സന്ദേശവാഹകന്റെ ദൗത്യം

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സ്‌മ്മേഴ്സിന് 2012 ഏപ്രിൽ 10 -ആം തിയതി കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് വെളിപ്പെടുത്തിയത് പ്രകാരം.

ഒരു ആയിരം വർഷത്തിനിടയിൽ ദൈവം ലോകത്തിനു നൽകിയ ഏതൊരു വെളിപാടിനെക്കാളും വ്യത്യസ്തമായ ഒരു പുതിയ വെളിപാട് ദൈവം ലോകത്തിനു നൽകിയിരിക്കുന്നു.

ഒരു സന്ദേശവാഹകനെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു- ഏത്തടു സാധാരണമായ ഒരു ജീവിതം നയിച്ച ഒരു സന്ദേശവാഹകൻ, വളരെ കുലീനനായ ഒരു വ്യക്തി, ഇത്തരം ഒരു ധൗത്യത്തിനായി വളരെ നീണ്ട ഒരു തയാറെടുപ്പ് നടത്തിയ ഒരു വ്യക്തി.

ദൈവത്തിനിടെ സന്ദേശവാഹകരാണ് തങ്ങളെന്ന് മറ്റു പലരും അവകാശവാദങ്ങൾ നടത്തുമെങ്കിലും ഇത്തരം ഒരു ധൗത്യത്തിനായി ഒരാളെയേ ലോകത്തിലേക്ക് അയച്ചിട്ടുള്ളു.സ്വർഗത്തിന് ഇത് തീർച്ചയായും അറിയാം, മറ്റുപലരും ഇത്തരം അവകാശവാദങ്ങളും സ്ഥിദ്ധീകരണങ്ങളും നടത്തുമെങ്കിലും.

ആളുകൾ സന്ദേശവാകനെ ഭയക്കുന്നു. ഇത് അവർക്കു എന്താണ് അർത്ഥമാകുന്നു എന്ന് അവർ ഭയക്കുന്നു, ഇത് അവരുടെ ആശയങ്ങളെ എപ്രകാരം മാറ്റിമറിക്കും എന്ന് അവർ ഭയക്കുന്നു,ഇത് അവരെ എപ്രകാരം ഒരു മഹത്തായ സേവനത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കും എന്ന് അവർ ഭയപ്പെടുന്നു.

ഈ ഒരു കാരണത്തിന്റെ അടിസ്ഥാനത്തിൽ തന്നെ വളരെ അധികം ആളുകൾ ദൈവത്തിന്റെ ഈ പുതിയ വെളിപ്പാടിനെ തിരസ്കരികും കാരണം മനുഷ്യചരിത്രത്തെയും വിധിയെയും മാറ്റിമറിക്കാൻ തക്കമുള്ള ഒരു പുതിയ വെളിപാട് ലോകത്തിൽ ഉണ്ട് എന്നത് അവർ ഭയക്കുന്നു അതിനോടൊപ്പം വളരെ അധികം സ്ഥാപിതവും വ്യവസ്ഥാപിതവിതവുമായ നിലവിലുള്ള പല ധാരണകളെയും വിശ്വാസങ്ങളെയും ഇത് വെല്ലുവിളികും എന്ന് അവർ ഭയക്കുന്നു.

പക്ഷെ എല്ലാ ജീവനുകളുടെയും സ്രഷ്ടാവായ ദൈവം ഇത്തരം കാര്യങ്ങളിൽ ഒന്നും അധിഷ്ടിതനല്ല ഒപ്പം ഈ ലോകത്തിലും പ്രപഞ്ചത്തിലെ ഈ മഹാകൂട്ടായ്മയിൽ തന്നെയും മനുഷ്യകുലത്തിന്റെ ക്ഷേമത്തിനും ഭാവിക്കും വിധിക്കും ആവശ്യമായ സന്ദേശവും വെളിപാടും നൽകുന്നു.

ഇതിനു മുൻപ് ലോകത്തിനു നൽകിയിട്ടുള്ള ഏതൊരു വെളിപാടിനേക്കാൾ ദൈവത്തിന്റെ ഈ പുതിയ വെളിപാട് കൂടുതൽ വിപുലവും വിശദമായിട്ടുള്ളതും എല്ലാം ഉൾപെട്ടിട്ടുള്ളതുമാണ്.

മനുഷ്യരാശി സാക്ഷരത നേടുകയും ലോകനഗരികതയിൽ പങ്കെടുക്കുകയും ചെയ്യുന്നതിനോടൊപ്പം ആഗോളതലത്തിൽ ആശയവിനിമയം ചെയുന്ന ഒരു സാമ്പത്തഘടന നിലവിൽ ഉള്ള ഒരു സമയത്താണ് ഇത് നൽകപ്പെടുന്നത്.

കൂടുതൽ തദ്ദേശീയമായ സ്വാഭമുള്ള മുൻപ് നൽകപ്പെട്ട വെളിപാടുകളേക്കാൾ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ഇത് നൽകപ്പെടുന്നത് ഒപ്പം അവയെല്ലാം വലിയ കാലയളവിനുള്ളിൽ വളരെയധികം കലഹവും എതിർപ്പും പോരാട്ടത്തിനും ഒക്കെ നടുവിൽ വ്യാപിച്ചു വന്നതാണ്.

ഈ പ്രപഞ്ചം മുഴുവനുള്ള ബുദ്ധിശക്തിയുള്ള ജീവനുകളുടെ മട്ടുപ്പാവിലാണ് മനുഷ്യവംശം നിൽക്കുന്നത്. ഒരു മനുഷ്യരഹിതമായ പ്രപഞ്ചത്തോട് പൊരുത്തപെടാനാണ് നിങ്ങൾ ഇപ്പോൾ പഠിക്കേണ്ടത്.

അതിനോടൊപ്പം തന്നെ ആയിരത്തിൽ പരം വർഷങ്ങൾക്കിടയിൽ കണ്ടിട്ടില്ലാത്തവിധം വിഭവങ്ങളുടെ ധൗർലഭ്യവും പാരിസ്ഥിതിക സ്ഥിരതയില്ലായ്മയും ഉള്ള ഒരു ലോകത്താണ് മനുഷ്യരാശി ജീവിക്കുന്നത്.

നിങ്ങളുടെ ചരിത്രത്തിന് പോലും ഇത് എന്താണ് എന്ന് കണക്കിലെടുക്കാൻ പറ്റില്ല, ഈ ഭൂമിയുടെ തന്നെ ചരിത്രം ഒഴിച്ച് നിർത്തിയാൽ.

ഈ പുതിയ വെളിപാട് അതിന്റെതായ സംഭാഷണശകലത്തോടപ്പമാണ് വന്നിരിക്കുന്നത്. ഇത് ഇതിനുമുൻപ് ഉള്ളതുപോലെ മനുഷ്യന്റെ വ്യാഖ്യാനങ്ങൾക്കു വിട്ടുകൊണ്ടുക്കപ്പെടാനുള്ള ഒരു രഹസ്യാത്മകമായ പഠനം ഒന്നും അല്ല.

സമഗ്രവും പൂർണവുമായ ഈ വെളിപാട് മനുഷ്യരാശിയുടെ ജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും എല്ലാ തലത്തെക്കുറിച്ചും സംസാരിക്കുന്നു, ഇപ്പോഴത്തേക്കും ഒപ്പം ഭാവിയിലേക്കും.

