ദൈവം മാനവികതയെ ഒരു പുതിയ ദിശയിലേക്കു നീക്കികൊണ്ടിരിക്കുകയാണ്

ദൈവത്തിന്റെ സന്ദേശവാഹകനായ മാർഷൽ വിയാൻ സമ്മേഴ്സിന് 2011 ഏപ്രിൽ 22 നു കൊളോറാഡോയിലെ ബോൾഡറിൽ വെച്ച് വെളിപ്പെടുത്തിയ പ്രകാരം.

ദൈവം മാനവികതയെ ഒരു പുതിയ ദിശയിലേക്കു കൊണ്ടുവരികയാണ്, അത് ഇതിനു മുൻപ് പോയിട്ടില്ലാത്ത ഒരു ദിശയിലേക്ക്. കാരണം ലോകം മാറിയിരിക്കുന്നു ഒപ്പം മനുഷ്യരാശിയെ പ്രപഞ്ചത്തിലെ ‘ജീവന്റെ മഹാകൂട്ടായ്മയെ’ നേരിടുന്നു- ഒരു മഹാ മാറ്റം, മനുഷ്യവംശത്തിന്റെ നീണ്ട പരിണാമത്തിലെ ഒരു മഹത്തായ ഘട്ടം, വലിയ അനിശ്ചിതത്വത്തിന്റെയും വാൻ തോതിലുള്ള സാമൂഹ്യ പരിവർത്തനത്തിന്റെയും സമയം, മനുഷ്യ കുടുംബത്തിന് അപകടകരമായ സമയം, പെട്ടന്ന് അഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളാൽ നീങ്ങിക്കൊണ്ടിരിക്കുന്ന സമയം.

ലോകത്തെ നിലനിർത്താൻ കഴിയുന്ന,നിങ്ങളുടെ മേൽ തള്ളിക്കയറുകയും, ഈ നിമിഷത്തിലും തള്ളിക്കയറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിലെ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ നേരിടാൻ നിങ്ങൾക്കു കഴിയുന്ന ഒരു ലോക സമൂഹത്തിലേക്ക് മാനവരാശിയെ ദൈവം നയിക്കുകയാണ്. പലരും അനുഭവിക്കുന്ന ഒരു വലിയ മാറ്റമാണിത്, പക്ഷേ മനസ്സിലാകുന്നില്ല.

ലോകത്തിന്റെ പോക്ക് വേഗം പ്രാപിക്കുകയാണ്, അതിലൂടെ നടക്കുന്ന വലിയ പാരിസ്ഥിതിക പരിവർത്തനത്തിലൂടെയും രാഷ്ട്രീയവും സാമ്പത്തികവും ആയ പരിവർത്തനം ഉയർന്നുവരുകയും ചെയ്യുക വഴി ജനങ്ങളുടെ ജീവിതങ്ങൾ അസ്വസ്ഥമാക്കുകയും ചെയ്യും.ഇതെല്ലാം ഇപ്പോൾ ചലനങ്ങളിലാണ്, മാത്രമല്ല അവ പരിഹരിക്കപ്പെടാനും കഴിയില്ല, ശമിപ്പിക്കാനേ കഴിയു. ഇതിനു മഹത്തായ അനുയോജ്യമാക്കൽ ആവശ്യമാണ്.

മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഇത്തരം ഒരു മഹത്തായ ഘട്ടത്തിലാണ് ഒരു പുതിയ വെളിപാട് അയച്ചിരിക്കുന്നത്. ഒപ്പം ഒരു സന്ദേശവാഹകനെ ഇത് സ്വീകരിക്കാനായും ഇത് തയ്യാറാക്കുവാനും അവതരിപ്പിക്കുവാനും ഇവിടേയ്ക്ക് അയച്ചിരിക്കുന്നു. അദ്ദേഹത്തിന് ഇത് ഒരു നീണ്ട യാത്ര ആയിരുന്നു, നീളമുള്ളതും ബുദ്ധിമുട്ടേറിയതുമായ ഒരു യാത്ര.

