങളെ തന്നെ പൂർണമായും അറിയുകയില്ല.നിങ്ങൾക്കറിയില്ല നിങ്ങളെ എന്തിനാണ് ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നതെന്നും, നിങ്ങൾ ഈ നിമിഷം എവിടെ ആയിരിക്കണമെന്നും എന്തുകൊണ്ട് നിങ്ങൾ അവിടെ അല്ല എന്നും.നിങ്ങളുടെ ചക്രവാളസീമകൾക്കപ്പുറം എന്താണ് വരുന്നതെന്ന് നിങ്ങൾക്കറിയില്ല, നിങ്ങളുടെ വഴിയേ എന്താണ് വരുന്നത് എന്നും, പക്ഷെ നിങ്ങളെ നോക്കിപ്പാർക്കുന്നവർക്കും പ്രപഞ്ചത്തിന്റെ കർത്താവിനും ഇവയെല്ലാം അറിയാം.

ആളുകൾ അവരുടെ വിശ്വാസങ്ങളിലും ഊഹാപോഹങ്ങളിലും ബന്ധിക്കപ്പെട്ടിരിക്കുന്നു. ആളുകൾ അവരുടെ പഴയകാല മതങ്ങളുടെ വ്യഖ്യാനങ്ങളിലും ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നത് ലോകത്തിന്റെ സംരക്ഷണക്കും മുന്നേറ്റത്തിനുമായി ദൈവം വീണ്ടും സംസാരിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ അവർക്കു കൂടുതൽ പ്രയാസമുള്ളതാകുന്നു.

മഹത്തായ സന്ദേശങ്ങളിലൂടെ ലോകത്തിനായി ദൈവം നൽകിയിട്ടുള്ള സകലതും മഹത്തായ ആവശ്യങ്ങളുടെയും അവസരങ്ങളുടെയും സമയത്താണ് നൽകിയിരിക്കുന്നത്. മനുഷ്യന്റെ പുരോഗതിക്കും സംരക്ഷണനക്കും വേണ്ടി ആണ് നൽകപ്പെട്ടിരിക്കുന്നത്.

മനുഷ്യ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വലിയ ഭീഷണിയുള്ള ഒരു ജീവന്റെ മഹാകൂട്ടായ്മയിലാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് നിങ്ങൾ തിരിച്ചറിയുന്നില്ല. നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ വലിയ ചിത്രം കാണുന്നില്ല, എന്തുകൊണ്ടാണ് നിങ്ങളെ ലോകത്തിലേക്ക് ഈ സമയത്തു അയച്ചിരിക്കുന്നതെന്നും ഈ സാഹചര്യങ്ങളിൽ ലോകത്തെ സേവിക്കാൻ അയച്ചിരിക്കുന്നതെന്നും.

പക്ഷെ സ്വർഗത്തിന് ഇവയെല്ലാം കാണാൻ കഴിയും നിങ്ങളുടെ വേർപിരിയലിന്റെ അവസ്ഥയിൽ നിങ്ങൾക്ക് കാണാൻ കഴിയാത്ത കാര്യങ്ങൾ.
നിങ്ങളുടെ അനുമാനങ്ങളും വിശ്വാസങ്ങളും, നിങ്ങളുടെ മനോഭാവങ്ങളും മറ്റുള്ളവരെ കുറിച്ചുള്ള അപലപിക്കലുകളും നിങ്ങളെ കൂടുതൽ അന്ധരാക്കുന്നു.

ഈ നിമിഷം ആളുകൾ ജീവിക്കുന്നു. അവർ മറന്നുപോയിരിക്കുന്നു, ഭാവിയിലേക്ക് അവർ ഒരുങ്ങേണ്ടതാണ് എന്ന്. ഭൂമിയിലെ ബുദ്ധിശക്തിയുള്ള എല്ലാ ജീവികളേയും പോലെ, അവർ ഈ രണ്ടു കാര്യങ്ങളും ചെയ്യണം.

എന്നാൽ, വരാൻ പോകുന്നതെന്താണെന്ന് ദൈവം അറിയുന്നു. ഈ സമയത്ത് മനുഷ്യന് എന്താണ് ആവശ്യമെന്ന് ദൈവം അറിയുന്നു. ദൈവത്തിനു നിങ്ങൾ ഒരു വ്യക്തിയെന്ന നിലയിൽ വന്നിരിക്കുന്ന മഹത്തായ ലക്ഷ്യം തിരിച്ചറിയണമെന്നും ഒപ്പം നിങ്ങൾക്ക് മനസ്സിലാക്കാവുന്നലും അപ്പുറമായി ഉള്ള, നിങ്ങളെ എന്തിനാണ് അയച്ചതെന്നും നിങ്ങൾ ഇവിടെ എന്ത് നേടിയെടുക്കണം എന്നും.

നിങ്ങളുടെ ബുദ്ധിക്ക് ഇത്തരം ഒരു പ്രകൃതിയിലുള്ള വലിയ കാര്യങ്ങൾ ചെയ്യാൻ പര്യാപ്തമല്ല. സാഹചര്യങ്ങൾ മാറുന്ന ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു നല്ല സംവിധാനമാണ് അത്, പക്ഷെ സമയത്തിനും സ്ഥലത്തിനുമപ്പുറമുള്ള നിങ്ങളുടെ ജീവിതത്തെ മനസ്സിലാക്കാനോ നിങ്ങളുടെ ജീവിതത്തെ നയിക്കുകയും നിങ്ങളെ അയക്കുകയും ഇവിടെ ആയിരിക്കുന്നതിനുള്ള നിങ്ങളുടെ മഹത്തായ ലക്ഷ്യം കരുതിയിരിക്കുകയും ചെയ്യുന്നവരെയോ മനസ്സിലാക്കാൻ കഴിയില്ല.