ഒപ്പം ചരിത്രത്തിലുള്ള എല്ലാ വെളിപാടുകളെയും പോലെ തന്നെ ഇത് മനുഷ്യരാശിയുടെ നിലവിലുള്ള വിഷയങ്ങളേക്കാൾ മഹത്തായ കാര്യങ്ങളെ പറ്റി സംസാരിക്കുന്നു. ധൗർലഭ്യം നേരിടുന്ന ഒരു ലോകത്തു മനുഷ്യകുലം ഒരുമിക്കുമോ അതോ അവശേഷിക്കുന്ന വിഭവങ്ങൾക്കായി പടപൊരുതുമോ എന്നതിൽ എല്ലാ വ്യത്യാസവും വരുത്തുന്ന കാര്യങ്ങളെ പറ്റി ഇത് സംസാരിക്കുന്നു.

മനുഷ്യന്റെ അജ്ഞതയും ബലഹീനതയും കലഹവും മുതലെടുക്കുന്നതിനു വേണ്ടി ഇവിടെ ഇടപെട്ടു കൊണ്ടിരിക്കുന്ന മറ്റു വംശങ്ങൾ നിമിത്തം ഇപ്പോൾ തന്നെ മഹാകൂട്ടായ്മയുമായുള്ള ഇടപെടലിന് തയാറെടുക്കാൻ മനുഷ്യരാശിക്ക് സാധിക്കുമോ എന്നുള്ളതിന് എല്ലാ വ്യത്യാസവും ഇത് വരുത്തും.

ഈ മഹത്തായ സന്ദേശം സ്വീകരിക്കാൻ സന്ദേശവാഹകനും അദ്ദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനും തയ്യാറെടുപ്പിനും അദ്ദേഹത്തെ സഹായിക്കാൻ വിളിക്കപെട്ടവർക്കും വലിയ ഒരു തയാറെടുപ്പ് ആവശ്യമായി വന്നു.

അദ്ദ്ദേഹം ഇവിടെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരവുമായോ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരവുമായോ അല്ല ഉള്ളത്. ആളുകളുടെ ആത്മാവിന്റെ ആവശ്യത്തെക്കുറിച്ചാണ് അദ്ദ്ദേഹത്തിന്റെ സന്ദേശം സംസാരിക്കുന്നത്, ജീവന്റെ സ്രോതസുമായി കൂടിച്ചേരാനുള്ള ആവശ്യവും ഒപ്പം ദൈവം എല്ലാ മനുഷ്യർക്കും നൽകിയിട്ടുള്ള ആഴത്തിലുള്ള ബുദ്ധിയായ പരമജ്ഞാനം നൽകുന്ന ശക്തി നേടുവാനും.

സന്ദേശവാഹകൻ ഇവിടെ ഉള്ളത് വാക്‌വാദങ്ങൾ നടത്താനോ വാദപ്രതിവാദത്തിനോ അല്ലെങ്കിൽ ലോകകാര്യങ്ങളിലോ ചില ദേശങ്ങളുടെയും കൂട്ടങ്ങളുടെയും ഗോത്രങ്ങളുടെയും താൽപര്യങ്ങൾക്കു വേണ്ടി ഒരു നിലപാടെടുക്കാനോ അല്ല ഇവിടെ ഉള്ളത്. അദ്ദേഹം ലോകം മുഴുവനും ഉള്ള എല്ലാ ജനങ്ങൾക്കുമായുള്ള വിടുതലിന്റെയും വെളിപാടിന്റെയും സന്ദേശവുമായാണ് ഇവിടെ ഉള്ളത്, അവരുടെ വ്യക്തിപരമായ സാംസ്‌കാരിക നിലപാടോ മതപരമായ താല്പര്യമോ എന്ത് തന്നെ ആയാലും, അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ.

ഇത് എല്ലാ തരത്തിലുള്ള മതപരമായ ആശയങ്ങളെയും ദേശങ്ങളെയും സംസ്കാരങ്ങളെയും മറികടക്കുന്നു.

അത്തരത്തിലുള്ള എല്ലാ വിവാദങ്ങളെയും ഇത് മറികടക്കുന്നു കാരണം ഇത് ദൈവത്തിൽ നിന്നുള്ള ഒരു പുതിയ സന്ദേശമാണ്, മനുഷ്യവംശത്തിന്റെ വിടുതലിനും തയേറുടുപ്പിനും ഭൂതകാലത്തിൽ നിന്നും വളരെ അധികം വ്യത്യസ്തമായ ഒരു യാഥാർഥ്യത്തിനും ഭാവിക്കും.

ദൈവത്തിനു മാത്രമേ അത്തരം ഒരു കാര്യം നല്കാൻ കഴിയുകയുള്ളു. കാരണം ഈ നിമിഷത്തിൽ പോലും അവർ പരസ്പരം ഭിന്നിച്ചു നിൽക്കുകയാണ്, അവർക്കുള്ളിൽ തന്നെയും.

അവർ പരസ്പരം ഭിന്നതയിലും, മനുഷ്യരാശി തയ്യാറല്ലെങ്കിൽ മനുഷ്യരാശിയെ മറികടക്കാൻ തക്കമുള്ള രൂക്ഷമായ ആഗോള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ അപ്രാപ്യവുമാണ്.

ആർക്കാണ് ഏറ്റവും മികച്ച മതം എന്നതും ആരുടെ സ്ഥാപകനാണ് ഏറ്റവും ഏറ്റവും മികച്ചത് എന്നും ഉള്ള ചർച്ചകൾ മനുഷ്യരാശിയെ കൂടുതൽ ദ്രോഹിക്കുകയെ ഉള്ളു. അതും ഭിന്നിക്കുന്നതും ഏകപക്ഷിയാവുമാണ്.അത് മനുഷ്യകുടുംബത്തിന്റെ സംശയങ്ങൾക്കും വിഘടനത്തിനും വഴിവെക്കും.

ദൈവത്തിനു കൂടുതൽ നന്നായി അറിയാം. ഒപ്പം ഈ വെളിപാട് നൽകാനായി തെരഞ് എടുത്തിരിക്കുന്നത് മികച്ച വ്യക്തിയെ തന്നെ ആണ്.
അദ്ദേഹം എല്ലാ പരീകഷകളും വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിൽ നിന്നും ആവശ്യമായാ നീണ്ട തയ്യാറെടുപ്പിൽ അദ്ദേഹം പരാജയപെട്ടില്ല ഒപ്പം അദ്ദേഹത്തിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ നീന്നും ആവശ്യമായതും ആയ എല്ലാം.

ആളുകൾ ഇതിനെ എതിർക്കുകയും സന്ദേശവാഹകനെതിരെ പല തരത്തിലുള്ള കാര്യങ്ങൾ പറയുകയും ചെയ്യും.പക്ഷെ അദ്ദേഹം ആണ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി.ഇതിന്റെ മൂല്യവും അദ്ദേഹത്തിന്റെ ധൗത്യവും തിരിച്ചറിയാൻ സാധിക്കാതെ പോകുന്നത് സ്വീകരിക്കുന്ന വ്യക്തിയുടെ പരാജയമാണ്, ദൈവം ഇപ്പോൾ ഈ ലോകത്തിലേക്ക് നൽകിയിരിക്കുന്ന വല്യ അനുഗ്രഹം തിരിച്ചറിയുവാനും സ്വീകരിക്കാനും സാധികാത്ത പരാജയം.