ലോകത്തിലേക്ക് അയയ്ക്കപ്പെട്ട ഏതൊരു സന്ദേശത്തേക്കാളും മഹത്തരമായ, പൂർണ്ണവും സമഗ്രവുമായ ഒരു സന്ദേശമാണ് ഇപ്പോൾ ലോകത്തിനു നൽകുന്ന സന്ദേശം ജ്ഞാനവും അറിവും ശരിയായി മനസിലാക്കിയതും ശരിയായ രീതിയിൽ പ്രയോഗിക്കപ്പെടുന്നതും, പഠനത്തിലും വ്യാഖ്യാനത്തിലും പൂർണ്ണവും ഒപ്പം മനുഷ്യന്റെ വ്യാഖ്യാനത്തിനു മാത്രം വിട്ടുകൊടുക്കാത്തതും.

ആളുകൾ കാണുന്നില്ല, കേൾക്കുന്നില്ല. അവർ പരസ്പരം അന്യരായിരിക്കുന്നു. പരിസ്ഥിതി വിവേചനാധികാരത്തിന്റെ അവരുടെ അനന്യമായ കഴിവുകൾ പലർക്കും നഷ്ടപ്പെട്ടു, അത് അവികസിതമാണ്.

ഇത് സന്ദേശവാഹകന്റെ കർമ്മത്തെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. അവൻ രഹസ്യമാണ് എടുക്കേണ്ടത്, കാരണം വെളിപ്പാടു ബുദ്ധിയുടെ തലത്തിനും അപ്പുറമാണ്, ജനങ്ങളുടെ പ്രതീക്ഷകൾ, വിശ്വാസങ്ങൾ അല്ലെങ്കിൽ മനസ്സിലാക്കൽ എന്നിവയൊന്നും തീർച്ചയായും അതിനെ നിശ്ചയിക്കുന്നില്ല.
ലോകം ഒരു പുതിയ ദിശയിലേക്ക് നീങ്ങുന്നു. എപ്പോഴും ലക്ഷ്യമിട്ടിരുന്ന ഒരു ദിശയാണ് ഇത്, ലോകത്തിലെ ജനങ്ങൾക്ക് ഇത് പുതിയതായിരിക്കും. നിങ്ങളുടെ ധാരണയ്ക്ക് ഇത് പുതിയതാണ്.

സ്രഷ്ടാവിന്റെ മഹത്തായ വെളിപാടുകളെല്ലാം ഇപ്രകാരമാണ്. അവർ എല്ലായ്പ്പോഴും ഒരു പുതിയ യാഥാർത്ഥ്യം അവതരിപ്പിക്കുന്നു, പുതിയ അവബോധം, പുതിയ മാനം, ഒപ്പം വലിയ വാഗ്ദാനവും.

ലോകം ഇരുട്ടി വളരുകയാണ്, ഈ വലിയ വാഗ്ദാനവും ഇപ്പോൾ ആവശ്യമായിരിക്കുന്നു. പരമജ്ഞാനത്തിന്റെ വെളിച്ചം, സ്രഷ്ടാവ് മാനവകുടുംബത്തിന്മേലും പ്രപഞ്ചത്തിലെ എല്ലാ വംശങ്ങളിലും നൽകിയിട്ടുള്ള വലിയ ബുദ്ധിക്കു മാത്രമേ, ഇപ്പോൾ മനസ്സിലാക്കി പ്രതികരിക്കാൻ നിങ്ങളെ പ്രാപ്തരാക്കാൻ ആകുകയുള്ളു.

നിങ്ങൾ ദൈവത്തിങ്കലേക്ക് ദൈവിക രീതികളിലൂടെ മടങ്ങുക. ദൈവത്തിന്റെ സന്ദേശങ്ങൾ മനസ്സിലാക്കിയിരിക്കണം. അവ യഥാർഥമായും അവ ഉദ്ദേശിച്ചതുപോലെ തന്നെ.