ഇപ്പോൾ ദൈവം വീണ്ടും സംസാരിക്കുന്നതു, മനുഷ്യകുടുംബത്തിന് മുമ്പ് നൽകിയിട്ടുള്ള ഏതു വെളിപാടിനേക്കാൾ മഹത്തരവും അതിലും വലിയൊരു വെളിപാടുമായാണ്, ആഗോള ആശയവിനിമയത്തിന്റെ സാക്ഷരതയുള്ള ലോകം, ആഗോള അവബോധം വളരുന്ന ഒരു ലോകത്തിനു, ലോകം പ്രവേശിക്കുന്ന ഒരു തകർച്ചയുടെ സമയത്തിനു നൽകുന്നു- മാനുഷിക അജ്ഞത, അത്യാർത്തിയും അഴിമതിയും എല്ലാം സംഭവിച്ചു എല്ലാ വിഭവങ്ങളും കുറയുന്നു, പരിസ്ഥിതി തകരുന്നു, വായു മാറ്റപ്പെടുന്നു.

മനുഷ്യ കുടുംബത്തെ മൊത്തത്തിൽ മാറ്റിമറിച്ചേക്കാവുന്ന ഏറ്റവും വലിയ മാറ്റത്തെ, ലോകത്തിലെ മുഖച്ഛായയെ രൂപാന്തരപ്പെടുത്തുന്ന, അപ്രതീക്ഷിതമായ മാറ്റത്തിന്റെ കവാടത്തിൽ മാനവികത അന്ധമായി നിൽക്കുന്നു.

പക്ഷെ ആളുകൾ ഈ നിമിഷത്തിൽ ജീവിക്കുകയാണ്. അവർ ലോകത്തിന്റെ അടയാളങ്ങൾ കാണുന്നില്ല. അവർക്ക് മുന്നറിയിപ്പ് നൽകുന്നു, അവർക്കു ജാഗ്രത നൽകുന്നു, അവരോടു പിൻവാങ്ങാൻ ആവശ്യപെടുന്നു, അവരോടു വീണ്ടും ചിന്തിക്കാൻ ആവശ്യപെടുന്നു അതിനാൽ അവർക്കു ഒരു നിമിഷം കാണാനും, വ്യക്തതയും ഉണ്ടാകും, അതിനാൽ ഒരു നിമിഷം ദൈവം അവരുടെ ഉള്ളിൽ വെച്ചിരിക്കുന്ന മഹത്തായ ശബ്ദം, പരമജ്ഞാനത്തിന്റെ ശബ്ദം അവർ കേൾക്കും.

മനസ്സിന്റെ ആഴത്തിൽ അടിത്തട്ടിൽ ആണത്. ലോകത്തിൽ നിങ്ങളെ ഒരു വലിയ സേവനത്തിനായി ഒരുക്കാനും, വലിയൊരു മാറ്റത്തിനുവേണ്ടിയുള്ള പരിവർത്തനത്തിന്റെ പ്രക്ഷോഭത്തിന്റെ ഒരു ലോകത്തിനായി നിങ്ങളെ ഒരുക്കുവാനും,അത് എവിടെയോ നിങ്ങളെ കൊണ്ടുപോകാൻ ശ്രമിക്കുന്നു.

ദൈവം ഒരു ലോകം മുഴുവനായും ഇപ്പോൾ സംസാരിക്കുന്നു. ഒരു ചെറിയ കൂട്ടത്തിനയല്ല, ഒരു പ്രദേശത്ത് മാത്രമല്ല, ഒരു മത പാരമ്പര്യം മാത്രമായല്ല, ഒരു വിദ്യാസമ്പന്നരായ ജനസമൂഹത്തിനയല്ല, സമൂഹത്തിലെ എല്ലാ കോണുകളിലും ഉള്ള, എല്ലാ സമൂഹങ്ങളിലും ഉള്ള എല്ലാവർക്കുമായി.
ലോകം ഈ പുതിയ വെളിപാട് കേൾക്കണം, അല്ലെങ്കിൽ മഹത്തായ ഭാവിക്ക് വേണ്ടി തയ്യാറെടുക്കുകയില്ല, കാരണം പുതിയ ലോകം അത് അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. അത് നിരർഥകമായ വൈരുദ്ധ്യങ്ങൾ അവസാനിപ്പിക്കില്ല, മറിച്ച് ലോകത്തെ കൂടുതൽ അധഃപതിക്കും, മാനവികതയെ കൂടുതൽ അന്ധകാരത്തിലേക്കും ചിന്താകുഴപ്പത്തിലേക്കും നിപതിപ്പിക്കും.

ദൈവത്തിൻറെ പുതിയ വെളിപാട് ലോകം ശ്രവിക്കണം. നിങ്ങളുടെ പരിണാമത്തിലെ ഈ മഹത്തായ തലത്തിനായി മാനവികതയെ തയ്യാറാക്കാൻ മുൻകാലത്തെ മഹത്തായ പാരമ്പര്യങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ബുദ്ധിശക്തിയുള്ള ജീവനുകൾ നിറഞ്ഞ ഒരു പ്രപഞ്ചത്തിനുവേണ്ടി അവക്ക് നിങ്ങളെ ഒരുക്കാൻ ആവില്ല. തകർച്ച നേരിടുന്ന ഒരു ലോകത്തിനു വേണ്ടി അവക്ക് നിങ്ങളെ തയ്യാറാക്കാൻ കഴിയില്ല, നിങ്ങൾ കാണുന്നതും അറിയാവുന്നതുമായ എല്ലാത്തിനും മാറ്റം വരുത്തുന്ന ഒരു ലോകം.

