അനുഗ്രഹം

മാർഷൽ വിയാൻ സമ്മേഴ്സിന് 2007 ഏപ്രിൽ 20 നു ടർക്കയിലെ ഇസ്താൻബുളിൽ വച്ച് വെളിപ്പെടുത്തിയത് പ്രകാരം

അനുഗ്രഹം മാനവരാശിക്കു മേലുണ്ട്, കാരണം ഇത് വെളിപാടിൻറെ സമയമാണ്. മാനവരാശിക്ക് ഒരു വലിയ സമ്മാനം കിട്ടിയ സമയമാണിത്, ബുദ്ധിമുട്ടുള്ളതും അനിശ്ചിതവുമായ കാലഘട്ടങ്ങൾ നേരിടേണ്ടതിനു ലക്ഷ്യവും മാർഗനിർദേശവും നൽകുന്ന സമയമാണ്.

മനുഷ്യരാശി അതിന്റെ ആത്മീയതേ പറ്റി മഹത്തായ ഒരു തിരിച്ചറിവ് നേടുന്ന ഒരു സമയമാണിത് ഒപ്പം ഒരുമക്കായും സഹകരണത്തിനായും ഉള്ള ഒരു വിളിയും- ഈ ലോകത്തിനുള്ളിലും ഈ ലോകത്തിനു പുറമെ ബുദ്ധിമതികളായ ജീവികളുള്ള മഹാകൂട്ടായ്മക്കു ഉള്ളിൽ തന്നെയും.

കാരണം മനുഷ്യരാശി ഒരു മഹത്തായ തലത്തിൽ എത്തിയിരിക്കുകയാണ്. ഇവിടെ നിന്ന് പിന്നോട്ട് പോകാൻ പറ്റില്ലാത്ത ഒരു തലത്തിൽ. മനുഷ്യരാശി മുഴുവനായും എത്തിച്ചേർന്നിട്ടുള്ള മറ്റേതു തലത്തേക്കാളും വിഭിന്നമായ ഒരു സ്ഥലമാണിത്.

നിങ്ങൾ ഇപ്പോൾ ഒരു ലോകസമൂഹത്തിലെ ആളുകൾ ആകണം- വെറുമൊരു വിഭാഗത്തിന്റെയോ ദേശത്തിന്റെയോ മാത്രം വ്യക്തികളല്ല. കാരണം നിങ്ങൾ നേരിടാൻ പോകുന്നത് ജീവന്റെ മഹാകൂട്ടായ്മയെ ആണ്, ഇവിടെ നിങ്ങൾ നേരിടാൻ പോകുന്ന എല്ലാവരും നിങ്ങളെ ഇപ്പോൾ വീക്ഷിക്കുന്നവരും നിങ്ങളെ ഈ ലോകത്തിന്റെ ജനതയായി കരുതുന്നു.

ഇവിടെ നിങ്ങൾ ജീവന്റെ വലിയ ഒരു കാഴ്ചപ്പാടിലേക്കു പ്രവേശിക്കുന്നു, നിങ്ങൾ പ്രപഞ്ചത്തിൽ ഒരു മത്സരാത്മക പരിതഃസ്ഥിതിയിൽ പ്രവേശിക്കുന്നു, നിങ്ങൾക്ക് ഇപ്പോൾ സങ്കൽപ്പിക്കാവുന്നതിൽ നിന്നും ഏറെ വ്യത്യസ്തമാണിത്. നിങ്ങൾ എങ്ങനെ പെരുമാറും, നിങ്ങൾ എങ്ങനെ പരസ്പരം ഇടപെടും, പ്രപഞ്ചത്തിലെ നിങ്ങളുടെ സ്ഥാനത്തെക്കുറിച്ച് നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നത്-നിങ്ങളുടെ ഭാവി നിർണ്ണയിക്കുന്നതിൽ ഇവയെല്ലാം വളരെ ഭാരം കാണിക്കുന്നു, ഈ മഹാകൂട്ടായ്മയിലെ നിങ്ങളുടെ വിധി എങ്ങനെ നിറവേറും എന്ന കാര്യത്തിൽ, ഇത് നിറവേറപ്പെടാം എങ്കിൽ.

ലോകത്തിലെ ജീവദായകമായ വിഭവങ്ങൾ നശിപ്പിക്കുന്നതിനും മനുഷ്യരാശിയെ ശാശ്വതമായ ഒരു തകർച്ചയിലേയ്ക്കു നയിക്കുന്നതിനുമുള്ള കഴിവുള്ള മഹാധാരയിലേക്കാണ് നിങ്ങൾ എത്തിയിട്ടുള്ളത്.

നിങ്ങൾ എല്ലായ്പ്പോഴും മത്സരിച്ചതുപോലെ, ഈ മഹത്തായ തകർച്ചയുടെ അവസ്ഥയിലേക്ക് മനുഷ്യരാശിയെ നയിക്കാൻ പരസ്പരം മത്സരിക്കാനുള്ള ശക്തി നിങ്ങൾക്കുണ്ട്. എങ്കിലും, നിങ്ങൾക്ക് മറ്റൊരു വഴി തിരഞ്ഞെടുക്കാനുള്ള കഴിവുണ്ട്, ഈ കുഴപ്പത്തിൽ നിന്ന് ഒരു മാർഗ്ഗം, സമയം കഴിയുംതോറും കൂടുതൽ ബുദ്ധിമുട്ടുള്ളതും ബുദ്ധിമുട്ടേറിയതുമാകുന്നതുമായ ഒരു മാർഗ്ഗം.

നിങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ എന്ത് ചെയുന്നു, ഒരു വലിയ സമൂഹത്തിന്റെ അല്ലെങ്കിൽ ഒരു വലിയ രാഷ്ട്രത്തിന്റെ ഭാഗം എന്ന നിലയിൽ എന്ത് ചെയുന്നു എന്നത് ഈ വലിയ രണ്ടു സാധ്യതകളിൽ നിങ്ങൾ ഏതു തിരഞ്ഞെടുക്കും എന്നത് നിർണയിക്കുന്നു. നിങ്ങൾ നിങ്ങളുടെ ഭൂതകാലത്തു എങ്ങനെ പെരുമാറിയോ അങ്ങനെ തുടരാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ രീതികൾക്ക് അനുസരിച്ചു് എങ്കിൽ നിങ്ങളുടെ ഭാവി വളരെ പ്രവചിക്കാവുന്നതും വളരെ അധികം ദുർഗ്ഗദവുമാവും.

എന്നിരുന്നാലും നിങ്ങൾ മറ്റൊരു മാർഗം തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പുതിയ തുടക്കം തുടങ്ങാനും, ഇവിടെ വസിക്കുന്നവരുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന വലിയ വാഗ്ദാനവും പ്രകടിപ്പിക്കാൻ കഴിയും.

അനുഗ്രഹം ഇവിടെ ഉള്ളത് ഈ വലിയ വാഗ്ദാനം വിളിച്ചോതുവാനാണ്. അതു വ്യക്തിയുടെ ഉള്ളിൽ തുടങ്ങുന്നുവെങ്കിലും അത് മനുഷ്യകുടുംബത്തിനപ്പുറം വ്യാപിക്കുന്നു.

ഇത് ദൈവത്തിൽ നിന്നുള്ള ഒരു പുതിയ സന്ദേശം, ലോകത്തിൽ നിന്ന് വിളിച്ചു. കാരണം, ദൈവത്തിൽനിന്നുള്ള ഒരു പുതിയ സന്ദേശത്തിനു മാത്രമേ അത്തരം അനുഗ്രഹമുണ്ടാവൂ. എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവ് ഓരോ മനുഷ്യരിലും സ്ഥാപിച്ചിരിക്കുന്ന വലിയ ജ്ഞാനം, വലിയ അനുകമ്പ എന്നിവയെ വിളിക്കാനുള്ള ശക്തി അതിനു മാത്രമേയുള്ളൂ.

ഒരു വ്യക്തിക്കും ഒരു തത്വശാസ്ത്രത്തിനും ഒരു ആശയ പഠനശാലക്കും ഇത്തരം ഒരു വിളി പുറപ്പെടുവിക്കാൻ സാധിക്കുകയില്ല.അത് എല്ലാ ജീവന്റെയും സ്രഷ്ടാവിൽ നിന്ന് തന്നെ വരണം.അത് ഈ മഹാകൂട്ടായ്മയുടെ തന്നെയും ദൈവത്തിൽ നിന്ന് വരണം- ഒരു ദൈവം, ഒരു സ്രോതസ്സ്, അതിന്റെ മാലാഖമാർ ഈ ലോകത്തെ നോക്കിപ്പാർക്കുന്നു, പക്ഷെ അതിന്റെ ശക്തി മനുഷ്യരാശിക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വ്യാപിച്ചു കിടക്കുന്നു.

ദൈവം എല്ലാ വ്യക്തികളിലും ഈ പരമജ്ഞാനത്തിന്റെ വിത്ത് സ്ഥാപിച്ചിട്ടുണ്ട് അതിനാൽ ഈ വിളിയോട് പ്രതികരണം ഉണ്ടായീടും.

പരമജ്ഞാനം എന്നത് എല്ലാ വ്യക്തികളിലും കണ്ടെത്തീടാനുള്ള മഹത്തായ ഒരു ബുദ്ധിയാണ് പക്ഷെ അതിന്റെ മൊത്തത്തിലുള്ള നില എല്ലാ ജീവന്റെയും സ്രഷ്ടാവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിങ്ങൾക്ക് സ്വയം വളരാനോ അല്ലെങ്കിൽ സമ്പന്നമാകാനോ മറ്റുള്ളവരുടെ മേൽ പ്രയോജനപ്പെടുത്തുകയോ ചെയ്യാവുന്ന ഒരു വിഭവമല്ല ഇത്. കാരണം പരമജ്ഞാനം ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യുകയില്ല. അതിൻറെ ഉദ്ദേശവും അതിന്റെ യാഥാർത്ഥ്യവും സർവ്വജീവിയുടെ സ്രഷ്ടാവിനോട് പ്രതികരിക്കണമെന്നും മനുഷ്യരാശി ഈ മഹാധാരയിലേക്കു കടന്നു കൊണ്ടിരിക്കുമ്പോൾ പുറത്തുവരുന്ന ഈ വിളിയോട് പ്രതികരിക്കണം എന്നുമാണ്.

കാരണം ലോകത്തിലെ കഠിനമായ പ്രയാസങ്ങൾക്കിടയിലും ഒപ്പം ദുർബലവും വിഘടിച്ചുനിൽക്കുന്നതുമായ മനുഷ്യവംശത്തിന്റെ മേൽ ഈ അവസരം മുതലാക്കുവാൻ മഹാകൂട്ടായ്മയിൽ നിന്ന് തന്നെയുള്ള പരസ്പരം എതിര് നിൽക്കുന്ന മത്സരിക്കുന്ന ശക്തികൾക്ക് മുന്നിലും പരാജയപ്പെടാനോ അതോ വിജയിക്കാനോ എന്ന് തീരുമാനിക്കുവാനുള്ള വഴിത്തിരിവാണിത്

ലോകമെമ്പാടുമുള്ള അനേകം ആളുകൾ വലിയൊരു അസ്വസ്ഥത അനുഭവിക്കുന്നു, ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് വലിയ അസ്വസ്ഥത കാണിക്കുന്നു, ഒപ്പം അതിന്റെ ഭാവിയെക്കുറിച്ചും മനുഷ്യത്വത്തിന്റെ ഭാവിയെക്കുറിച്ചും കടുത്ത ആശങ്കയുണ്ട്. മഹത്തായ ഒരു ശക്തിയുടെ കാലത്താണ് ജീവിക്കുന്നതെന്ന് അവർക്കറിയാം, മനുഷ്യരാശിയുടെ വിധി നിർണ്ണയിക്കുന്ന സമയം. വിജ്ഞാനപരമായ അനുഭവം, ശക്തമായ ഒരു അംഗീകാരം, ഒരു ഉൾക്കാഴ്ചയുള്ള ബോധം എന്നല്ലാതെ ഒരു ബുദ്ധിപരമായ ഒരു ധാരണയല്ല ഇത്, അവരുടെ ഉള്ളിലെ പരമജ്ഞാനത്തിൽ നിന്നും വരുന്നതാണിത്.