സന്ദേശവാഹകന് അഹംഭാവം ഇല്ല. അദ്ദേഹം ഒരു കുലീനനായ വ്യക്തി ആണ്. പക്ഷെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മഹത്തായ വിളിയും ഒപ്പം മഹത്തായ ഉത്തരവാദിത്തങ്ങളും അംഗീകരിക്കുകയും ഇത്തരമൊരു പുതിയ വെളിപാട് ലോകത്തിലേക്കു കൊണ്ടുവഴുമ്പോൾ നേരിടേണ്ടിവരുന്ന കഷ്ടതകളും അഭിമുഖരിക്കുകയും വേണം.

ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു.ഒപ്പം ദൈവത്തിന്റെ ഈ പുതിയ വെളിപാട് സമൂഹത്തിലെ ഉന്നതരായ ചിലർക്ക് വേണ്ടിയോ, സാംസ്കാരികമായി ഉന്നമനം നേടിയവർക്കോ സ്വന്തം ഇംഗിതങ്ങൾക്കു വഴങ്ങുന്നവർക്കോ ധനികർക്കോ മാത്രം അല്ല.അത് എല്ലാ സമൂഹത്തിന്റെയും പുരാതനവും, ഏറ്റവും പുരോഗമിച്ചതും ഒറ്റപെട്ടതും, ആഗോളവുമായ സമൂഹത്തിന്റെ എല്ലാ തലത്തിലും പട്ടികയിലും ഉള്ള വ്യക്തിക്ക് വേണ്ടിയാണ്.

സൃഷ്ടാവിന്റെ ജ്ഞാനത്തിന് മാത്രമേ ഇപ്രകാരം സംസാരിക്കാൻ സാധിക്കുകയുള്ളു, മാലാഖവൃന്ദം വഴി, നിങ്ങൾ ഈ നിമിഷം സ്രവിക്കുന്ന വെളിപാടിന്റെ ശബ്ദം വഴി.

സന്ദേശവാഹകന്റെ ധൗത്യം ഈ വെളിപാട് ലോകത്തിലേക്ക് കൊണ്ടുവരുകയും, ഇതിന്റെ ആദ്യത്തെ സ്വീകർത്താക്കളെ കണ്ടെത്തുകയും അവർക്കു ഈ വെളിപാടുമായി ഇടപെടാനുള്ള ഒരു അവസരം ഉണ്ടാകുകയും, ഒപ്പം അവരുടെ തന്നെ ആഴത്തിലുള്ള പ്രകൃതിയുമായും വിളിയെയുമായും പൊരുത്തത്തിൽ എത്തിച്ചേർക്കുകയുമാണ്.

ഇതിനാലാണ് ഒരു വലിയ പഠനം നൽകിയിരിക്കുന്നത്. ഇത് സ്വീകരിക്കാനും ഇതുമായി അനുരൂപപ്പെടാനും, ജീവിതത്തിൽ വിജയകരമായി പ്രയോഗിക്കാനും സാധിക്കുന്ന വ്യക്തിക്ക് വ്യക്തിപരമായ വെളിപാടിന് വഴിയൊരുക്കുവാൻ.

ഇതിന്റെ ആവശ്യപെടൽ വളരെ വലുതല്ല എങ്കിലും ആളുകൾ ഇപ്പോൾ പ്രകാശിപ്പിക്കുന്നതിനേക്കാളും വലിയ ഒരു സത്യസന്ധത ഇത് ആവശ്യപെടുന്നു. ലോകത്തിനു മേലുള്ള തങ്ങളുടെ വിശ്വാസങ്ങളും ആശയങ്ങളും പ്രദർശിപ്പിക്കുന്ന ഒരു സത്യസന്ധത മാത്രമല്ല, അവരുടെ തന്നെ ജീവിതത്തിന്റെ ആഴത്തിലുള്ള തലങ്ങളെ തിരിച്ചറിയുകയും ഒപ്പം കുലീനതയിലും ധൃഢനിശ്ചയത്തിലും അതിനെ പിന്തുടരാൻ തീരുമാനിക്കുകയും വേണം. കാരണം അതാണ് ദൈവത്തിന്റെ വെളിപാട് ഇപ്പോൾ ആദ്യമായി പൂർണമായി വെളിപ്പെടുത്തുന്ന ആളുകളുടെ ഉള്ളിലുള്ള പരമജ്ഞാനത്തിന്റെ ശക്തിയും സാനിധ്യവും.

ഇവിടെ നിങ്ങള്ക്ക് ആരാധിക്കാൻ നായകന്മാരില്ല. ഇവിടെ ഒരു അന്തിമ വിധി ദിവസമില്ല. ഇവിടെ ഒരു പക്ഷെ എല്ലാവരും പരാജയപെട്ടുപോകുന്ന ഒരു അവസാന പരീകഷണവും ഇല്ല.

കാരണം ദൈവത്തിനു ഇതിലും മെച്ചപ്പെട്ടത് എന്താണ് എന്ന് അറിയാം.പരമജ്ഞാനമില്ലാതെ ആളുകൾ ഇടറിവീഴുമെന്നും പരാജയപെടുമെന്നും, അബദ്ധങ്ങൾ പറ്റുമെന്നും, അടിച്ചമർത്തുനേതും, അപകടകാരികളും ആയ ശക്തികൾക്ക് മുന്നിൽ തങ്ങളുടെ ജീവിതങ്ങൾ വിട്ടുകൊടുക്കുമെന്നും ദൈവത്തിനു അറിയാം.

ആളുകളെ നയിക്കാൻ ദൈവത്തിന്റെ ശക്തി ഇല്ലാതെ അവരുടെ ബലഹീനതയും, സംശയങ്ങളും തങ്ങളുടെ ജീവിതം മറ്റുള്ളവരാൽ നയിക്കപ്പെടുന്നു എന്നും അല്ലാതെ മറ്റെന്താണ് അവർക്കു പ്രദർശിപ്പിക്കാൻ സാധിക്കുക?

നിങ്ങളുടെ ഈ ലോകത്തിന്റെ ദൈവം ഈ മഹാകൂട്ടായ്മയുടെയും മുഴുവനും, ഈ പ്രപഞ്ചത്തിന്റെ മുഴുവനും, കോടാനുകോടാനുകോടി വംശങ്ങളുടെയും അതിലധികവും, ഈ ഗാലക്സിയിലും മറ്റു പല ഗാലക്സിയിൽ കളിലും മറ്റു പല തലങ്ങളുടെയും ഒപ്പം ഇതിനപ്പുറമുള്ള മാറ്റമില്ലാത്ത പ്രപഞ്ചത്തിന്റെയും ദൈവമാണ്. ഇത്രയധികം വ്യാപകവും മഹത്വമേറിയതുമായ ദൈവത്തിനു മുന്നിൽ ഇത്രയും മഹത്വത്തെക്കു മുന്നിൽ നിങ്ങളുടെ ആശയങ്ങളും വിശ്വങ്ങളും നിർജ്ജീവമാവുകയും ഇടറുകയും ചെയ്യും.