മാനവ സംസ്കാരത്തെ കെട്ടിപ്പടുക്കുകയും, യഥാർഥ മാനുഷികത, യഥാർഥ മാനുഷികനീതി, ഉയർന്ന തത്വങ്ങൾ എന്നിവ ഉറപ്പുവരുത്തുകയും, ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതിനായിരുന്നു ചരിത്രത്തിൽ പലതവണയായി അവയെ നൽകിയത്. പലർക്കും ഈ കാര്യങ്ങൾ പിന്തുടരാൻ സാധിച്ചില്ലെങ്കിൽ കൂടിയും അവ സ്ഥാപിക്കപ്പെടണമായിരുന്നു കാരണം അല്ലെങ്കിൽ മാനവികത ഒരു പ്രാഥമികവും, അക്രമാസക്തവും, സ്വയം-നശീകരണ വർഗവും, വന്ധ്യവത്കരിക്കപ്പെട്ടതായ ലോകങ്ങൾ ഉള്ള ക്ഷമയില്ലാത്തതുമായ സ്ഥലങ്ങളുമുള്ള പ്രപഞ്ചത്തിൽ അപൂർവമായ ഈ മനോഹര ലോകത്തെ തരംതാഴ്ത്തിയും ഇരിക്കും.

ദൈവത്തിന്റെ പുതിയ വെളിപാട് ലോകം കേൾക്കണം. കാരണം നിങ്ങളുടെ ഭാവിയിലേക്കും, നിങ്ങളുടെ സുരക്ഷയ്ക്കും, മനുഷ്യന്റെ ഐക്യത്തിനും, ലക്ഷ്യത്തിനും, സഹകരണത്തിനും വേണ്ടിയുള്ള താക്കോൽ അതിനു മാത്രമേ ഉള്ളു. നിങ്ങൾക്കായി തന്നെ നിങ്ങൾ ഈ നിമിഷത്തിൽ പോലും വരച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ദിശ മാറ്റാനും തിരുത്താനും മാത്രം ഇതിനെ അത്രമാത്രം വിലമതിക്കുന്ന ചുരുക്കം ചില ആളുകൾ ഇന്ന് ലോകത്തിലുണ്ട്.അത് സൃഷ്ടാവിൽനിന്നു തന്നെ വരണം- നിങ്ങളുടെ സ്രോതസ്സ്, സകല ജീവന്റെയും സൃഷ്ടാവ്, എല്ലാത്തിന്റെയും സൃഷ്ടാവ്.

എന്നാൽ പുതിയ കാതുകളിൽ നിങ്ങൾ ഇത് കേൾക്കണം. നിങ്ങൾ ഒരു തുറന്ന ഹൃദയത്തോടെ ശ്രദ്ധിക്കണം. നിങ്ങൾ ഇത് തള്ളിക്കളയുകയാണെങ്കിൽ നിങ്ങൾ സ്തുതിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി അവകാശപ്പെടുന്ന ദൈവത്തെ നിങ്ങൾ തള്ളിക്കളയുന്നു. ദൈവത്തിന്റെ പദ്ധതി എന്നത് ചരിത്രത്തിൽ ഒരു സമയത്തു നൽകിയ ഒരു വെളിപാടിനേക്കാൾ മഹത്തരമാണ് എന്ന ബോധം നിങ്ങൾ അവഗണിക്കുന്നു.

കാരണം എല്ലാ സന്ദേശവാഹകരും മാലാഖ സഭയിൽ നിന്നാണ് വന്നത്, അവരെല്ലാം മനുഷ്യവംശത്തിനു വേണ്ടിയുള്ള ഒരു മഹത്തായ പദ്ധതിയെ സേവിക്കുന്നു- മനുഷ്യ നാഗരികത നിർമിക്കാനും മനുഷ്യ സഹകരണവും ഒരുമയും മുന്നോട്ടുകൊണ്ടുപോകാനും,സാങ്കേതികതയും ജ്ഞാനവും വഴി എങ്ങനെ ലോകത്തെ സുസ്ഥിരമാക്കണമെന്നും, മൊത്തത്തിൽ ഒരു ശോഷണത്തിലേക്കു ഈ ലോകത്തെ കൊള്ളയടിച്ചു തീർക്കാതെയിരിക്കണം എന്നും മാനവികതയെ പഠിപ്പിക്കാനും.

ഇതൊരു വലിയ പദ്ധതിയാണ്. പ്രാരംഭം മുതൽ പോലും, പ്രപഞ്ചത്തിലെ ഒരു ജീവന്റെ മഹാകൂട്ടായ്മയിലേക്കുള്ള നിങ്ങളുടെ ഭാവിയ്ക്ക് ഒരുക്കുവാനായിരുന്നു അത്. എന്നാൽ ആദ്യം അത് [മനുഷ്യത്വം] ശക്തമായ ഒരു നാഗരികതയായി മാറണം. സ്വതന്ത്ര ലോകമെന്ന നിലയിൽ കൂടുതൽ നൈതികതയും തത്വങ്ങളും ഉണ്ടായിരിക്കണം. സ്വാതന്ത്ര്യയം വളരെ അപൂർവ്വമായിട്ടുള്ള പ്രപഞ്ചത്തിൽ എന്തെകിലും സ്വാതന്ത്ര്യമുണ്ടായിരിക്കണം.

എപ്പോഴും അവിടെയായിരുന്നു പദ്ധതി. അത് മാറ്റപ്പെട്ടിട്ടില്ല, പക്ഷേ മാറുന്ന സാഹചര്യങ്ങളോടും, മികച്ച അവസരത്തിന്റെ നിമിഷങ്ങൾ പകർത്താനും മാത്രം രൂപകൽപ്പന ചെയ്തിരുന്നു.

ഈ നിമിഷം ജീവിക്കുന്ന, നിങ്ങൾ മനസിലാക്കാത്ത ഒരു ലോകത്താൽ പരിമിതപ്പെട്ടിരിക്കുന്ന നിങ്ങൾ, നിങ്ങളുടെ ചിന്തകളിൽ, വിശ്വാസങ്ങളിലും ഉപദേശങ്ങളിലും ജീവിക്കുന്ന,എന്നാൽ നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന, നിങ്ങളുടെ സ്രോതസ്സും, ലക്ഷ്യവും, വിധിയുമായ മഹത്തായ സാന്നിത്യം അനുഭവപ്പെടാൻ ആവാത്ത നിങ്ങൾക്ക് ഇത് കാണാനാവില്ല.