ഇതിന് എതിരെ ധാരാളം സമരവും വാഗ്വാദവും ഉണ്ടാകും. പ്രവാചകനും, പ്രവാചകന്റെ അനുയായികൾക്കും ഈ ബുദ്ധിമുട്ട് നേരിടേണ്ടിവരും, ഈ നിരാശ, വലിയ ക്ഷമയോടെ കാത്തിരിക്കണം.

അത്തരം ഒരു വെളിപാട് തുടക്കത്തിൽ സ്വീകരിക്കപ്പെടുന്നതല്ല, ചുരുക്കംപേർ മാത്രമേ പൂർണ്ണമായും പ്രതികരിക്കാനാവൂ. എന്നാൽ സമയം മുന്നോട്ട് നീങ്ങുകയും ലോകം കൂടുതൽ പ്രക്ഷുബ്ധമാക്കുകയും ചെയ്യുന്നതോടെ, പുതിയ സന്ദേശത്തിന് വലിയ ആകർഷണം, കൂടുതൽ അംഗീകാരം, കൂടുതൽ പ്രാധാന്യം എന്നിവ ലഭിക്കും.

നിങ്ങൾ ഇതുവരെ ചോദിക്കുകപോലും ചെയ്യാത്ത കാര്യങ്ങൾക്കുള്ള ഉത്തരണങ്ങളാണ് ഇത് നൽകുന്നത്. ഇത് ഭാവിയെലേക്കുള്ള ഒരു തയ്യാറെടുപ്പും നിലവിലുള്ള സ്ഥിക്കുള്ള ഒരു പരിഹാരവുമാണ്.

നിങ്ങളുടെ തത്ത്വചിന്തകർക്കും ദൈവശാസ്ത്രജ്ഞർക്കും അത് എന്തുചെയ്യണമെന്ന് അറിയില്ല. അവർക്ക് അതിൽ പ്രശ്നങ്ങൾ ഉണ്ടാകും. അവർ തങ്ങളെത്തന്നെ വളരെ വലിയ രീതിയിൽ നിക്ഷേപിച്ചിട്ടുള്ള അവരുടെ വിവേകത്തിനു ഇത് ചേർന്നതല്ല. അവർ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് സംസാരിക്കുന്നതിനാൽ മതനേതാക്കൾ അതിനെ എതിർത്തും.

ദൈവം മാനവരാശിയെ ഒരു പുതിയ ദിശയിലേക്ക് നീക്കികൊണ്ടിരിക്കുകയാണ്. സന്ദേശവാഹകൻ വെളിപാട് നൽകുന്നതിന് ഇവിടെ ഉണ്ട്. അത് ലഭിക്കാൻ അദ്ദേഹത്തിന് ദശകങ്ങൾ എടുത്തിട്ടുണ്ട്. അത് ലോകത്ത് അംഗീകരിക്കപ്പെടാൻ ദശകങ്ങൾ എടുക്കും.

എന്നാൽ പ്രശ്നം സമയമാണ്.ഒരു പുതിയ ലോകത്തിനു വേണ്ടിയോ, പ്രപഞ്ചത്തിലെ ജീവനുമായുള്ള ബന്ധത്തിന് വേണ്ടിയോ തയ്യാറാകാൻ അധികം സമയം മനുഷ്യരാശിക്ക് ഇല്ല.- ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതായ ബന്ധം, ഒരു അപകടകരമായ ഉദ്ദേശ്യവും ലക്ഷ്യവുമായി നടത്തുന്ന ബന്ധം.
ആളുകൾ അവരുടെ ആവശ്യങ്ങൾ, അവരുടെ പ്രശ്നങ്ങൾ, അവരുടെ മോഹങ്ങൾ, അവരുടെ ആഗ്രഹങ്ങൾ എന്നിവയിൽ വ്യാപൃതരാണ്. അവർ ലോകത്തിന്റെ ചലനത്തെ കാണുകയില്ല. ലോകം മാറിയെങ്കിലും, ആളുകൾ അതിനൊപ്പം മാറ്റിയിട്ടില്ല. ഇപ്പോൾ നിങ്ങൾ ഒരു പുതിയ കൂട്ടം യാഥാർഥ്യത്തെ അഭിമുഖീകരിക്കുന്നു.