ഈ മഹത്തായ സമയത്തിൽ നിന്നും ഈ മഹത്തായ വഴിത്തിരിവിൽ നിന്നും ഒരു ഒളിച്ചോടൽ ഇല്ല. നിങ്ങളുടെ ഭാവനകളിലും വ്യക്തിഗത പരിശ്രമങ്ങളിലും സ്വയം മുഴുകി ഇരിക്കാൻ പറ്റില്ല. കാരണം നിങ്ങൾ ഈ മഹത്തായ സമയം, ഈ മഹാധാരയിൽ ഈ മഹാ വഴിത്തിരിവിൽ ഈ വെളിപാടിന്റെ സമയത്തു അന്ധനായും സ്വയം മുഴുകിയും പ്രവേശിക്കുകയാണെങ്കിൽ നിങ്ങൾക്ക് കാണുവാനോ കേൾക്കുവാനോ തയാറാകുവാനോ സാധിക്കുകയില്ല.

നിങ്ങൾ രക്ഷക്കായി ദൈവത്തോട് പ്രാർത്ഥിച്ചേക്കാം, അനുഗ്രഹത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചേക്കാം. പക്ഷെ രക്ഷയും അനുഗ്രഹവും നിങ്ങളുടെ ഉള്ളിൽ തന്നെ സ്ഥാപിച്ചിരിക്കുന്നു, നിങ്ങളുടെ പരമജ്ഞാനത്തിനുള്ളിൽ- കാത്തിരിക്കുകയാണ്, ഇങ്ങനെ ഒരു മഹത്തായ ശക്തി നിങ്ങളുടെ ഉള്ളിൽ ഉണ്ട് എന്നും ഇത് വിളിച്ചോടുകയും പിന്തുടരുകയും മറ്റേതിനേക്കാളും ഉപരിയായി മാനിക്കുകയും ചെയ്യണം എന്നും ഉള്ള ഒരു ധാരണയും പക്വതയും ആവശ്യവും നിങ്ങളിൽ ഉണ്ടാകാൻ വേണ്ടി.

ഇതു ദൈവവുമായുള്ള നിങ്ങളുടെ ബന്ധമാണ്. ഒപ്പം നിങ്ങളുടെ ഉള്ളിൽ അനുഭവപ്പെടുന്ന അടിയന്തിരാവസ്ഥ ദൈവം വിളിക്കുന്ന വിളിയാണ്, ഉണരാനുള്ള വിളി, ബദ്ധശ്രദ്ധനാകുവാനുള്ള, പ്രതികരിക്കുവാനുള്ള വിളി.

നിങ്ങളുടെ പങ്കാളിത്തം കൂടാതെ നിങ്ങളുടെ ജീവിതത്തിന് കൂടുതൽ സാധ്യത ഉണ്ടാകുമെന്നു ചിന്തിക്കരുത്. മാനവചരിത്രത്തിലെ ഏറ്റവും വലിയ സംഭവത്തിലൂടെ നിങ്ങൾക്ക് നിദ്രയിലാട് നിങ്ങളുടെ ചുറ്റുമുള്ള സാഹചര്യങ്ങളിൽ നിന്ന് പ്രയോജനം നേടാൻ കഴിയുമെന്നും കരുതരുത്. നിങ്ങൾ ജീവിക്കുന്ന മഹത്തായ കാലം ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ട് നിങ്ങൾക്ക് സമാധാനവും ശാന്തിയും കണ്ടെത്താനാകുമെന്ന് ചിന്തിക്കരുത്. അവിടെ സമാധാനവും ശാന്തിയും ഇല്ല. അവിടെ ആശ്വാസവും സുഖവും ഇല്ല.

വെളിപാടിന്റെ ഒരു സമയത്താണ് നിങ്ങൾ ജീവിക്കുന്നത്. മാനവികത അതിന്റെ ഏറ്റവും വലിയ ഘട്ടത്തെ നേരിടുന്നു, അതിന്റെ ഏറ്റവും വലിയ വെല്ലുവിളികൾ, ഏറ്റവും വലിയ അപകടം,ഒപ്പം ഗുരുതരമായ ഭയാനകമായ സാഹചര്യങ്ങൾക്കിടയിലും മനുഷ്യ സഹകരണവും ഐക്യവും സ്ഥാപിക്കാനുള്ള ഒരു വലിയ അവസരവുമാണിത്.

ഇത് നിങ്ങൾ കാണുന്നതിനും ഇത് നിങ്ങൾക്കറിയുന്നതിനും നിങ്ങൾ സ്വന്തം നിഷേധത്തെ മറികടക്കാൻ കഴിയണം. നിങ്ങളുടെ സംസ്കാരത്തിന്റെ അടിച്ചേല്പിക്കലുകളെ മറികടക്കാൻ നിങ്ങൾക്ക് കഴിയണം. നിങ്ങളുടെ സ്വന്തം മുൻഗണനകളെയും നിങ്ങളുടെ രക്ഷയ്ക്കായി ഉള്ള നിങ്ങളുടെ ശ്രമങ്ങളെയും മറികടക്കാൻ കഴിയണം. ഇത് സാധ്യമല്ലെന്ന് നിങ്ങൾ വിചാരിച്ചേക്കാം, എന്നാൽ നിങ്ങളുടെ ഉള്ളിലെ പരമജ്ഞാനത്തിന്റെ ശക്തി അത് ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുകയും മറ്റുള്ളവർക്ക് ഇത് ചെയ്യാൻ മറ്റുള്ളവരെ പ്രാപ്തമാക്കുകയും ചെയ്യും.