ദൈവത്തിൻറെ പുതിയ വെളിപാട് ലോകം കേൾക്കേണ്ടത് ആവശ്യമാണ്. എന്താണു സംഭവിക്കുന്നതെന്ന് ദൈവത്തിനറിയാം. നിങ്ങൾക്ക് എങ്ങനെ തയ്യാറാകാമെന്ന് ദൈവം മാത്രമേ അറിയുന്നുള്ളൂ. നിങ്ങൾ സ്വയം മനസ്സിലാക്കുന്നതിനെക്കാൾ മെച്ചമായി ദൈവം മാത്രമേ നിങ്ങളെ മനസ്സിലാക്കുന്നുള്ളൂ. മനുഷ്യത്വത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്നും, ഉള്ളിൽ നിന്നും പുറമെ നിന്നും ഉള്ള അധഃപതനങ്ങളിൽ നിന്നും തകരാറുകളിൽ നിന്നും രക്ഷപ്പെടാൻ മനുഷ്യന് എന്തു ചെയ്യണമെന്നും ദൈവം മാത്രമേ അറിയുന്നുള്ളു.

നിങ്ങളുടെ തിരുവെഴുത്തുകളുടെ പുറകിൽ നിന്നുകൊണ്ട് ഇതിനെ നിഷേധിക്കരുത്, കാരണം ഇത് ലോകത്തിൽ ദൈവത്തിന്റെ തുടർന്നുള്ള ജോലിയാണ്. ഈ ലോകചരിത്രത്തിൽ അറിയാവുന്നതും അറിയാത്തതും അംഗീകൃതവും തിരിച്ചറിയപ്പെടാത്തതുമായ, നിങ്ങൾക്ക് കണക്കിലാക്കാൻ സാധിക്കാത്തതുമായ മഹാന്മാരായ അധ്യാപകർക്ക്‌ ഒപ്പം, മുഹമ്മദും യേശുവും ബുദ്ധനും ചെയ്ത ജോലിയെയും ഇത് പൂർത്തിയാക്കുന്നു.
അഹങ്കാരിയും മടയനും ആകുരുത്, അല്ലെങ്കിൽ മാറ്റത്തിന്റെ മഹതിരമാലകൾക്കു മുൻപിൽ നിങ്ങൾ പരാജയപ്പെടും. ഒപ്പം പ്രപഞ്ചം മുഴുവനുമുള്ള ബുദ്ധി ജീവികളുമായുള്ള നിങ്ങളുടെ ഏറ്റുമുട്ടലിനു നിങ്ങൾ തയ്യാറാവുകയില്ല.ദുർബലവും സംശയിക്കാതെയും ഉള്ള മനുഷ്യരാശിയെ മുതലെടുക്കുന്നതിനായി ഇവിടെയുള്ള ശക്തികൾ ഇപ്പോഴേ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റുമുട്ടൽ.

അപകടസാധ്യത ഓരോ ദിവസവും പെരുകുകയാണ്. മഹാ ഇരുട്ടു ലോകത്തിലുണ്ട്.

മാനവികതയുടെ അതിന്റെ ഈ ലോകത്തിലെ അടിത്തറ അഭൂതപൂർവമായ വേഗതയും മണ്ടത്തരവുമായി നശിപ്പിക്കുകയാണ്- സ്വയം നിയന്ത്രിക്കാൻ ആവാതെ മാറ്റം വരുത്താനാവാതെ, എല്ലായിടത്തുമുള്ള ആളുകളുടെ വലിയ ആവശ്യങ്ങൾ നല്കാനാവാതെ, വ്യത്യസ്തമായ ഒരു കൂട്ടം സാഹചര്യങ്ങളിൽ മനുഷ്യരാശിയുടെ ഭാവി സുരക്ഷിതമാക്കുവാൻ ചെയ്യേണ്ടത് ചെയ്യാൻ തയ്യാറാവാതെയും കഴിയാതെയും നില്കുന്നു.

നിങ്ങൾക്ക് സ്വയം തയ്യാറാകാൻ കഴിയില്ല. നിങ്ങൾക്ക് ഇപ്പോഴും ധൈര്യമില്ല. നിങ്ങൾ ഇതുവരെ ആവശ്യത്തെ കാണുന്നില്ല. നിങ്ങൾ ഇതുവരെ അടയാളങ്ങൾ തിരിച്ചറിയുന്നില്ല. നിങ്ങളുടെ ഇടയിലോ, നിങ്ങളുടെ രാഷ്ട്രങ്ങൾക്കിടയിൽ, നിങ്ങളുടെ മതങ്ങൾക്കിടയിൽ, പരസ്പര സഹകരണം ഇല്ല.പരസ്പരവും അവക്ക് ഉള്ളിൽ തന്നെയും കൂടുതൽ കുഴപ്പത്തിലേക്കും വിയോജിപ്പിലേക്കും അവ കൂപ്പുകുത്തുകയാണ്.

നിങ്ങൾ നിസ്സഹായാരാണ് എന്നല്ല.നിങ്ങൾക്കു നിരുത്തരവാദിത്വമാണ്. നിങ്ങൾക്ക് ചില കഴിവുകളും ശക്തികളും ഇല്ല എന്നല്ല. ഭയം, ആഗ്രഹം, സംഘർഷം, ദാരിദ്ര്യം, എന്നിവയാൽ നിങ്ങൾ സൃഷ്ടിച്ച ഒരു ലോകത്തിൽ നിങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെട്ടിരിക്കുന്നു.