ആളുകൾ അസ്വസ്ഥരാവുകയും, അവരുടെ ഭാവിയിലേക്കുള്ള പ്രവചനങ്ങൾ സത്യമാവാതെ ഇരിക്കുകയും, അവരുടെ രക്ഷകൻ തിരിച്ചുവരാത്ത ഇരിക്കുകയും, ദൈവമാണ് ഈ പ്രശ്നങ്ങൾ തങ്ങൾക്കായി സൃഷ്ടിക്കുന്നത് എന്ന് അവർ കരുതുകയും ചയ്യുമ്പോൾ ദൈവം എന്താണ് പറയുക?
വെളിപാടാണ് ഇതിനോടെല്ലാം ആണ് സംസാരിക്കുന്നത്. എന്നാൽ നിങ്ങൾ വെളിപാടിനു തുറന്നുകൊടുക്കണം, നിങ്ങൾ മഹത്തായ മാറ്റത്തിന്റെ ഭാവി നേരിടേണ്ടിവരും, കാരണം അത് നിങ്ങൾക്കും ലോകത്തിനുംമേലും വരും,ഒപ്പം അത് മുന്നോട്ട് പോകാൻ പോകുകയാണ്.

ആയിരക്കണക്കിന് വർഷങ്ങൾ പിറകോട്ടു പോയിട്ട് ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയില്ല. മനുഷ്യത്വത്തിന്റെ പരിണാമം ഒരു പുതിയ സ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, ലോകത്തിലെ ആധിപത്യത്തിന്റെ സ്ഥാനവും പ്രപഞ്ചത്തിലെ വലിയ കുഴപ്പത്തിന്റെ സ്ഥാനവുമാണ് അത്.

ഈ പുതിയ ലോകത്തിനും ഈ മഹാകൂട്ടായ്മക്കും-മനുഷ്യചരിത്രത്തിന്റെ പോക്കിനെ മാറ്റിമറിക്കുന്ന ഈ രണ്ടു സംഭവങ്ങൾക്കായുള്ള തയ്യാറെടുപ്പു എവിടെ നിന്ന് തുടങ്ങും?

ഭരണകൂടങ്ങൾക്കു അറിയുകയില്ല. മതനേതാക്കൾക്കു അറിയുകയില്ല. വിജ്ഞാനികൾക്ക് അറിയില്ല. സർവകലാശാലകൾക്ക് ആളുകളെ തയ്യാറാക്കുവാൻ കഴിയുകയില്ല.

സകലജീവിയുടെയും സ്രഷ്ടാവിൽ നിന്നാണ് വെളിപാട് പ്രത്യക്ഷപ്പെടേണ്ടത്. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. നിങ്ങൾ വെളിപാടിൻറെ സമയത്തിലാണല്ലോ ജീവിക്കുന്നത്. സന്ദേശവാഹകൻ ലോകത്തിലാണ്. അവൻ ലോകത്തിൽ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് സ്വീകരിക്കാനും തയ്യാറാകാനും അവസരം ലഭിക്കും. അദ്ദേഹം പോയിക്കഴിഞ്ഞാൽ അത് വ്യത്യസ്തമായിരിക്കും. ഇത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും.അതിനാൽ ഈ ലോകത്തിൽ അവൻ വെളിച്ചമാണ്.

അവൻ എളിയവനാണ്. അവൻ സന്ദേശവാഹകനാണ് എന്ന് അല്ലാതെ മറ്റേതെങ്കിലും അവകാശവാദം അവൻ ഉന്നയിക്കുന്നുമില്ല. കാരണം, അവനു നൽകിയിരിക്കുന്ന പദവി അതാണ്. വെളിപാടിൻറെ ഫലമായി ഒരു പുതിയ ലോകത്തിനായി അവൻ മനുഷ്യരാശിയെ ഒരുക്കേണ്ടതുണ്ട്. മഹാകൂട്ടായ്മക്കായി വെളിപ്പാടിലൂടെ അവൻ മനുഷ്യനെ ഒരുക്കേണ്ടതുണ്ട്. വരാനിരിക്കുന്ന മഹത്തായ മാറ്റത്തെക്കുറിച്ചും, അത് വെളിപാടിലൂടെ എല്ലായിടത്തും ഉള്ള ആളുകളുമായി അവൻ സംസാരിക്കേണ്ടതാണ്.