ഇപ്പോൾ വിളി പുറപ്പെടുവിക്കപ്പെടുകയാണ്. ദൈവത്തിൽനിന്നുള്ള ഒരു പുതിയ സന്ദേശം ലോകത്തിലുണ്ട്. സന്ദേശവാഹകൻ ലോകത്തിലുണ്ട്. പുതിയ സന്ദേശം അവതരിപ്പിക്കാൻ അവൻ തയ്യാറാണ്. അതിൽ അനുഗ്രഹം അടങ്ങിയിരിക്കുന്നു. അതിൽ മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നു. ഇതിൽ തയാറെടുപ്പ് അടങ്ങിയിരിക്കുന്നു.

ലോകത്തെ മതങ്ങളെ മാറ്റി സ്ഥാപിക്കുകയല്ല, പകരം അവരുടെ പൊതു അടിത്തറ സ്ഥാപിക്കാനും ശക്തിപ്പെടുത്താനും അവരെ ബോധവാന്മാരാക്കാനും ശക്തിയും ലക്ഷ്യവും നൽകുന്നതിനുവേണ്ടിയാണ് ഇതിവിടെ ഉള്ളത്. അതിനാൽ അവക്ക് ഒരു ഭാവിയുണ്ടാകും ഈ ലോകത്തിലും ഒപ്പം മനുഷ്യവംശം ഇപ്പോൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ജീവന്റെ മഹാകൂട്ടായ്മയിൽ തന്നെയും.

ഈ മഹത്തായ ഘട്ടത്തിന് മുൻപിൽ നിങ്ങളുടെ ഭരണകൂടങ്ങൾക്ക് ഉത്തരം കാണുകയില്ല. നിങ്ങളുടെ തത്വജ്ഞാനികൾക്ക് ഉത്തരം കാണുകയില്ല. ഒരുപക്ഷേ ജനം പരിഹാരത്തിന്റെ ഒരു ഭാഗം കാണുകയും അത് പ്രകടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും, അത് അത്യാവശ്യമാണ്, എന്നാൽ നിങ്ങളുടെ ഉള്ളിൽ ഒരു വലിയ ശക്തിയിൽനിന്നും നിങ്ങളുടെ അതിരുകൾക്കപ്പുറത്തുള്ള വലിയ അധികാരത്തിൽനിന്നും വേണം ആ ഉത്തരം വരുവാൻ.

മനുഷ്യ മനസിലുള്ള ഒരു വലിയ മാറ്റവും മാനുഷിക പെരുമാറ്റത്തിലെ ഒരു മാറ്റവും ആവശ്യമാണ്. ഈ കാര്യങ്ങൾ വലിയൊരു ശക്തിയാൽ അത്യന്താപേക്ഷിതമാവും നിങ്ങളുടെ ഉള്ളിലും ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങളിലുള്ള വലിയ പ്രതികരണത്തിലും ഒരു മഹത്തായ പ്രതികരണം വഴിയും ഇത് ആവശ്യമാണ്. എല്ലാവർക്കും പ്രതികരിക്കേണ്ടതില്ല, എന്നാൽ പല സ്ഥലങ്ങളിലും മതിയായ ആളുകൾ ഈ വിളിയും ഈ പ്രതികരണവും അനുഭവിക്കേണ്ടതായി വരും.

സമയം കുറവാണ്. അപ്രസക്തമോ പ്രതികരണശേഷി ഇല്ലാതായോ ആകാനുള്ള സമയംമല്ലിത്. മാറ്റത്തിന്റെ മഹതിരമാലകൾക്ക് മുൻപിൽ അജ്ഞരോ മൂടരോ ആകുന്നതിൽ യാതൊരു ആഡംബരവും ഇല്ല. കാരണം ലോകത്തിൽ ഒരു വലിയ ഇരുണ്ടതയുണ്ട്. മനുഷ്യർ മുൻപ് നേരിട്ടിട്ടുള്ള എന്തിനേക്കാളും കൂടുതൽ ആഴത്തിലുള്ളതും കൂടുതൽ ഭയാനകവുമായ ഒരു ഇരുട്ടിന്റേതാണ് അത്.

മനുഷ്യകുടുംബത്തെ അഭിമുഖീകരിക്കുന്ന ഒരു വലിയ ബലഹീനതയുടെ സമയത്താണ് അത് ലോകത്തിലേക്ക് കടന്നുവരുന്നത്. തകർച്ച നേരിടുന്ന ഒരു ലോകത്തെ അഭിമൂഖീകരിക്കുമ്പോൾ, ഒപ്പം നിങ്ങൾ ഈ മഹത്തായ തീരുമാനം നിങ്ങളുടെ മുൻപിൽ നേരിടുമ്പോൾ മനുഷ്യരാശി സ്വയം-നാശത്തിന്റെ പാത തിരഞ്ഞെടുക്കുമോ എന്ന കാര്യത്തിൽ, യുദ്ധം, മത്സരം, കലഹം എന്നിവയിൽ നിന്ന് ഉത്ഭവിക്കുന്ന പാത അല്ലെങ്കിൽ മറ്റൊരു പാത, മറ്റേതെങ്കിലും മാർഗ്ഗം, അംഗീകരിക്കപ്പെടുകയും അവകാശപ്പെടുകയും ചെയ്യുക, ആവശ്യപ്പെടുക, പ്രകടിപ്പിക്കുക, വലിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ സഹകരണത്തിനും ഐക്യത്തിനും വേണ്ടിയുള്ള പാത.

ലോകമെമ്പാടുമുള്ള അനേകം ആളുകൾ ഈ മഹത്തായ അപകടത്തിന്റെ തെളിവുകൾ കാണാൻ തുടങ്ങുന്നു. എന്നാൽ പലരും ഉറങ്ങിക്കിടപ്പുണ്ട്, അവരുടെ സ്വന്തം പൂർത്തീകരണത്തെക്കുറിച്ചു സ്വപ്നം കാണുകയും, ലോകമെമ്പാടും നടമാടിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മഹതിരമാലകളെക്കുറിച്ചു അശ്രദ്ധരും അജ്ഞരുമായി ഇരിക്കുന്നു.