നിങ്ങൾക്ക് ഇതിനു ദൈവത്തെ പഴിക്കാൻ ആവില്ല. നിങ്ങളുടെ പ്രകൃതി ദുരന്തങ്ങൾക്കും-വരൾച്ചക്കും, കൊടുങ്കാറ്റും, മഹാമാരികളും എല്ലാം സമയത്തിന്റെ തുടക്കം മുതൽക്കേ ചലനത്തിലാക്കിയ പ്രകൃതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

അതുകൊണ്ട് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്ങനെയെന്ന് കാണാൻ, നിങ്ങൾ എങ്ങനെ വിജയിക്കും എന്ന് കാണാൻ മാലാഖ സഭ നിങ്ങളേയും മറ്റെല്ലാവരെയും നിരീക്ഷിക്കുന്നു. വേർപിരിയലിൽ ജീവിക്കാൻ അവർ നിങ്ങൾക്ക് സ്വാതന്ത്യയും തന്നിട്ടുണ്ട്. പരാജയപ്പെടാനുള്ള സ്വാതന്ത്രയുംപ്പോലും നിങ്ങൾക്കു നൽകുവാണ്. എന്നാൽ നിങ്ങൾക്ക് വിജയിക്കാനുള്ള ശക്തിയും മാർഗനിർദേശവും അവർ തന്നിട്ടുണ്ട്. നിങ്ങൾക്ക് ഈ മറുപടിയോട് പ്രതികരിക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ഉള്ളിൽ ദൈവവുമായി ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന നിങ്ങൾക്കറിയാവുന്ന പരമജ്ഞാനത്തോട് പ്രതികരിക്കാൻ കഴിയുമെങ്കിൽ.

ഈ പ്രപഞ്ചത്തിന്റെയും മറ്റെല്ലാ പ്രപഞ്ചങ്ങളുടെയും സൃഷ്ടിയുടെതന്നെയും കർത്താവും, സമയത്തിനതീതമായ എല്ലാ ശാരീരിക രൂപങ്ങളുടെയും സൃഷ്ടിയുടെയും കർത്താവു, നിങ്ങളെ ശാരീരികമായും വ്യക്തിപരമായും പരിചരിക്കുകയില്ല.അതിലം സഭയാണ് ചെയുക. കാരണം പ്രപഞ്ചത്തിൽ എണ്ണമറ്റ വംശങ്ങളുണ്ട്. ഓരോന്നിനെയും ഒരു സഭ നോക്കിപ്പാർക്കുന്നു.

നിങ്ങൾക്കത് പരിഗണനയിലാക്കാൻ കഴിയാൻ സാധിക്കാത്ത തലത്തിലുള്ള ഒരു പദ്ധതിയാണിത്. അത്രയും വലുതും അത്രയും വിശാലവും പൂർണ്ണവും ആയ ഒരു പദ്ധതി അത് ദൈവത്തിനു മാത്രമേ അതു ചെയ്യാൻ കഴിയൂ. എല്ലാ വികാരജീവികളിലും സ്ഥാപിച്ചിരിക്കുന്ന പരമജ്ഞാനത്തിന്റെ ശക്തിയിലൂടെ വേർപിരിക്കപ്പെട്ടതിനെ വീണ്ടെടുക്കാൻ ദൈവത്തെ മാത്രമേ കഴിയൂ.

ഈ കാര്യങ്ങൾ ഇപ്പോൾ ഒരു വെളിപാടിൽ കൂടുതൽ വിപുലവും സമ്പൂർണവും മനസ്സിലാക്കാനുള്ള ഒരു അവസരം നിങ്ങൾക്കുണ്ട്. ദൈവം ലോകത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും നിങ്ങൾക്ക് മനസ്സിലാകുന്നില്ല.ആളുകളിൽ അകത്തും നിന്നും പുറത്തുമുള്ള സേവനത്തിലൂടെ, സംഭാവനയിലൂടെ, ക്ഷമയോടെയും, സൃഷ്ടിപരവും അനുകമ്പയുള്ളതുമായ പെരുമാറ്റത്തിലൂടെയും പ്രവർത്തിക്കുന്നു.

നിങ്ങളുടെ ദൈവത്തെ പറ്റിയുള്ള ധാരണകൾ പഴയകാല പഠനങ്ങളിൽ നിന്നാണ് വരുന്നത്. അവ അപൂർണ്ണമാണ്‌, അക്കാലത്ത് ജനങ്ങൾക്കു ലോകത്തിലോ അതിനപ്പുറമോ ദൈവത്തിന്റെ പദ്ധതിയുടെ ഉന്നത സ്വഭാവം മനസിലാക്കാൻ ഉള്ള സംവേദനക്ഷമതയോ സ്വാതന്ത്യ്രമോ സാമൂഹ്യ വികസനമോ ഇല്ലായിരുന്നു.

മഹത്തായ മതങ്ങൾ മനുഷ്യരാശിയെ മുന്നോട്ടുകൊണ്ടുപോയി, മനുഷ്യ നാഗരികത നിർമിച്ചിട്ടുണ്ട്, എണ്ണമറ്റവർക്ക് പ്രചോദനവും നൽകിയിട്ടുണ്ട്. അവയെല്ലാം ലംഘിച്ചതുകൊണ്ട് അവ മൂല്യവത്താണെന്നു കരുതരുത്, അവ എങ്ങനെ ദുരുപയോഗം ചെയ്തുവെന്നും, ഇന്ന് പോലും അവ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതുകൊണ്ടും.

ദൈവം നിങ്ങളുടെ ഉള്ളിൽ പരമജ്ഞാനം വെച്ചിട്ടുണ്ട്, ഒരു പരിപൂർണമായ മാർഗദർശന ബുദ്ധി.ഇത് ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ലോകത്തെ ഭയപ്പെടുന്നില്ല.അത് ലോകത്തിൽ നിശ്ചയിക്കപ്പെടുന്നില്ല. അത് സൗന്ദര്യമോ, പണമോ, ആകർഷണീയതയിലോ ഉത്കൃഷ്ടമാകുന്നില്ല. അത് ഇവിടെ നിങ്ങളെ ജീവിതത്തിലെ മഹത്തായ ദൗത്യവുമായുള്ള ഉടമ്പടിക്കു നിങ്ങളെ എത്തിക്കുന്നതിനും നിങ്ങളെ അയച്ചവരുമായുള്ള കൂടിച്ചേരലിനും വേണ്ടിയാണു- ലക്ഷ്യവും അർത്ഥവും ബന്ധവും പ്രചോദനവും ഉള്ള ഒരു ജീവിതത്തിനു വേണ്ടി.