നിങ്ങളെ അനുഗ്രഹിക്കുവാനും, നിങ്ങളെ നയിക്കുവാനും, നിങ്ങളെ ഒരു മഹത്തായ ജീവിതത്തിലേക്ക് വിളിക്കുവാനും നിങ്ങളുടെ അകമഴിജുള്ള താഴ്മകൾക്കും, നിങ്ങളുടെ നിർജീവമായ ഇടപെടലുകൾക്കും, നിങ്ങളുടെ സ്വയം കുറച്ചിലുകളിൽ നിന്നും എല്ലാം നിങ്ങളെ എടുത്തു മാറ്റുവാനും, നിങ്ങളുടെ ഉള്ളിൽ സ്വയം ബഹുമാനവും ആദരവും പുനരുദ്ധരിക്കാനും, നന്ദിയും അനുകമ്പയും, സ്വയം ബഹുമാനവും, കുലീനതെയും നിറകുവനായി പരമജ്ഞാനം നിങ്ങളുടെ ഉള്ളിൽ സ്ഥാപിച്ചതും ഈ ദൈവമാണ്.

ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുകയാണ് സന്ദേശവാഹകന്റെ ധൗത്യം, ഇത്തരം കാര്യങ്ങൾ നൽകുക, ഒപ്പം ഇവ കാണാനും, കേൾക്കാനും, സ്വീകരിക്കാനും സാധികാത്ത ആളുകളുടെ നിരസതയും, അവഗണയും നേരിടുക എന്നതും.

ഇത് മഹത്തായ ഒരു വിളി ആണ് എന്ന് നിങ്ങൾ കാണുക. ഇതാണ് വ്യക്തികളെ പുനരുദ്ധരിക്കുന്നതും, അവർക്കു മഹത്തായ ഒരു ജീവിതത്തിന്റെ പ്രതീക്ഷ നൽകുന്നതും.ഇതാണ് ആളുകൾക്ക് ബഹുമാനവും ആദരവും നൽകുന്നത്, പാവപെട്ടവരിൽ പാവപ്പെട്ടവർക്കും, ഏറ്റവും ദാരുണമായ അവസ്ഥയിൽ ജീവിക്കുന്നവർക്ക് പോലും.

ഇത് വിഭവങ്ങളുടെ ധൗർലഭ്യം നേരിടുന്ന ഒരു ലോകത്തു എളിമയുടെയും സഹകരണത്തിന്റെയും ഒരു മഹത്തായ ധാർമികത സ്ഥാപിക്കുന്നതിന് വേണ്ടിയാണ്. നിങ്ങൾ അതിലഭ്യതയിൽ ജീവിച്ച ഒരു ലോകത്തെ കുറിച്ച് നിങ്ങള്ക്ക് ചിന്തിക്കാൻ സാധിക്കുമോ? ഒരു പക്ഷെ സാധിച്ചേക്കാം. ഇത് മനുഷ്യകുടുംബത്തിനു ഏതാണ് ചെയ്യാൻ പോകുന്നത് എന്ന് നിങ്ങള്ക്ക് ചിന്തിക്കാൻ പറ്റുമോ? ഇത് മനുഷ്യനാഗരികതയെ തന്നെ നശിപ്പിച്ചു കളഞ്ഞേക്കാം.

ഈ ലോകത്തിൽ രഹസ്യാത്മകമായി പ്രവർത്തിക്കുന്ന അക്രമോൽസുകാരായ ശക്തികളുമായി ഉള്ള മനുഷ്യരാശിയുടെ ഇടപെടൽ മനുഷ്യനാഗരികതയെ തന്നെ താഴോട്ട് വലിക്കാനും നശിപ്പിക്കാനും ഇടയാക്കുന്നതാണ്.

ആളുകൾക്ക് ഇത് അറിയില്ല.ഒരു പക്ഷെ അവർക്കു ഇത് വളരെ അധികമാകാം, തങ്ങളുടെ ചിന്തകളെ ചെറിയ കാര്യങ്ങളിലേക്കും തങ്ങളുടെ പരിഗണകൾ നഷ്ടപ്പെടും എന്ന ഭയത്തിലേക്കും അവർ വിട്ടുകൊടുത്തിരിക്കുന്നു. അവർക്കു എല്ലാവരുടെയും അന്തിമഫലം നിശ്ചയിക്കുന്ന ഈ വലിയ ചിത്രത്തെ കാണുവാൻ സാധിക്കുന്നില്ല.

പക്ഷെ ഇത് കാണുവാനും കേൾക്കുവാനും സാധിക്കുന്നവരോട് വെളിപാട് സംസാരിക്കും ഒപ്പം അവർ ആയിരിക്കും ആദ്യം ഇതിനോട് പ്രതികരിക്കുക. അവർ വഴി തങ്ങളുടെ മുൻഗണകളാൽ നിൽക്കുന്നവരും ഈ മഹാ സംഭവങ്ങൾ കാണാൻ സാധിക്കാത്തവരോടും ഇത് സംസാരിക്കും. ഒരു വ്യക്തിക്ക് തന്നെ ഇത് എല്ലാം ചെയ്യാൻ സാധിക്കുകയില്ല. സന്ദേശവാഹകനോടൊപ്പം ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ധാരാളം ആളുകളുടെ ഇടപെടൽ ആവശ്യമാണ്.

അതിനോടൊപ്പം തന്നെ നിങ്ങള്ക്ക് സ്വയം അന്വേഷിക്കുന്നവരും അക്രമോല്സുകരുമായ ആളുകളുടെ പ്രശ്നം നേരിടണം, തങ്ങൾ പ്രപഞ്ചത്തിൽ വളരെ പ്രധാനപെട്ടവർ ആണെന്ന് വിശ്വസിക്കുന്നവർ, തങ്ങളുടേതായ ഒരു മാനം ഇതിനു ഉണ്ട് എന്ന് വാദിക്കുന്നവർ,സന്ദേശവാഹകനോട് പൊരുത്തപെടാത്തവർ, ഈ പുതിയ വെളിപാടിന്റെ മറ്റു പല പഠനങ്ങളുമായും അവരുടെ തന്നെ ആശയങ്ങളുമായും കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നവർ.
ഇപ്രകാരം ഒരു അഴിമതിയാണ് എപ്പോഴെലം ലോകത്തിലേക്ക് പരിശുദ്ധമായ ഒന്ന് കടന്നു വന്നുവോ അപ്പൊഴെലം സംഭവിച്ചത്.

അതിനാൽ തന്നെ ആണ് പ്രഖ്യാപനത്തിനു മുൻപ് വെളിപാട് നൽകപ്പെട്ടത്. അതിനാലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. അതിനാലാണ് മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ആദ്യമായി വെളിപാടിന്റെ സ്വരം നിങ്ങള്ക്ക് ശ്രവിക്കുവാൻ സാധിക്കുന്നത്. യേശുവിനോടും, മുഹമ്മദിനോടും ബുദ്ധനോടും സംസാരിച്ചതുപോലുള്ള ഒരു ശബ്ദം നിങ്ങള്ക്ക് ഇപ്പോൾ കേൾക്കാം.

നിങ്ങൾക്ക് ഇത് കേൾക്കാൻ സാധിക്കുന്നുണ്ടോ? വളരെ ചെറിയ മൂല്യമുള്ള പല കാര്യങ്ങളും നിങ്ങൾ കേൾക്കുന്നു. പക്ഷെ നിങ്ങൾക്ക് ഈ വാക്കുകൾ ശ്രവിക്കാൻ സാധിക്കുന്നുണ്ടോ? നിങ്ങൾ സംശയത്തോടെ ആണ് ഇത് വീക്ഷിക്കുന്നത് എങ്കിലും നിങ്ങൾക്ക് സന്ദേശവാഹകനെയും വെളിപാടിനെയും ശ്രവിക്കാമെല്ലോ. ഇത് പകൽ പോലെ വ്യക്തമാണ്, യാതൊരു വഞ്ചനയോ, സങ്കീർണ്ണതയോ, മനുഷ്യന്റെ ആശയങ്ങളാൽ ഈ പുഴ മൂടപെടുകയും, വെളിപാടിന്റെ അന്തരീക്ഷം മലിനമാക്കപ്പെടുകയോ ചെയ്തിട്ടില്ല.