അതിനാൽ മഹത്തായ ഭീഷണി തിരിച്ചറിഞ്ഞ്, വലിയ മുന്നറിയിപ്പ് കേൾക്കാനും സകലജീവിയുടെ സ്രഷ്ടാവിങ്കൽനിന്ന് വലിയ അനുഗ്രഹം ലഭിക്കുവാനും,പ്രതികരിക്കാൻ സാധിക്കുന്ന അത്രേം ആളുകൾ പൂർണമായും പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്.

മാനവികതയ്ക്ക് ഒരു ഉത്തരം ഉണ്ട്, പക്ഷെ അത് മനുഷ്യരാശിക്ക് മുഴുവനായും സ്വന്തമായി നിർമ്മിക്കാവുന്ന ഒരു ഉത്തരമല്ല. കാരണം, ജനങ്ങൾക്ക് പരസ്പരം കൂടുതൽ സേവനത്തിലേക്ക് വിളിക്കാനുള്ള അധികാരം ഉണ്ടായിരിക്കണം ഈ ഉത്തരത്തിന്. മനുഷ്യരാശിയെ ഇപ്പോഴും പരസ്പരം എതിരായി നിർത്തുന്ന മാനസികവും, സാമൂഹികവും, രാഷ്ട്രീയവുമായ ആശയങ്ങളെയും പ്രവണതകളെയും മറികടക്കുന്നതിനും മാറ്റപെടുന്നതിനും ഉള്ള ഒരു ശക്തി ഇതിനുണ്ടാവണം.മനുഷ്യകുടുംബത്തിൽ സഹാനുഭൂതിയും സഹിഷ്ണുതയും ക്ഷമയും പ്രേരിപ്പിക്കുന്ന അത്രയും മഹത്വമുള്ള ഒരു ശക്തിയായിരിക്കണം അത്.

ആശയങ്ങളുടെ ഒരു കൂട്ടം മാത്രമായിരുന്നില്ല ഇത്. ഇത് വീണ്ടെടുപ്പിന്റെ ശക്തിയാണ്. ദൈവത്തിൽ നിന്നുള്ള ഒരു വിളി, ദൈവ സൃഷ്ടിയിൽ നിന്നുള്ള ഒരു പ്രതികരണമാണിത് – ആളുകളുടെ ഉള്ളിൽ നിന്നുള്ള ഒരു പ്രതികരണമാണ്, നിങ്ങളുടെ ഉള്ളിൽ ഒരു പ്രതികരണം.

അതിനാൽ, അനുഗ്രഹം സ്വീകരിക്കുക. നിങ്ങൾ അത് ബുദ്ധിപരമായി മനസിലാക്കാൻ കഴിയില്ല, എന്നാൽ നിങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയും, അത് യഥാർത്ഥമാണെന്നറിയാം. നിങ്ങൾക്കുള്ളിൽ നീങ്ങുന്ന ഈ പ്രതികരണം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും.

ഈ പ്രതികരണം ബഹുമാനിക്കുകയും നിങ്ങളുടെ ബോധവത്കരണത്തിൽ അത് പുറത്തുവരാൻ അനുവദിക്കുകയും ചെയ്യുക. അത് നിങ്ങളെ മുന്നോട്ട് നയിക്കാൻ അനുവദിക്കുക. സ്രഷ്ടാവ് നിങ്ങൾക്ക് നൽകുന്ന മാർഗനിർദേശമാണ് അത്. നിങ്ങൾ അതിനു ചുറ്റും ഉറങ്ങിക്കിടന്ന പോലെ അത് നിങ്ങളുടെ ഉള്ളിൽ ഉറങ്ങികിടന്നിരുന്നു.

ഇപ്പോൾ അത് ഉണരണം കാരണം അതിന്റെ ഉയർന്നു വരവിനു വേണ്ടിയുള്ള സമയം വന്നിരിക്കുന്നു. വ്യക്തവും വസ്തുനിഷ്ഠവുമായ കണ്ണുകളോടെ നിങ്ങൾ ലോകത്തിലേക്ക് നോക്കണം.നിങ്ങളെ കൂടുതൽ ബലഹീനവും അന്ധതയും ദുർബലവും ആക്കുന്ന കുട്ടിത്തവും മൂഢവുമായ എല്ലാ പ്രവർത്തനങ്ങളും നിങ്ങൾ ഇപ്പോൾ മാറ്റിവെക്കണം.

ഇത് വെളിപാടിൻറെ സമയമാണ്. മനുഷ്യജീവിതത്തിന്റെ സൃഷ്ടാവിനു മനുഷ്യനും ജ്ഞാനവും അറിവും,ഒരു പുതിയ പ്രചോദനവും ആത്മീയ ശക്തിയും പ്രധാനം ചെയ്യാനുള്ള മഹത്തായ അവസരങ്ങളുടെ നിമിഷം, മനുഷ്യകുടുംബത്തിനായുള്ള വലിയ വഴിത്തിരിവുകളിൽ അത്തരം അവസരങ്ങൾ വളരെ അപൂർവ്വമായി മാത്രമേ ഉണ്ടാകൂ.

ഇത് നിങ്ങളുടെ സമയമാണ്. ഈ സമയത്തിന് വേണ്ടിയാണു നിങ്ങൾ വന്നത്. കാരണം നിങ്ങൾ ഈ ലോകത്തിലേക്ക് മാലാഖവൃന്ദത്തിന്റെ സഹായത്തോടെ എല്ലാ വഴികളും താണ്ടി വന്നത് ഇവിടെ കേവലം ഒരു ഉപഭോക്തതാവാകനല്ല, നിങ്ങൾക്കായി ഒരു കൂടു പണിയാനോ അല്ല, സ്വയം സമ്പന്നമാകണോ മറ്റുള്ളവരുമായി ഈ സമൃദ്ധിയായി പോരാടാനോ അല്ല.