പക്ഷെ നിങ്ങൾ ദൂരെ ആടിയുലയുകയാണ്.നിങ്ങൾ ആദ്യം പ്രതികരിക്കുന്നയാളായിരിക്കണമെങ്കിൽ നിങ്ങൾ ശക്തമായി പ്രതികരിക്കണം. സംശയത്തിൽ നിൽക്കരുത്, കാരണം അത് സത്യസന്ധമല്ല. നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ അറിയും, നാം ഇന്ന് ഇവിടെ പറയുന്നത് എന്താണെന്ന് നിങ്ങൾ മനസിലാക്കും. അത് ഒരു വെല്ലുവിളിയാണ്. സത്യസന്ധത, ആത്മാർത്ഥത, പൂർണഹൃദയത്തോടെ ജീവിക്കാനുള്ള ഒരു വെല്ലുവിളി.

ദൈവത്തിന്റെ പുതിയ വെളിപാട് ലോകം കേൾക്കണം. ഇത് നിങ്ങൾക്ക് വേണ്ടി മാത്രമല്ല. നിങ്ങളുടെ ഉന്നതിക്ക് വേണ്ടി മാത്രമല്ല. പക്ഷെ നിങ്ങൾ ഇതിന്റെ ഒരു ഭാഗമാകാൻ ഉള്ളതാണ്. ഇത് സ്വീകരിക്കാനും, ഇത് പ്രകടിപ്പിക്കാനും, ഇത് പങ്കുവെക്കാനും, ലോകത്തിലെ എല്ലാ ഭാഷകളിലേക്കും ഇത് തർജ്ജിമ ചെയ്യാൻ സഹായിക്കാനും, അതിനാൽ ലോകത്തി ആവശ്യത്തിനുള്ള ആളുകൾ പ്രതികരിക്കുകയും മനുഷ്യരാശിയുടെ ദിശ മാറ്റാനും തുടങ്ങും, മനുഷ്യ കുടുംബം ഗുരുതരമായ അസ്ഥിരത, പോരാട്ടം, യുദ്ധം എന്നിവയിൽ വീഴാതിരിക്കാനുള്ള ഉത്തരവാദിത്തങ്ങളും മാറ്റങ്ങളും ഉണ്ടാകാൻ.
ഇപ്പോൾ നിങ്ങൾ അഭിമുഖീകരിക്കുന്ന അപകടങ്ങളെ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ഇത് ലോകത്തിലേക്ക് കൊണ്ടുവരേണ്ടിവന്ന മഹത്തായ ആവശ്യം നിങ്ങൾക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

ഇതിനു വേണ്ടി, നിങ്ങൾ ലോകത്തിലേക്ക് നിങ്ങളുടെ കണ്ണുകൾ തുറക്കണം, നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിലേക്കല്ല,നിങ്ങൾക്ക് എന്താണ് ആഗ്രഹിക്കുന്നത് എന്നതിലേക്കല്ല, പക്ഷെ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്നതിലേക്ക്.നിങ്ങൾ ഒരു ഉത്തരവാദിത്തമുള്ള വ്യക്തിയായിരിക്കണം-പ്രതികരിക്കാൻ കഴിയുന്ന ഒരു വ്യക്തി.

നിങ്ങൾ ദൈവത്തിന്റെ പുതിയ സന്ദേശം ശ്രവിക്കണം ഒപ്പം നിങ്ങൾക്കു കഴിയുന്നത്ര സത്യസന്ധതയും ആത്മാർത്ഥതയും കുലീനതയും അതിലേക്കു കൊണ്ടുവരണം.ഇത് നിങ്ങളെ എല്ലാ തരത്തിലും ശക്തിപ്പെടുത്തും.ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് പുനരുദ്ധാരണം കൊണ്ടുവരും. ഇത് നിങ്ങളെ ലജ്ജയിൽ നിന്നും അയോഗ്യതയിൽ നിന്നും വീണ്ടെടുക്കും.ഇത് നിങ്ങളെ നിങ്ങളിലേക്കും, ഇപ്പോൾ സ്വീകരിക്കുവാനായി ദൈവം നിങ്ങൾക്കുള്ളിൽ വെച്ചിരിക്കുന്ന നിങ്ങൾ സഞ്ചരിക്കേണ്ട യഥാർത്ഥ ദിശയിലേക്കും കൊണ്ടുവരും.

സന്ദേശവാഹകൻ ലോകത്തിലുണ്ട്. ഇവിടെ ഇത് കൊണ്ടുവരാൻ അയയ്ക്കപ്പെട്ടവനാണ് ഇദ്ദേഹം. അവൻ എളിയവനാണ്. അവന് ലോകത്തിന്റെ സ്ഥാനമില്ല. രാഷ്ട്രങ്ങളോ സേനകളോ അല്ലെങ്കിൽ ഒരു കൂട്ടത്തിനെതിരെ മറ്റൊരു കൂട്ടത്തിനെയോ നയിക്കാൻ അവൻ ശ്രമിക്കുന്നില്ല. കാരണം, അവൻ ലോകത്തിനുവേണ്ടി ഒരു സന്ദേശം നൽകുന്നു-ഒന്നെങ്കിൽ സ്വീകരിക്കുകയോ അല്ലെങ്കിൽ തള്ളിക്കളയുകയോ ചെയ്യുവാൻ വേണ്ടി.