സന്ദേശവാഹകന്റെ ധൗത്യം എന്താണ് എന്ന് വെച്ചാൽ ദൈവത്തിന്റെ ഈ വെളിപാട് ഈ ലോകത്തിൽ അദ്ദേഹത്തിന്റെ ബാക്കിയുള്ള കാലത്തിനുള്ളിൽ സ്ഥാപിക്കുക എന്നും ആയതിനാൽ മനുഷ്യരാശിക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിനും മഹാകൂട്ടായ്മയുമായുള്ള പങ്കുചേരലിനും തയാറാകുവാൻ സാധിക്കും.

ഇത് നിങ്ങളുടെ ദൈവശാസ്ത്രങ്ങളെ മാറ്റിമറിക്കും. ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകളും ദൈവം എങ്ങനെ ആണ് ഈ ലോകത്തിൽ പ്രവർത്തിക്കുന്നത് എന്നതും മാറും. വിടുതൽ എന്നാൽ എന്താണ് എന്നുള്ള നിങ്ങളുടെ അടിസ്ഥാനപരമായ മത വിശ്വാസങ്ങളെ ഇത് ചോദ്യം ചെയ്യും കാരണം ദൈവത്തെ ഈ മഹാകൂട്ടായ്മയിൽ കാണുമ്പോൾ എല്ലാം മാറ്റപ്പെടും.

കോടാനുകോടാനുകോടി വംശങ്ങൾക്കും അതിനപ്പുറം ഉള്ളതിനും സ്വർഗം എന്നാൽ എന്താണ്? ദൈവം പരമജ്ഞാനം എന്നത് നിങ്ങൾക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അത് നൽകുന്ന വിടുതലിൽ നിന്നും അനുഗ്രഹത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കില്ല എന്നറിയുമ്പോൾ നരകം എന്നാൽ എന്താണ്?

ഈ പ്രപഞ്ചത്തിൽ കോടാനുകോടാനുകോടി മതങ്ങൾ ഉണ്ടെന്നും ദൈവത്തിന്റെ ശക്തിയാലും സാന്നിത്യത്താലും അത് കുറഞ്ഞ രീതിയിലോ കൂടിയോ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയുമ്പോൾ ഒരുവന്റെ മതപരമായ താല്പര്യങ്ങൾ എന്താണ്?

ആർക്കാണ് ദൈവം ഇനി സംസാരിക്കുകയില്ല എന്ന് പറയാൻ സാധിക്കുക? അജ്ഞതയും അഹംഭാവവും കൂടി ദൈവം ഇനി സംസാരിക്കുകയില്ല എന്ന് പറയാൻ സാധിക്കുക? ദൈവത്തിന്റെ സന്ദേശവാഹകർക്കു സാധിക്കുകയില്ല. മാലാഖവൃന്ദത്തിനുപോലും സാധിക്കുകയില്ല. ദൈവം ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നിശ്ചയിക്കുവാൻ അധികാരം ഉണ്ട് എന്ന് അവകാശപ്പെടുവാൻ ഏതു വ്യക്തിയാണ് സാധിക്കുക? അത് അജ്ഞതയുടെയും വിട്ടിത്തരത്തിന്റെയും പരകോടിയാണ്.

സന്ദേശവാഹകന്റെ ധൗത്യത്തിനു ഇവയെലാം നേരിടേണ്ടി വരും. ബൗദ്ധികമായ അഹന്തയെ അതിനു നേരിടേണ്ടി വരും. അന്ധമായ തിരസ്കരണത്തെ അതിനു നേരിടേണ്ടി വരും.എല്ലാ തരത്തിലുള്ള വിമർശനങ്ങളെ അതിനു നേരിടേണ്ടി വരും.

ആയിരത്തിനാനൂറ് വര്ഷങ്ങള്ക്കു ശേഷമുള്ള ദൈവത്തിന്റെ മഹത്തായ സ്നേഹ പ്രകാശനം കൊണ്ടുവരുന്നവന് നേരെ ഉള്ളതാണ് ഇവയെല്ലാം. കഷ്ടപ്പാടുകൾ നേരിട്ടെങ്കിലും പരിപൂർണമല്ലെങ്കിലും വെളിപാടിന്റെ തന്നെ ഒരു പ്രകാശനമായ ഒരുവന്റെ ജീവിതത്തിലേക്ക് ലക്‌ഷ്യം വെച്ചിരിക്കുന്നതാണ് ഇവയെല്ലാം.

മനുഷ്യചരിത്രത്തിൽ ആദ്യമായി ഈ വെളിപാടിന്റെ പ്രക്രിയ നിങ്ങൾക്ക് വീക്ഷിക്കാൻ സാധിക്കും. വലിച്ചുനീട്ടിയ ആഖ്യാനങ്ങളോ മഹത്തായ കഥകളോ വഴി കേൾക്കുന്നതിന് പകരം ആദ്യമായി വെളിപാടിന്റെ ശബ്ദം മനുഷ്യകുലത്തിനു കേൾക്കുവാൻ സാധിക്കും.വെളിപാടിന്റെ വാക്കുകൾ കേൾക്കുവാൻ സാധിക്കും.

നൂറ്റാണ്ടുകൾക്കു ശേഷം സന്ദേശവാഹകനെ അറിയത്തിലാത്തവർ പ്രചരിപ്പിച്ച രീതിയിൽ അല്ല.അല്ലെങ്കിൽ അജ്ഞരായ സമൂഹങ്ങൾക്ക് വേണ്ടിയുള്ള വായ്‌മൊഴിയുടെ പാരമ്പര്യം വഴി അല്ല മറിച് ഇപ്പോൾ നടക്കുന്നതായ ഒരു കാര്യം വഴി.

കാരണം മനുഷ്യരാശിക്ക് ഇതുമായി തരത്തിൽ വരാൻ നൂറ്റാണ്ടുകൾ ലഭ്യമല്ല. മാറ്റം ഇപ്പോൾ വളരെ വേഗത്തിലാണ് ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്നത്‌. മഹാശക്തികളുടെയെ കൂടിച്ചേരൽ വളരെ ശക്തവും നിങ്ങളെ കീഴടക്കാൻ ഉതകുന്നതുമാണ്.

ലോകമെബാടുമുള്ള ആളുകൾക്ക് വൻതോതിലുള്ള ഭയവും ഉത്കണ്ഠയും ഈ ലോകത്തിന്റെ ദിശയെ കുറിച്ച് ഉണ്ട്. അവർ തങ്ങളുടെ ഈ ഭയങ്ങളെ ഏതു തരത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചാലും അതിന്റെ കാരണങ്ങളെ ഏതു തരത്തിൽ വിലയിരുത്താൻ ശ്രമിച്ചാലും അതിന്റെ യഥാർത്ഥ കാരണം ലോകത്തിലേക്ക് വരുന്ന ‘മാറ്റത്തിന്റെ മഹതിരമാലകളെ’ അവർ അനുഭവിക്കുന്നു എന്നതാണ്. മനുഷ്യരാശി അവർക്കു അപ്പുറമുള്ള ശക്തികളുടെ മുന്നിൽ കൂടുതൽ ദുർബലവും ബലഹീനവുമാകുന്നു എന്ന് അവർക്കു അനുഭവപ്പെടുന്നു.