ഒരു പക്ഷെ ഈ നിമിഷത്തിൽ ഇവിടെ നിങ്ങളുടെ ജീവിതത്തിന്റെ യാഥാർത്ഥ്യമായിരിക്കാം ഇത്, പക്ഷെ നിങ്ങളുടെ വലിയ യാഥാർത്ഥ്യമല്ല, അത് ലോകത്തിലേക്ക് കൂടുതൽ വിലപ്പെട്ട എന്തെങ്കിലും കൊണ്ടുവരുക എന്നതാണ്, ലോകത്തിന് സ്വയം നൽകാൻ കഴിയില്ലാത്ത എന്തോ ഒന്ന്, ഒപ്പം ഈ സമ്മാനം നിങ്ങളുടെ ജീവിതത്തെ പുനർനിർമ്മിക്കാനും ലോകത്തിൽ ഉള്ള ജീവിതത്തിനും മനുഷ്യവംശത്തിനും സേവനം നൽകാനും വേണ്ടി നിങ്ങളുടെ ജീവിതത്തിനു ഒരു പുതിയ ദിശ നല്കാൻ.

എന്നിരുന്നാലും, ഒരു വലിയ വിളിയും കൂടുതൽ സാഹചര്യങ്ങളും കൊണ്ട് ഒരു ഉദ്ദേശ്യം സജീവമാക്കണം. അതിനാൽ, വരുന്ന മഹത്തായ തിരമാലകളിൽ നിന്ന് നിങ്ങൾ ചുരുങ്ങരുത്, എന്നാൽ അവയെ നേരിടുക. അവയുടെ നിഴലിൽ നിങ്ങൾ ഭയചകിതരാവുകയും അനിശ്ചിതത്തിലാവുകയും ചെയ്യാം, എന്നാൽ അവയുടെ യാഥാർത്ഥ്യം നിങ്ങളുടെ ഉള്ളിൽ ഒരു ആത്മീയ ശക്തിയെ ഉത്തേജിപ്പിക്കുകയും ചെയ്യും, ഒപ്പം ഈ ആത്മീയ ശക്തി വരുന്നത് ഈ വിളി മൂലമായിരിക്കും, ഈ അനുഗ്രഹം നിമിത്തമായിരിക്കും.

കാരണം ദൈവം ഉറങ്ങിക്കിടക്കുന്ന എല്ലാവരെയും ഇപ്പോൾ വിളിച്ചുണർത്തുകയാണ് അവരുടെ പരിപൂർണതയുടെയും ആകുലതയുടെയും സ്വപ്നങ്ങളിൽ നിന്ന്, ഈ ലോകത്തിനു നൽകുവാനായി തങ്ങൾക്ക്‌ നല്കപ്പെട്ടിരിക്കുന്ന സമ്മാനങ്ങൾ നൽകുന്നതിന് തയ്യാറാകുവാനും ബുദ്ധിമുട്ടു നേരിടുന്ന മനുഷ്യകുലത്തിനു നൽകുവാനും, വരാനിരിക്കുന്ന കുറച്ചു വർഷങ്ങൾക്കുള്ളിൽ വലിയ തോതിൽ ഭാവി നിർണയിക്കപ്പെടാൻ പോകുന്ന ഒരു മനുഷ്യവംശത്തിന്.

പല കാര്യങ്ങൾക്കുവേണ്ടി നിങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചേക്കാം. നിങ്ങൾക്ക് സംരക്ഷിക്കപ്പെടാൻ ആവശ്യപ്പെടാം. നിങ്ങൾക്ക് അവസരത്തിനും പ്രയോജനത്തിനും വേണ്ടി പ്രാർത്ഥിക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ക്ഷേമത്തിനായി നിങ്ങൾക്കു പ്രാർഥിക്കാവുന്നതാണ്. എന്നാൽ അനുഗ്രഹത്തിന് തന്നെ അപ്പുറം നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പ്രതികരണം മറ്റൊന്നുമില്ല, അതിനപ്പുറം നല്കാൻ പറ്റുന്ന മറ്റൊരു സമ്മാനവും ഇല്ല. നിന്റെ ഉള്ളിൽ നിന്നു വരുന്ന,ഒരു വലിയ ചോദ്യത്തോടാണ് അനുഗ്രഹം പ്രതികരിക്കുന്നത് നിന്റെ ആത്മാവിന്റെ ആവശ്യകതയിൽ നിന്നാണ് അനുഗ്രഹം പ്രതികരിക്കുന്നത്. അത് ബുദ്ധിപരമായി അല്ലെങ്കിൽ നിമിഷങ്ങളുടെ ആവശ്യങ്ങൾക്ക് അപ്പുറത്തേക്ക് ഉള്ള വളരെ വലിയ ആശയവിനിമയമാണ്. നിങ്ങൾ ചോദിക്കാൻ പഠിച്ചതിനേക്കാൾ വളരെ അധികം അത് നൽകുന്നു.

ഇതൊരു വഴിയാണ്. ഇതൊരു പാതയാണ്. അത് ഒരു ബോധമാണ്. അത് ഒരു യാത്രയാണ്. കയറാനുള്ള ഒരു മലയാണിത്. ഇതാണ് അനുഗ്രഹം.
അതാണ് നിങ്ങളുടെ ജീവിതത്തെ പുനർക്രമീകരിക്കുകയും അതിന് അർഥം നൽകുകയും ചെയ്യുക. അതാണ് നിങ്ങളുടെ ചിന്തകൾ സംഘടിപ്പിക്കുകയും അസ്ഥിരതയിൽ നിന്നും, അസ്വാസ്ഥ്യത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യുക.നിങ്ങളുടെ സാഹചര്യങ്ങളെ പരിഗണിക്കാതെ, നിങ്ങളുടെ ജീവിതത്തിലേക്ക് അനുഗ്രഹം കൊണ്ടുവരാൻ ഇത് സഹായിക്കും, അങ്ങനെ മറ്റുള്ളവർക്ക് ഇത് കാണാനും അത് ആസ്വദിക്കാനും അതിനോട് പ്രതികരിക്കാനും കഴിയും.വാക്കുകൾക്ക് അതീതമാണിത്. സ്പർശനത്തിനും അതീതമാണ് ഇത്. എന്നിരിന്നാലും വലിയ പ്രതിഫലങ്ങൾ എല്ലാം മനുഷ്യകുടുംബത്തിലേക്ക് കൊണ്ടുവരാനുള്ള ശക്തിയുണ്ട് ഇതിന്.