സമയം സാരാംശം ആണ് ഇപ്പോൾ. ഓരോ വർഷവും നിങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ, നിങ്ങളുടെ സമൂഹങ്ങൾ, നിങ്ങളുടെ സമ്പത്ത്, നിങ്ങളുടെ ആത്മവിശ്വാസം എന്നിവയെല്ലാം തരംതാഴ്ത്തിയേക്കാവുന്ന വിധത്തിൽ, എല്ലായിടത്തും മാറ്റത്തിന്റെ മഹാമാരികൾ അടിക്കുന്നു, അവിടെയും ഇവിടെയും ആയിട്ട്. ഇത് തയ്യാറാക്കാനുള്ള സമയമാണ്, പക്ഷേ സമയം വളരെ നീണ്ടതല്ല. അത് ചെറുതാണ്. ഇപ്പോൾ ആണ് അത്.

പക്ഷേ എല്ലാവർക്കും പ്രതികരിക്കാനാവില്ല. എല്ലാവരും ഇതിനെക്കുറിച്ചു അറിയുക പോലും ഇല്ല.എല്ലാവരും ഇതിനു തയ്യാർ പോലും അല്ല. പലരും അതിന് എതിരായി നിൽക്കുകയും, അവരുടെ പഴയ ആശയങ്ങളും വിശ്വാസങ്ങളും, അവരുടെ സമ്പത്ത് അല്ലെങ്കിൽ സമൂഹത്തിൽ അവരുടെ സ്ഥാനം സംരക്ഷിക്കുകയും ചെയ്യും. അത് നിർഭാഗ്യമാണ്, പക്ഷേ അത് എപ്പോഴും വെളിപാടിൻറെ സമയത്ത് സംഭവിക്കുന്നു.

ലോകത്തെക്കുറിച്ചുള്ള ദൈവത്തിൻറെ പുതിയ വെളിപാട് ലഭിക്കാൻ ആദ്യം നിങ്ങൾക്കിടയുണ്ടാകട്ടെ. ഇത് ഏറ്റവും വലിയ മൂല്യമാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണിത്. മറ്റെല്ലാം നിങ്ങളെ പരാജയപ്പെടുത്തിയതിനുശേഷം ഇത് എല്ലാ വ്യത്യാസവും ഉണ്ടാക്കും.നിങ്ങൾക്കാവശ്യമായ എല്ലാ വ്യത്യാസങ്ങളും നിങ്ങൾക്ക് സ്വീകരിക്കുകയും അതു പിൻപറ്റുകയും ചെയ്താൽ, നിങ്ങളുടെ ആഴമായ ഉദ്ദേശത്തോടും പ്രകൃതിയുമായുള്ള ബന്ധം നിലനിർത്താൻ ദൈവം നൽകിയിരിക്കുന്ന ‘പരമജ്ഞാനത്തിന്റെ പടികൾ’ എടുക്കാനും കഴിഞ്ഞാൽ.

മഹത്തായ വെളിപാട് സ്വീകരിക്കുവാൻ മാനുഷം പരാജയപ്പെടുകയാണെങ്കിൽ, അത് നിരന്തരമായ കുറവിന്റെ അവസ്ഥയിലേക്ക് നയിക്കും-വലിയ സംഘർഷം, മഹാ മനുഷ്യ കഷ്ടത, നഷ്ടം എന്നിവ. ഈ പുതിയ ലോകത്തെക്കുറിച്ച് നിങ്ങൾക്ക് ഒരുക്കമില്ല. എല്ലാദിവസവും ആ അടയാളങ്ങൾ കാണുന്നുണ്ടെങ്കിലും വരാനിരിക്കുന്നതിന്റെ പേരിൽ നിങ്ങൾക്ക് ഒരുക്കമുണ്ടാകില്ല.

നിങ്ങളുടെ താൽപ്പര്യങ്ങളും, മുൻഗണനകളും, പ്രതീക്ഷകളും സംരക്ഷിക്കാൻ നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ വഴിക്ക് വരുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് ശരിക്കും ഇഷ്ടമില്ല. എന്നാൽ അവ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും നൽകും. ഈ തയ്യാറെടുപ്പ് ഇല്ലാതെ നിങ്ങൾക്ക് ഈ ശക്തിയും കഴിവുകളും ഉണ്ടാകില്ല.

അത് നിങ്ങൾക്ക് ഒരു വലിയ വെളിപ്പാടാണ്. മനുഷ്യത്വത്തിന്റെ മഹത്തായ വെളിപാടാണ് ഇത്. കാരണം ലോകത്തിലെ എല്ലാ മതങ്ങളെയും ഇത് ബഹുമാനിക്കുകയും അവ തമ്മിൽ അന്യോന്യം അന്തിമമായ സംഘട്ടനം ഇല്ലാതാക്കുവാനും വേണ്ടി അവയെ ആവശ്യത്തിന് ഒരുമിപ്പിക്കുന്നു. കാലാകാലങ്ങളിൽ അവ നിർമ്മിച്ചവയെല്ലാം കണക്കിലെടുക്കാതെ അവർ എല്ലാവരും തങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടിരിക്കുന്നതായി നിങ്ങൾ കാണും.

എല്ലാ സന്ദേശവാഹകരും സഭയിൽ നിന്ന് വന്നതായി നിങ്ങൾ കാണും. ഈ ഉറവിടം ഇല്ലെങ്കിൽ ലോകത്തിന് വലിയ വെളിപ്പാടുകൾ കൊണ്ടുവരാൻ ആർക്കും അവകാശമില്ലെന്ന് നിങ്ങൾ കാണും.കാരണം എല്ലാ യുഗങ്ങളിലും പ്രവാചകന്മാരുണ്ടെങ്കിലും മഹത്തായ സന്ദേശവാഹകർ വലിയ വഴിത്തിരിവുകളിൽ മാത്രം വരുന്നു. അവർ അവരോടൊപ്പം ഒരു പുതിയ യാഥാർത്ഥ്യം കൊണ്ടുവരുന്നു, ലോകത്തിന്റെ ഗതിമാറ്റാനും കാലാകാലങ്ങളിൽ പ്രതികരിക്കാൻ കഴിയുന്ന എണ്ണമറ്റ വ്യക്തികളുടെ വിധിക്കും മാറ്റം വരുത്താൻ കഴിയുന്നു.