ദൈവം മാനവരാശിയെ ഒരു പുതിയ ദിശയിലേക്ക് നീക്കികൊണ്ടിരിക്കുകയാണ്.പക്ഷെ മനുഷ്യത്വത്തിന്‌ നീങ്ങാൻ ആകുമോ? ആളുകൾക്ക് പ്രതികരിക്കാനാകുമോ? നിങ്ങൾക്ക് പ്രതികരിക്കാൻ കഴിയുമോ? നിങ്ങൾ വെളിപാടിൻറെ സമയത്തു ജീവിക്കുകയാണെന്നും അത് നിങ്ങളുടെ ജീവിതത്തിനു എന്താണ് അർത്ഥമാകുന്നതെന്നും അത് നിങ്ങൾക്ക് മുൻപിൽ എന്ത് വെല്ലുവിളിയാണ് വെക്കുന്നതെന്നും നിങ്ങൾക്ക് കണക്കാക്കാൻ ആകുമോ?

അവരുടെ ജീവിതവും സാഹചര്യങ്ങളും ലോകത്തിന്റെ അവസ്ഥയെയും ലോകത്തിന്റെ ചലനത്തെയും എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ല. ദരിദ്രരായ രാജ്യങ്ങളിൽ മാത്രമേ ഈ വലിയ യാഥാർത്ഥ്യം ഇപ്പോൾ നിലനിൽക്കുന്നുള്ളൂ. സമ്പന്ന രാജ്യങ്ങളിൽ, സമ്പന്നത ഒരു പരിധിവരെ കുറച്ചു സമയത്തോളം ജീവിതത്തിലെ കൂടുതൽ വലിയ യഥാർത്യങ്ങളിൽ നിന്ന് നിങ്ങളെ തടയും. എന്നാൽ ഈ സമ്പന്നത കുറയും, നിങ്ങളുടെ മേൽ കൂടുതൽ വലിയ യാഥാർത്ഥ്യവും ഉണ്ടാകും.

മനുഷ്യരാശി എങ്ങനെ പ്രതികരിക്കുകയും തയ്യാറാവുകയും ചെയ്യും എന്നത് എല്ലാ വ്യത്യാസവും വരുത്തും. വ്യക്തികളുടെ തീരുമാനങ്ങളെ എന്താണ് അറിയിക്കുന്നത് എന്നത് എല്ലാ വ്യത്യാസവും വരുത്തും. അവർ ഏതു ശബ്ദത്തെ ശ്രവിക്കും, അവരെ സംരക്ഷിക്കാനും നയിക്കാനും ദൈവം അവർക്കുള്ളിൽ നൽകിയിരിക്കുന്ന പരമജ്ഞാനത്തിന്റെ ശക്തിയും സാന്നിത്യവും ആയിരിക്കുമോ അല്ലെങ്കിൽ അവരുടെ സംസ്കാരത്തിന്റെ ശബ്ദം ആയിരിക്കുമോ, ഭയത്തിന്റെ ശബ്ദം ആയിരിക്കുമോ, അല്ലെങ്കിൽ അഭിലാഷത്തിന്റെയും, അരിശത്തിന്റെയും ശബ്ദം ആയിരിക്കുമോ.

ഈ തിരഞ്ഞെടുപ്പുകൾ വ്യക്തികൾക്ക് അടിസ്ഥാനപരമായതാണ്, വ്യക്തികൾ എന്ത് തീരുമാനിക്കും എന്നത് നിശ്ചയിക്കും മാനവികതയുടെ ഭാവിയും വിധിയും.അതിനാൽ ഉത്തരവാദിത്തം എല്ലാവരുടെയും മേൽ ആണ് നേതാക്കന്മാരുടെയും സ്ഥാപനങ്ങളുടെയും മേൽ മാത്രമല്ല.