മനുഷ്യത്വത്തെ ഒരുക്കുവാനും സംരക്ഷിക്കുവാനും കഴിയുന്ന അനുഗ്രഹമാണ് അത്. അത് അനിശ്ചിതവും ബുദ്ധിമുട്ടും നിറഞ്ഞ കാലഘട്ടങ്ങളിലൂടെ നിങ്ങൾക്ക് വഴി തരുന്ന അനുഗ്രഹമാണ്. അനുഗ്രഹത്തിന് മാത്രമേ ലോകത്തിലുള്ള വലിയ ഇരുട്ടിനായി നിങ്ങളെ തയ്യാറാക്കുവാൻ സാധിക്കുകയുള്ളു- ലോകത്തിലുള്ള ഓരോ വ്യക്തിയുടെയും ഭാവിയും ഭാവിയിലുള്ള ഓരോ വ്യക്തിയുടെയും ഭാവിയും നിർണയിക്കാൻ സാധിക്കുന്ന മഹാന്ധകാരം.

മാനുഷിക ഐക്യം, മാനുഷിക ശക്തി, മാനുഷിക ജ്ഞാനം എന്നിവ മുന്നോട്ടു വരുവാനുള്ള ഒരു സമയമാണ് ഇത്.കാരണം ഇപ്പോൾ നിങ്ങൾ ലോകത്തിനുമപ്പുറം ഉള്ള മത്സരം നേരിടേണ്ടിവരും, ലോകത്തിലെ ദുരന്തശേഷിയുള്ള സാഹചര്യങ്ങളും.മനുഷ്യന്റെ എല്ലാ കാലത്തെയും നിലനിൽപ്പ് വെച്ചുനോക്കുമ്പോൾ അത്യപൂർവമായ ഒരു കൂട്ടം സാഹചര്യങ്ങളാണ് ഇവയെല്ലാം.അത്തരമൊരു യാഥാർഥ്യം ചില വിദൂര ഭാവിയിൽ ഉള്ളതാണെന്നോ ഇപ്പോൾ നിങ്ങൾക്കാവില്ലെന്നോ ചിന്തിക്കരുത്. നിങ്ങൾക്ക് വലിയ വെല്ലുവിളി കാണാൻ കഴിയാത്തപക്ഷം, വലിയ ആവശ്യം നിങ്ങൾക്ക് അനുഭവപ്പെടില്ല.നിങ്ങൾക്ക് വലിയ ആവശ്യം അറിയില്ലെങ്കിൽ, നിങ്ങൾ അനുഗ്രഹം അംഗീകരിക്കില്ല. അനുഗ്രഹത്തിന്റെ ആവശ്യം നിങ്ങൾക്ക് അനുഭവപ്പെടില്ല.അനുഗ്രഹം ഇല്ലാതെ നിങ്ങൾ കാണില്ല, മാനവികത ദീർഘകാലാടിസ്ഥാനത്തിൽ, പ്രമാദവും, വിഷമകരവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകും എന്ന്.

മനുഷ്യവംശത്തിന് സ്വയം തിരിച്ചറിയാൻ സാധികുന്നില്ലെങ്കിൽ കൂടിയും ദൈവം മനുഷ്യവംശത്തിന്റെ ദുരന്തത്തെ തിരിച്ചറിയുന്നു.

നിങ്ങളുടെ ഉള്ളിൽ ഇനിയും പൂർണ്ണമായി അനുഭവപ്പെടുന്നില്ലെങ്കിലും നിങ്ങളുടെ ആത്മാവിന്റെ ആവശ്യം ദൈവം അറിയുന്നു.മനുഷ്യകുലത്തിനു എന്താണ് വരാൻ പോകുന്നത് എന്ന് ദൈവം അറിയുന്നു അതിനാൽ മനുഷ്യരാശിയെ തയ്യാറാക്കുവാൻ വേണ്ടി വിളിക്കുകയാണ്. തയ്യാറെടുക്കാൻ വേണ്ടി ഉണരാനും ബോധവാന്മാരാകുവാനും. ദൈവഹിതവും മാനുഷികമായ തീരുമാനങ്ങളും ഒന്നുമല്ല. അതിനാൽ, ഫലം ജനങ്ങളുടെ കൈകളിലാണ്. സ്രഷ്ടാവ് ഇതിനകം പരമജ്ഞാനം നൽകിയിട്ടുണ്ട്. ദൂതന്മാർ ലോകം മുഴുവൻ നോക്കിപ്പാർക്കുന്നു. പക്ഷെ ജനങ്ങളുടെ കൈകളാലാണ് ഫലം.