ദൈവത്തിന്റെ പുതിയ വെളിപാട് സ്വീകരിക്കാൻ ലോകത്തിന് ഒരു വലിയ ആവശ്യം ഉണ്ട്. ഇത് നിങ്ങളുടെ വെല്ലുവിളിയാണ്. ഇതാണ് നിങ്ങളുടെ വീണ്ടെടുപ്പും. നിങ്ങൾ ഇപ്പോൾ പരിഗണിക്കപ്പെടാൻ ഇതിലും പ്രധാനപെട്ടതായി ലോകത്തിൽ ഒന്നുമില്ല.

സന്ദേശവാഹകൻ വൃദ്ധനാണ്. അവൻ കുറച്ചു വർഷങ്ങൾ കൂടി ലോകത്തിൽ ഉണ്ടാകും. നിങ്ങൾക്ക് അവനെ കാണാൻ കഴിയുമെങ്കിൽ അവനെക്കുറിച്ച് അറിയാമെങ്കിൽ, അത് നിങ്ങൾക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും.

അവൻ ഒരു ദൈവമല്ല, ദൈവദൂതന്മാരിൽ ആരുംതന്നെ ദൈവങ്ങളല്ല. അവൻ നിന്നെ സ്തുതിക്കാൻ അനുവദിക്കുകയില്ല, കാരണം സകല സ്തുതിയും ദൈവത്തിങ്കലേക്കും സഭകളിലേക്കും പോകുന്നു. വലിയ വെല്ലുവിളികളിലൂടെയും വലിയ തയ്യാറെടുപ്പുകളിലൂടെയും അവന്റെ ചുറ്റുപാടുമുള്ളവരുടെ ധാരണയ്ക്ക് അപ്പുറം കഷ്ടതകളും ഒറ്റപ്പെടുത്തലുകളും വഴി അവൻ തന്നെ താൻ തെളിയിച്ചിട്ടുണ്ട്.

സ്വർഗീയ ഇഷ്ടം ഇതുകൊണ്ടാണ് ഞങ്ങൾ ഇതു നിങ്ങൾക്കു നൽകുന്നത്. ഞങ്ങൾ ആണ് യേശുവിനോടും, ബുദ്ധനോടും, മുഹമ്മദിനോടും സംസാരിച്ചത്. നാമാണ് ഈ ലോകത്തെ ശ്രദ്ധിക്കുന്നത്. നിങ്ങൾക്ക് ഞങ്ങളുടെ പേരുകൾ അറിയില്ല. ഞങ്ങളുടെ പേരുകൾ പ്രാധാന്യം അർഹിക്കുന്നില്ല, കാരണം നമ്മൾ ഒന്നായും പലരായും നമ്മൾ പലരും ഒന്നായും സംസാരിക്കുന്നു. വേര്പിരിയലിൽ ജീവിക്കുന്ന നിങ്ങൾക്ക് ഇപ്പോഴും ഉൾകൊള്ളാൻ പറ്റാത്ത യാഥാർഥ്യം.

സ്വർഗ്ഗത്തിന്റെ ഇഷ്ടം എന്നത് മഹാകൂട്ടായ്മക്കായി മനുഷ്യരാശി ഒരുങ്ങുക എന്നതാണ്, അത് ശക്തവും ഐക്യവുമായി മാറുകയും, ഈ ലോകത്തെ സംരക്ഷിക്കുകയും ചെയ്യും. അതുകൊണ്ട്, ഈ ലോകത്തെ സ്വന്തം ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മറ്റു രാഷ്ട്രങ്ങളുടെ ബോധ്യവും കീഴ്വഴക്കവും ഇനിയുമുണ്ടാകില്ല.

ചരിത്രത്തിൽ ആദ്യമായി, നിങ്ങളുടെ ചുറ്റുമുള്ള പ്രപഞ്ചത്തിൽ ജീവിക്കുന്നതു എങ്ങനെ ആണെന്നും ഈ പ്രപഞ്ചത്തിൽ ദൈവം ചെയ്യുന്നതെന്താണെന്നുമുള്ളതു കാണുവാനായി പ്രപഞ്ചത്തിന്റെ വാതിലുകൾ നിങ്ങൾക്ക് തുറന്നുകൊടുക്കുകയാണ്.കാരണം ദൈവം ഈ ലോകത്ത് എന്തു ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ, ദൈവം പ്രപഞ്ചത്തിൽ ചെയ്യുന്നതെന്താണെന്ന് നിങ്ങൾ അറിയണം-അത്യാവശ്യമായി അടിസ്ഥാനപരമായി, അത് ആദ്യമായി ലഭ്യമാക്കപെടുകയാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം.

നിങ്ങളുടെ കണ്ണുകൾ തുറക്കട്ടെ. ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ സത്യവും സത്യസന്ധവും ആയിരിക്കട്ടെ. നിങ്ങളുടെ വിലയിരുത്തലിനെയും നിങ്ങളുടെ ആവശ്യങ്ങളെയും ആത്മാർത്ഥതയോടെ, താഴ്മയോടെയും ഉത്സാഹത്തോടെയും വിലയിരുത്തുക. സ്വർഗത്തിലെ സമ്മാനം നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നു-വെളിപാടിന്റെ സമയത്തു ജീവിക്കുന്ന നിങ്ങൾ ഭാഗ്യവാന്മാരാണ്-ഇത് തിരിച്ചറിയാനും, സ്വീകരിക്കാനും, ലോകത്തിനു വലിയ ആവശ്യത്തിനായി കൊടുക്കാനും നിങ്ങൾക്കാവട്ടെ.