അതുകൊണ്ടാണ് ദൈവം ജനങ്ങളുടെ നേതാക്കന്മാർക്കല്ലാതെ ജനങ്ങൾക്ക് പുതിയ സന്ദേശം കൊണ്ടുവന്നത്. കാരണം നേതാക്കന്മാർ സ്വതന്ത്രരല്ല. അവർ അവരുടെ ഓഫീസിനും മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്തു അവരെ തിരഞ്ഞെടുത്തവരുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.അതുകൊണ്ടാണ് വെളിപ്പാട് നിന്റെയും ജനത്തിൻറെയും ഇടയിൽ വരുന്നത്. അവരുടെ തീരുമാനങ്ങളും നിശ്ചയദാർഢ്യവും എല്ലാം വ്യത്യാസവും വരുത്തും.

ആളുകൾക്ക് ധാരാളം കാര്യങ്ങൾ വേണം. അവർക്ക് എന്തെങ്കിലുമൊക്കെ നഷ്ടപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. ഈ നിമിഷത്തിൽ അവർ പിടിക്കപ്പെടുന്നു. അവരുടെ ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് കാണാൻ അവർക്ക് കാഴ്ചപ്പാടില്ല.

വെളിപാട് ഒരു വലിയ ഞെട്ടലായും ഓരോ വ്യക്തിക്കും ഒരു വലിയ വെല്ലുവിളിയായിരിക്കും. എന്നാൽ, ഈ ഞെട്ടലും വെല്ലുവിളിയും വെളിപാടിൻറെ ഞെട്ടലാണ്.പക്ഷെ ഈ വെല്ലുവിളി സ്രഷ്ടാവിൻറെ ഇച്ഛയോട് പ്രതികരിക്കുന്നു. നിങ്ങളുടെ പ്രതികരണവും നിങ്ങളുടെ പ്രതികരണ സ്വഭാവവും എന്നതാണ് വെല്ലുവിളി.

നിങ്ങൾ എവിടെയാണെന്നത് നിലനില്ക്കില്ല, കാരണം ലോകത്തിന് മാറ്റം വന്നു, അത് കൂടുതൽ മാറിപ്പോകും. അത് നീങ്ങുന്നു. നിങ്ങൾ അതിനു ഒപ്പം നീങ്ങണം. ഇത് ജീവിതവുമായി ചേർച്ചയിലാണ്. ഇത് ഒറ്റപെടലിൽ നിന്നു പുറത്തുവരലാണ്. ഇത് അസ്വാസ്ഥ്യയിൽ നിന്നും നിസ്സംഗതയിൽ നിന്നുമാണ് നിങ്ങളെ സ്വതന്ത്രമാക്കുന്നത്. നിങ്ങൾ കാണുവാൻ പഠിക്കാനും,മനസ്സിനെ നിശ്ചലമാക്കാനും നിങ്ങളുടെ മനസ്സിലേക്കു നോക്കാനും പഠിക്കുകയാണ്.ഇവിടെ നിങ്ങൾ പരിഭവങ്ങൾ വിട്ടുകളയും അതിനാൽ നിങ്ങൾ എവിടെയാണെന്ന് മനസിലാക്കാൻ ഇത് ഇടയാക്കും. ദൈവത്തിന്റെ ശക്തിയും സാന്നിത്യവും നിങ്ങളിലൂടെ സംസാരിക്കുന്നതിനുവേണ്ടി നിങ്ങൾ ‘പരമജ്ഞാനത്തിന്റെ പടികൾ’ എടുക്കുന്നതിനു വേണ്ടിയാണ്.