ഇതിനാലാണ് ഒരു പുതിയ വെളിപാട് ദൈവം ലോകത്തിലേക്ക് അയച്ചിരിക്കുന്നത്. ഇതിനെല്ലാമാണ് സന്ദേശവാഹകൻ ഇവിടെ ഉള്ളത്. അദ്ദേഹത്തെ ആദരിക്കുക. അദ്ദേഹത്തെ ബഹുമാനിക്കുക. അദ്ദേഹം ഒരു ദൈവം അല്ല. പക്ഷെ ഒരു സന്ദേശവാഹകനും ദൈവമല്ലായിരുന്നു. അദ്ദേഹം പരിപൂർണ്ണൻ അല്ല കാരണം ഒരു സന്ദേശവാഹകനും പരിപൂർണ്ണൻ അല്ലായിരുന്നു. മറ്റു സന്ദേശവാഹകരെ പോലെ അദ്ദേഹവും അദ്ദേഹത്തിന്റെ വെളിപാടിനുമായി വളരെ ബുദ്ധിമുട്ടു അനുഭവിച്ചിരിക്കുന്നു.

മറ്റു സന്ദേശവാഹകാർ അനുഭവിച്ച അതെ ചിന്തയില്ലായ്മയും അജ്ഞതയും അഹംഭാവവും നിമിത്തം അദ്ദേഹവും ആക്രമിക്കപ്പെടുകയും വിമർശിക്കപെടുകയും ചെയ്യും മാത്രമല്ല അദ്ദേഹത്തിന് അത് ഇന്നും ഈ നിമിഷവും നേരിടേണം.

അദ്ദേഹത്തിന്റെ ധൗത്യം ഇവിടെ പാലങ്ങൾ പണിയുകയോ ഭരണകൂടങ്ങളെ മാറ്റുകയോ അല്ലെങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുകയോ ലോകത്തിന്റെ അനീതിയ്ക്കും പോരായ്മകൾക്കും പരിഹാരം കണ്ടെത്തുകയോ അല്ല.

അദ്ദേഹത്തിന്റെ ധൗത്യം എന്ന് പറയുന്നത് വ്യക്തിയുടെ മഹത്തായ പുനരുദ്ധാരണവും ഇപ്പോൾ നിങ്ങളുടെ മേൽ വന്നു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ ഈ നിമിഷം വന്നു പതിച്ചു കൊണ്ടിരിക്കുന്ന മഹത്തായ സംഭവങ്ങൾക്കു മനുഷ്യരാശിയെ തയാറാക്കുക എന്നതുമാണ്.

ഈ ക്ഷാമം നേരിടുന്ന ലോകത്തു ജീവിക്കാൻ സാധിച്ചില്ലെങ്കിൽ മനുഷ്യരാശിക്ക് ഒന്നും ഉണ്ടാരിക്കുകയില്ല. നിങ്ങളുടെ മഹത്തായ ശേഖരങ്ങളും, കലകളും, പണികളും എല്ലാം നഷ്ടപ്പെടും.

സ്വാതന്ത്രയം വളരെ വിരളമായ ജീവന്റെ മഹാകൂട്ടായ്മയിൽ മനുഷ്യരാശിക്ക് അതിന്റെ ജ്ഞാനം സ്ഥാപിക്കാനും അതിർത്തികൾ സംരക്ഷിക്കാനും ആളുകളെ ആവശ്യമാണ് വിധം ഒരുമിപ്പിക്കുക വഴി അവർക്കു ഒരു കൂട്ടായ ക്ഷേമത്തിനും സംരക്ഷണത്തിനും, മുന്നോട്ടുപോക്കിനും സാധിച്ചില്ലെങ്കിൽ മനുഷ്യരാശിക്ക് ഒന്നും ഉണ്ടായിരിക്കുകയില്ല.

വെളിപാടിന്റെ വെളിച്ചത്തിൽ മനുഷ്യന്റെ അജ്ഞതയും അപചയവും അഹംഭാവവും വളരെ അധികം വെളിവാക്കപ്പെടും. ഇത് വെളിച്ചം ലോകത്തിനു മേൽ വന്നു പതിക്കുന്നത് പോലെയാണ് കാരണം ഇതുവരെ അന്ധകാരത്തിലിരുന്നതും രഹസ്യാത്മകമായി ഇരുന്നതും ചൂഷണത്തിൽ ഇരുന്നതും അപകടകരമായി ഇരുന്നതും എല്ലാം വെളിപാടിന്റെ വെളിച്ചത്തിൽ വെളിവാക്കപ്പെടുകയും പുറത്തുകാണിക്കുകയും ചെയ്യും. ആളുകളുടെ സ്ഥാനങ്ങളുടെ ബലഹീനത, അവരുടെ ജീവിതത്തിന്റെ അധപതനം, അവരുടെ പുനരുദ്ധാരണത്തിന്റെ വലിയ ആവശ്യം, അവരുടെ മണവും അവരുടെ അഴിമതിയും, വിടുതലും,മനുഷ്യന്റെ തെറ്റുധരിപ്പിക്കലും; തങ്ങൾ മതപരമായ വ്യക്തികൾ ആണ് എന്ന് അവകാശപ്പെടുന്നവർ, അങ്ങനെ അല്ലാത്തവർ, പക്ഷെ മതത്തെ അധികാരത്തിനും സ്വാധീനത്തിനും വേണ്ടി വിനിയോഗിക്കുന്നവർ.

ഇവയെല്ലാം വെളിപാടിന്റെ വെളിച്ചത്തിൽ വെളിവാക്കപ്പെടും, ഒപ്പം അതിനാലാണ് വെളിപാടിനെതിരെ നിൽക്കുന്നവർക്ക് അതിനെതിരെ തുറന്നു സംസാരിക്കേണ്ടി വരുന്നത്.ഇത് അവരുടെ സ്ഥാനത്തെ ബാധിക്കും. കാരണം ഇത് അവരുടെ പോരായ്മകളെ തുറന്നു കാട്ടും, അവരുടെ കുറവുകളെ തുറന്നു കാട്ടും , അവരുടെ അപകടകരമായ പ്രവണതകളെ തുറന്നു കാട്ടും.

വെളിപാട് എന്നത് മഹത്തായ സ്നേഹത്തിന്റെ ഫലമാണ്. കാരണം മനുഷ്യരാശിയോട് ദൈവം ദേഷ്യത്തോടെ അല്ല ഇരിക്കുന്നത്. കാരണം പരമജ്ഞാനത്തിന്റെ ശക്തിയും സാന്നിത്യവും മനുഷ്യരാശിയെ ആവശ്യാമാം വിധം അവരുടെ ബോധത്തെ നയിക്കുവാനും ഇല്ലാതെ
മനുഷ്യരാശി വളരെ അധികം വിഡ്ഢിപരമായും വിനാശകരമായും സ്വാർത്ഥതയോടും പ്രവർത്തിക്കും എന്ന് ദൈവത്തിനു അറിയാം.