ഈ വെളിപാടാണ് മനുഷ്യരാശിയെ പുതിയ ദിശയിലേക്കു നയിക്കുന്നത്. ആളുകൾ പോകാൻ തയ്യാറാണോ അതോ അവർ ‘മാറ്റത്തിന്റെ മഹാതിരമാലകൾ’ നേരിട്ടുകൊണ്ട് പിൻവാങ്ങുമോ- മഹതിരമാലകൾ രൂപപെട്ടുകൊണ്ടിരിക്കുമ്പോൾ കടൽത്തീരത്ത് ഉറങ്ങിയും, എല്ലാം നന്നായിരിക്കും എന്ന് ചിന്തിച്ചു കടലോരത്തു ജീവിക്കുകയും, ഈ നിമിഷത്തിൽ ജീവിക്കുകയും, ഈ ലോകത്തിന്റെ സൂചനകളോട് പ്രതികരിക്കാതെ ഇരിക്കുകയും, ജീവിതത്തിന്റെ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാത്ത ധാരണകളുമായി ജീവിക്കുകയും ചെയ്യുമോ?

ആർക്കാണ് പ്രതികരിക്കാനാവുക? ആരാണ് നോക്കുന്നത്? ആരു കേൾക്കും? എന്തെങ്കിലും കാണുവാനോ, എന്തെങ്കിലും കേൾക്കാനോ, എന്തെങ്കിലും അറിയാനോ, അവരുടെ ആശയങ്ങളും വിശ്വാസങ്ങളും മുൻഗണനകളും മാറ്റാൻ ആർക്കാണ് കഴിയുക?

പ്രവാചകൻ നിങ്ങളോട് ഇത് ആവശ്യപ്പെടും. ഇതാണ് വെളിപ്പാട് ആവശ്യപ്പെടുന്നത്. ഒരു പുതിയ ലോകത്ത് ജീവിക്കേണ്ടതിനു ഇതാണ് ആവശ്യം. ഇതാണ് മഹാ സമൂഹത്തിലേക്ക് ഉയർന്നു വരുന്നതിനു ആവശ്യമായി വരുന്നത്.

മനുഷ്യരാശി വിഡ്ഢിത്തവും വികലവും, അവികസിതവും, പ്രതികരിക്കാത്തതും ആയി നിലകൊള്ളുകയും, അതിലൂടെ അതിനേക്കാൾ ഉയർന്ന ബുദ്ധിയെ ഉപയോഗിക്കാതെയും തിരിച്ചറിയാതെയും പോകുമോ? ഇവയാണ് ചോദ്യങ്ങൾ. ഉത്തരങ്ങൾ വ്യക്തമല്ല, കാരണം അവർ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മനുഷ്യകുടുംബത്തെ സംബന്ധിച്ചുള്ള യഥാർഥ പരീക്ഷണത്തെ അവർ കണ്ടിട്ടില്ല.

പക്ഷെ സകല ജീവന്റെയും സ്രഷ്ടാവ് ഈ ലോകത്തെ സ്നേഹിക്കുകയും മനുഷ്യവംശത്തെ സ്നേഹിക്കുകയും, ലോകത്തിലേക്ക് വിമോചനത്തിന്റെ ശക്തി അയക്കുകയും ചെയ്തിരിക്കുന്നു- വ്യക്തിയെ വീണ്ടെടുക്കാനും അവരുടെ ശക്തിയും സമഗ്രതയും പുനഃസ്ഥാപിക്കാനും,ചക്രവാളസീമകളിൽ ഉയർന്നുവന്നു കൊണ്ടിരിക്കുന്ന ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാനും.

ദൈവം മാനവരാശിയെ ഒരു പുതിയ ദിശയിലേക്ക് നീക്കികൊണ്ടിരിക്കുകയാണ്. വെളിപാടിനെ സ്വീകരിക്കാനും, തയ്യാറാകുവാനും, പിന്തുണയ്ക്കാനും ഉള്ള സമയമാണ് ഇത്.

ആളുകൾ പരാതിപ്പെടുന്നു. അവർ പ്രതിഷേധിക്കും. അവർ ചെറുത്തുനിൽക്കും. അവർ ദൈവദൂതനെ വിമർശിക്കും. അവർ വെളിപാടിനെ ധിക്കരിക്കുന്നു. പ്രതികരിക്കാനാവില്ല, അവരുടെ ജീവിതത്തെയും അവരുടെ ആശയങ്ങളെയും പുനർവിചിന്തനം ചെയ്യുവാൻ ഇഷ്ടപ്പെടാത്ത, അവർ എതിർക്കും.

ഇത് എല്ലായ്പ്പോഴും വെളിപാടിൻറെ സമയത്ത് സംഭവിക്കുന്നു. കഴിഞ്ഞകാലത്തെ ഏറ്റവും വലിയ നിക്ഷേപം ചെയ്യുന്നവർ പുതിയ ലോകത്തെയും അതിൽ ഉള്ള സകലത്തെയും എതിർക്കും. അവർക്ക് കാണാൻ കഴിയില്ല. അവർ അറിയുകയില്ല. അവരുടെ സ്ഥാനം പുനഃപരിശോധിക്കാനുള്ള ധൈര്യമില്ല. വെളിപാടിൻറെ മുൻപിൽ നിൽക്കാനുള്ള താഴ്മ അവർക്കുണ്ടാവില്ല.

അവർക്കുവേണ്ടി ദൈവം എന്തുചെയ്യും? അവർ സ്രഷ്ടാവിൽ നിന്ന് ഇത്രയേറെ ആവശ്യപ്പെട്ടു, എന്നാൽ സ്രഷ്ടാവിൻറെ മറുപടിയോട് അവർ പ്രതികരിക്കില്ല. അവർക്കുവേണ്ടി ദൈവം എന്തുചെയ്യും?

ജീവിതത്തിൽ നിങ്ങളുടെ ഏറ്റവും വലിയ ദാനങ്ങൾ സ്ഥാപിക്കപ്പെടേണ്ടത്തിനും നിങ്ങളുടെ ജീവിതത്തിന്റെ നാളുകളിലും വർഷങ്ങളിലും വരാൻ അവസരമുണ്ടാക്കാൻ ആദ്യം പ്രതികരിക്കുക.

കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ഭാവിക്കായി ധൃതിയിൽ തയ്യാറാക്കാൻ മാനവകുടുംബത്തിനു വളരെയേറെ ആവശ്യമുളള ജ്ഞാനവും അറിവും കെട്ടുന്നതിനുവേണ്ടിയാണ്- ഇതാണ് വെളിപാടിൻറെ ശക്തി.

അനുഗ്രഹങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നിന്റെ ഉള്ളിലെ പരമജ്ഞാനത്തിന്റെ ഉള്ളിൽ ആണ് നിന്റെ ഉള്ളിലെ വിടുതലിന്റെ ശക്തി. എന്നാൽ ഈ പരമജ്ഞാനത്തെ ജ്വലിപ്പിക്കാൻ, അതിനെ വിളിച്ച് അത് സമീപിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും, അത് മനസിലാക്കാനും അത് വിജയകരമായി പിന്തുടരാനും നിങ്ങൾക്ക് എന്തുചെയ്യാനാകും?

അത് ദൈവം ജ്വലിപ്പിക്കണം. വെളിപാട് ഇവിടെ ഒരു പുതുലോകത്തിനായി തയ്യാറെടുക്കുന്ന വ്യക്തികളുടെ വിടുതലിനു ചലനം സൃഷ്ടിക്കാനും ഒപ്പം ഇനിയും അംഗീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും ചെയ്യാനുള്ള മാനവികതയുടെ പ്രപഞ്ചത്തിൽ ഉള്ള വിധിക്കായും ആണ്.

വെളിപാടിനെ നേരിടുന്നത് ഈ ആഴത്തിലുള്ള സത്യസന്ധതയോട് പ്രതികരിക്കാൻ നിങ്ങളെ വെല്ലുവിളിക്കും. വെളിപാടിനെ നേരിടുന്നത് ഈ ആഴത്തിലുള്ള സത്യസന്ധതയോടെ നിങ്ങളെ വെല്ലുവിളിക്കും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആണ് അത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ആണ് അത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണിത്.

ദൈവം മാനവരാശിയെ ഒരു പുതിയ ദിശയിലേക്ക് നീക്കികൊണ്ടിരിക്കുകയാണ്.