ദൈവത്തിനു ഇത് നന്നായി അറിയാം. ഇത് മനസിലാക്കുക എന്ന് പറയുന്നത് കേവലം ഒരു വിശ്വാസത്തിന്റെ മാത്രം കാര്യം അല്ല. ഇത് ആഴത്തിലുള്ള ഒരു തിരിച്ചറിയലിന്റെ കാര്യമാണ്, ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള ഒരു തിരിച്ചറിയൽ, ഒരു ആഴത്തിലുള്ള പൊരുത്തപ്പെടൽ, നിങ്ങൾക്ക് തന്നെ പൂർത്തിയാകാൻ സാധികാത്ത ഒരു ആഴത്തിലുള്ള ഒരു സത്യസന്ധതയും, ഒപ്പം ലോകത്തിനു ഒരു മഹത്തായ വെളിപാട് വേണം എന്നതും.

ആർക്കാണ് ഇത്രയും സത്യസന്ധരാകാൻ സാധിക്കുക? ആളുകൾക്ക് സ്വയം കുറ്റപ്പെടുത്താതെ അവരെക്കുറിച്ചു തന്നെ യാഥാർഥ്യബോധത്തോടെ പ്രവർത്തിക്കാൻ സാധിക്കുമോ? തങ്ങൾ എവിടെ ആണ് എന്ന് ഉള്ളതിന് ഒരു കണക്കെടുക്കാനും ഒപ്പം തങ്ങൾ ദരിദ്രരാണെങ്കിലും പണമുള്ളവർ ആണെകിലും കഴിവുള്ളവർ ആണെങ്കിലും അല്ലെങ്കിലും അവരുടെ ജീവിതം എത്രമാത്രം ശൂന്യമായി എന്ന് തിരിച്ചറിയാൻ സാധിക്കുമോ? ഒപ്പം ഈ ശൂന്യത ദൈവത്തിലേക്ക് ഉള്ള ഒരു വിളി ആണെന്ന് തിരിച്ചറിയാനും ദൈവം അതിനോട് പ്രതികരിച്ചിരിക്കുന്നു എന്നും മനസിലാക്കാൻ സാധിക്കുമോ?

സന്ദേശവാഹകന്റെ ധൗത്യം എന്ന് പറഞ്ഞാൽ ഈ വെളിപാട് അദ്ദേഹത്തിന്റെ ഈ ഭൂമിയിലെ ബാക്കിയുള്ള സമയത്തിനുള്ളിൽ പരമാവധി ആളുകളിലേക്ക്‌ എത്തിക്കുക എന്നാണ്. ഒപ്പം അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഇത് ഏറ്റടുക്കുന്ന എല്ലാവരിലേക്കും, ഈ പുതിയ സ്നഹേശം ഭാവിയിലേക്ക് ഏറ്റെടുക്കുന്ന ആളുകളിലേക്ക്‌. കൂടുതൽ കൂടുതൽ ആളുകളിലേക്ക്‌ ഇത് എത്തിക്കുക കഴിവുള്ളവരിലേക്കും ഇല്ലാത്തവരിലേക്കും സമ്പന്നമായ രാജ്യങ്ങളിലേക്കും, പാവപെട്ട രാജ്യങ്ങളിലേക്കും, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആദിവാസികളിലേക്കും, വലിയ പട്ടണങ്ങളിൽ ഉള്ള ആളുകളിലേക്കും.

വെളിപാട് ഇവിടെ ഉണ്ട്. അത് ഒറ്റയ്ക്ക് പഠിക്കാം. അത് വളരെ മികച്ച രീതിയിൽ മറ്റുള്ളവർക്ക് ഒപ്പം ചേർന്ന് പഠിക്കാം. അത് ശ്രവിക്കാനും വായിക്കാനും അത് വ്യക്തമായി പരിഭാഷപ്പെടുത്താനും സാധിക്കും. ഇത് പരസ്പരം പങ്കുവെക്കാം. ഇത് സ്വീകരിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ് ഇത്. അപ്രകാരം ചെയുക എന്നത് നിങ്ങളുടെ ഉള്ളിലെ സൗഭാവികമായ ഒരു ആഗ്രഹം ആയിരിക്കും.

പക്ഷെ മുൻപുള്ള എല്ലാ മഹത്തായ വെളിപാടുകൾ പോലെ ഇത് എതിർകപെടുകയും ആദ്യം ബുദ്ധിമുട്ടുകയും ചെയ്യും കാരണം ദൈവത്തിൽ നിന്ന് ഒരു പുതിയ വെളിപാട് ആവശ്യമാണ് എന്ന് ലോകം അറിയുന്നില്ല. ലോകം ഇതിനു തയാറായിട്ടില്ല ഒപ്പം വ്യത്യസ്തമായ പല കാരണങ്ങളാൽ പല ആളുകളും ഇതിനെതിരെ തിരിയുകയും ചെയ്യും.

പക്ഷെ സമയത്തിനുള്ളിൽ നിങ്ങള്ക്ക് ഇത് വ്യക്തമായി കാണുവാൻ സാധിക്കും-സന്ദേശവാഹകൻ നിങ്ങളുടെ ജീവിതത്തിന്റെ ഒരു സത്യസന്ധമായ യാഥാർഥ്യമാണ് പ്രദാനം ചെയുന്നത് എന്ന്, അതായതു നിങ്ങളെ ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത് പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുവാനാണ് എന്ന്. ഒരു പക്ഷെ ഇത് വലിയ ആഗോളമോ മഹത്തായതോ ആയിരിക്കണമെന്നില്ല പക്ഷെ അത് ഒരു പ്രശ്നമല്ല.

എല്ലാ ആളുകളെയും ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത് ഒരു മഹത്തായ ലക്ഷ്യത്തോടുകൂടെയാണ് എന്നാൽ ആളുകൾ ഇതിനെക്കുറിച്ചു ബോധവാന്മാർ അല്ല എന്നുള്ളതോ ഇത് അവർക്കു അവരുടെ മതപരമോ രാഷ്ട്രീയപരമോ ആയ അടിച്ചമർത്തൽ മൂലമോ അവർക്കു ഇത് കണ്ടെത്താൻ സാധിക്കുന്നില്ല എന്നതോ അല്ലെങ്കിൽ അവർ ഇതിനോട് അന്ധരായതു മൂലമോ അല്ലെങ്കിൽ അവർക്കിത് കാണുവാനോ ശ്രവിക്കുവാനോ കേൾകുവാനോ അനുഭവിക്കുവാനോ സഹകരിക്കുവാനോ സാധിക്കുന്നില്ല എന്നുള്ളത് മനുഷ്യകുടുംബത്തിന്റെ ഒരു അധഃപതനമാണ്. ഇത് തന്നെയാണ് എല്ലാ എതിർപ്പുകളെയുടെയും കലഹത്തിന്റെ വെറുപ്പിന്റെയും മനുഷ്യകുടുംബത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണവും ഒപ്പം ഈ പ്രപഞ്ചത്തിലെ മഹത്തായ വ്യക്തികളാകുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നതും.

മനുഷ്യകുലത്തെ ഹനിക്കുന്ന എല്ലാ കാര്യങ്ങളും മഹാകൂട്ടായ്മയിലുള്ള അതിന്റെ സ്വതത്രയത്തിനു മുന്നിൽ നിൽക്കുകയാണ്. ഇക്കാര്യങ്ങൾ പരമാവധി ആളുകൾ തിരിച്ചറിയണം ഒരു പക്ഷെ എല്ലാവരും അല്ല പക്ഷെ പരമാവധി ആളുകൾ അതിനാൽ ഒരു മഹത്തായ മുന്നേറ്റം ലോകത്തിൽ സംഭവിക്കുകയും ഈ നിമിഷവും എല്ലാ ആളുകളിലും കുടികൊള്ളുന്ന ഒരു മഹത്തായ ബോധജ്ഞാനം ഉണരുകയും ചെയ്യും.

ഈ വെളിപാടിനെകുറിച്ചു പഠിക്കുക എന്നാൽ പരമജ്ഞാനവുമുള്ള ബന്ധത്തിലേക്ക് തിരിച്ചു വരുക എന്നാണ്. നിങ്ങളുടെ ഉള്ളിൽ ഉള്ളതും ഒപ്പം ദൈവത്തിൽ നിന്നും ഒരിക്കലും മോചിക്കപ്പെട്ടിട്ടില്ലാത്തതുമായ ഭാഗം, അത് ഇപ്പോഴും ആശയവിനിമയത്തിലാണ്, അത് വിവേകവും ലോകത്തിൽ മലിനമാക്കപ്പെടാത്തതും ലോകത്തിൽ ഭയപെടാത്തതും ആണ്, നിങ്ങൾ ഇത് വരെ സ്ഥാപിച്ച എല്ലാ ജ്ഞാനത്തിന്റെയും ധൈര്യത്തിന്റെയും സത്യസന്ധതയുടെയും ശക്തിയുടെയും സ്രോതസാണ് അത്.

ഇതാണ് സന്ദേശവാഹകന്റെയും സമ്മാനം. ഇതായിരുന്നു മറ്റു പല സന്ദേശവാഹകരുടെയും സമ്മാനം പക്ഷെ അവരുടെ കഥകൾ മാറ്റുകയും അവരുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്തു.കാരണം ദൈവത്തിന്റെ എല്ലാ വെളിപാടുകളും മനുഷ്യവ്യക്തിയുടെ ഉള്ളിലുള്ള പരമജ്ഞാനത്തിന്റെ ശക്തിയും സാന്നിത്യവും വീണ്ടെടുക്കാവാനും അവരെ അവരുടെ സത്യസന്ധമായ ബോധജ്ഞാനത്തിലേക്കു കൊണ്ടുവരുവാനും ആണ്. അതാണ് അവരെ ദൈവത്തിങ്കലേക്കു ഏറ്റവും പരിശുദ്ധവും വ്യക്തവും മികച്ചതുമായ രീതിയിൽ തിരികെ കണ്ടുവരുന്നത്.

ലോകം ധന്യമായിരിക്കുകയാണ് കാരണം ദൈവം വീണ്ടും സംസാരിച്ചിരിക്കുന്നു. ലോകം ധന്യമായിരിക്കുകയാണ് കാരണം സന്ദേശവാഹകൻ ലോകത്തിലുണ്ട്.

ഈ അനുഗ്രഹം സ്വീകരിക്കുക.ഇത് മറ്റുള്ളവരുമായി പങ്കുവെക്കുക. ഇത് മഹത്തായ ഒന്നാണ്.ഇത് നിങ്ങൾക്ക് ഒരു നിമിഷത്തിൽ മനസിലാക്കുവാൻ സാധിക്കുകയില്ല. ഒരു വാക്യത്തിൽ വായിച്ചു തീർക്കാൻ സാധിക്കുകയില്ല. നിങ്ങൾ ഇതിലേക്ക് നിങ്ങൾ കാണുന്ന ലോകത്തിലും നിങ്ങളുടെ ജീവിതത്തിനും ജ്ഞാനവും വ്യക്തതയും ഉണ്ടാകേടതിനായി ഇത് അന്വേഷിച്ചു വരണം.

ഇത് ഒരു പരീക്ഷണം ആണ് എന്ന് കാണുക.വെളിപാടിന്റെ സമയത്തു ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടും മഹത്തായ അവസരവും. ഇതൊരു പരീക്ഷണമാണ്- ഇത് സ്വീകരിക്കുന്ന വ്യക്തിക്കുള്ള പരീക്ഷണം.

ഇതിൽ പരാജയപെടുന്നവരെ ദൈവം ഒരിക്കലും ശിക്ഷിക്കില്ല പക്ഷെ അവർ ഈ വെളിപാട് നൽകുന്ന ശാക്തീകരണവും, അനുഗ്രഹവും, വ്യക്തതയും, അവരുടെ ജീവിതങ്ങളിലേക്കും, ജീവിത ചര്യകളിലേക്കും കൊണ്ടുവരാനുള്ള ഒരു സ്ഥാനത്തു എത്തിച്ചേരാൻ അവർക്കു സാധിക്കുകയില്ല.

ദൈവം ദുഷ്ടന്മാരെ നിഗ്രഹിക്കുകയില്ല കാരണം പരമജ്ഞാനം ഇല്ലാതെ ദുഷ്ടത വര്ധിക്കുകയെ ഉള്ളു എന്ന് ദൈവം അറിയുന്നു.

അതിനാലാണ് നിങ്ങളുടെ ഉള്ളിലുള്ള ആ മഹത്തായ ബോധത്തെ ഈ വെളിപാട് വിളിച്ചോതുന്നത്. അതാണ് നിങ്ങളുടെ ഉള്ളിലെ എല്ലാ നന്മയുടെയും നിങ്ങൾക്കും ഈ ലോകത്തിനും സംഭവിക്കാവുന്ന എല്ലാ നല്ല കാര്യങ്ങളുടെയും അടിസ്ഥാനം.

ലോകത്തിൽ ദൈവം എങ്ങനെ പ്രവർത്തിക്കുന്നു എന്നും-ഈ പ്രപഞ്ചങ്ങളുടെ നാഥനായ ദൈവം എങ്ങനെ പ്രവർത്തിക്കുന്നു എന്നും പരിശുദ്ധന്റെ ശക്തിയുടെയും സാന്നിധ്യത്തെയും കുറിച്ചുള്ള നിങ്ങളുടെ മനസിലാക്കലുകൾക്ക് കൂടുതൽ വ്യക്തത ഇത് കൊണ്ടുവരുന്നു.

ഇത് നിങ്ങളുടെ മഹത്തായ അവസരമാണ്, മനുഷ്യചരിത്രത്തിലെ മഹത്തായ നിമിഷം, മനുഷ്യകുടുംബത്തിനു മുഴുവനായുള്ള മാറ്റത്തിന്റെ ഒരു മഹത്തായ നിമിഷം അത് സ്വതന്ത്രവും സാഹചവുമായ ഒന്നായി ഭാവിയിൽ നിലനിൽക്കുമോ അല്ലെങ്കിൽ പുറമെ നിന്നുള്ള സ്വാധീനത്തിനു മുന്നിൽ പതറുകയും വീഴുകയും സ്വയം ഇല്ലാതാവുമോ എന്നതിനെപ്പറ്റി നിർണയിക്കുന്ന സമയം.

ഇത് വലിയ ഒരു തിരിച്ചറിവിന്റെ മഹത്തായ വെല്ലുവിളിയാണ്, മഹത്തായ അവസരമാണ്, മഹത്തായ വിളിയാണ്, ഒപ്പം മഹത്തായ വിടുതലാണ്.
ഇത് നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കട്ടെ.