മഹാകൂട്ടായ്മയിലെ മറ്റു പലവംശങ്ങളും മുൻപ് പല സമയങ്ങളിലായി തിരഞ്ഞെടുത്തതുപോലെ ആളുകൾക്ക് തിരഞ്ഞെടുക്കാം പരാജയപ്പെടാൻ തകർക്കപെടാൻ പുറമെ നിന്നുള്ള ശക്തികളുടെ ആധിപത്യത്തിനും പ്രേണകൾക്കും മുൻപിൽ വീണുപോകുവാൻ.നിങ്ങളുടെ ലോകത്തും അതില്ലെങ്കിൽ പ്രപഞ്ചത്തിന്റെ മഹത്തായ വിശാലതയിലും ഇതു പല തവണ സംഭവിച്ചിട്ടുണ്ട്.ദൈവം ഇച്‌ഛിക്കുന്നതും ജനങ്ങൾ തിരഞ്ഞെടുക്കുന്നതും സ്വയം ആഗ്രഹിക്കുന്നതും ഒന്നല്ല. അതാണ് പ്രശ്നം. അതാണ് കുഴക്കുന്ന പ്രശ്നം എന്നത്. അതാണ് വലിയ വേർപിരിയൽ സൃഷ്ടിക്കുന്നത്. ഇതാണ് പരമജ്ഞാനത്തെ പിന്തുടരുന്നതിൽ നിന്നും നിങ്ങളെ നിഷ്ക്രിയരാകുന്നത്. ഇതാണ് ആളുകളെ അന്ധരാക്കി മാറ്റി, വിഡ്ഢിത്തവും വിനാശകരമായ പെരുമാറ്റവും ഉണ്ടാകുന്നത്. അതിനാൽ, നിങ്ങൾക്ക് പ്രശ്നം തിരിച്ചറിയാൻ കഴിയുമെങ്കിൽ, പരിഹാരം തിരിച്ചറിയാൻ തക്കവിധം നിങ്ങൾ സ്വയം ഒരു സ്ഥാനം നേടുന്നു.

വിളി ദൈവത്തിൽ നിന്ന് തന്നെ വരണം. ഉത്തരം നിങ്ങളുടെ ഉള്ളിലും മറ്റുള്ളവരുടെ ഉള്ളിലും ഉള്ള പരമജ്ഞാനത്തിനും ഉള്ളിൽ തന്നെ ഉണ്ട്.

ഈ പരമജ്ഞാനം എല്ലാവരിലും നിലകൊള്ളുന്നതിനാൽ ഇത് തമ്മിൽ മത്സരമോ അല്ലെങ്കിൽ വൈരുദ്ധ്യമോ ഇല്ല.നിങ്ങളുടെ തത്വങ്ങളിൽ നിന്നും, ആശയങ്ങളിൽ നിന്നും, നിങ്ങളുടെ കുറിപ്പുകളിൽ നിന്നും നിങ്ങളുടെ സമൂഹത്തിന്റെ കുറിപ്പുകളിൽ നിന്നും എത്ര വ്യത്യസ്തമാണിത്.

ഒടുവിൽ മനുഷ്യവംശം ധീരമായ തീരുമാനങ്ങൾ എടുക്കുകയും ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കുകയും വേണ്ടിവരും. പക്ഷെ വിളി ഇവിടെയാണ്.

നിങ്ങളുടെ തീരുമാനങ്ങളും നിങ്ങളുടെ പ്രവൃത്തികളും അനുഗ്രഹത്തെ പിന്തുടരുകയും അതിനുപകരം ചെയ്യാതിരിക്കുകയും വേണം.

അനുഗ്രഹത്തിന്റെ ദാനം ലഭിക്കാൻ സ്വയം അനുവദിക്കുക, തുടർന്ന് പടിപടിയായി, എന്തു ചെയ്യണമെന്ന് നിങ്ങൾക്കറിയാം-നിങ്ങൾ ഏതെല്ലാം നടപടികളാണ് നടത്തേണ്ടത്, നിങ്ങൾ കടന്നുപോകേണ്ട നിലകളും നിങ്ങളുടെ സ്വന്തം ചിന്തയിൽ കൊണ്ടുവരേണ്ട മാറ്റവും നിങ്ങളുടെ സാഹചര്യങ്ങളും. പ്രവർത്തിയും മനസിലാക്കലും അനുഗ്രഹത്തെ പിൻചെല്ലുന്നു.നൽകാൻ, നിങ്ങൾ ആദ്യം സ്വീകരിക്കണം. അറിയാൻ, നിങ്ങളുടെ കണ്ണുകൾ ആദ്യം തുറന്നുവയ്ക്കണം. പ്രതികരിക്കാൻ ശക്തിയും ധൈര്യവും ഉണ്ടായിരിക്കേണ്ടതിന്. നിങ്ങൾ ആവശ്യം കാണുന്നതിന് ജീവിച്ചിരിക്കുന്ന കാലത്തിന്റെ മഹത്വം നിങ്ങൾ കാണേണ്ടതുമാണ്.

നിങ്ങൾ നിങ്ങളുടെ മനസ്സും നിങ്ങളുടെ വികാരങ്ങളും ഒരുക്കേണ്ടതുണ്ട്. ഈ അനുഗ്രഹം സ്വീകരിക്കുവാനായും നിങ്ങളുടെ ഉള്ളിൽ ഈ മഹത്തായ പ്രതികരണം അനുഭവിക്കുവാനായും, നിങ്ങളുടെ ഉള്ളിലെ പരമജ്ഞാനത്തിൽ നിന്നുള്ള മഹത്തായ വിളി സ്വീകരിക്കുവാനായും നിങ്ങൾ നിങ്ങളെ തന്നെ തയ്യാറാക്കേടത്തുണ്ട്. നിങ്ങൾ ഈ പരമജ്ഞാനം ഉയർന്നു വരുവാൻ പതിയെ അനുവദിക്കണം ഇതിനെ ഏതെങ്കിലും തരത്തിൽ നിയന്ത്രിക്കാനോ മേൽകൈ നേടാനോ കൗശലത്താൽ സാധിച്ചെടുക്കാനോ ശ്രമിക്കാതെ.

ഈ രീതിയിൽ, അനുഗ്രഹം നിങ്ങളുടെ ഉള്ളിൽ പിടിക്കുകയും നിങ്ങളിൽ വളരുകയും ചെയ്യുന്നു. കാരണം അനുഗ്രഹം ഒരു നിമിഷത്തേക്ക് ഉള്ള ഒന്നല്ല. ഇത് ഇടിമിന്നലിന്റെ പ്രകാശം പോലെ നിങ്ങൾ അനുഭവിക്കുന്ന എന്തെകിലും അല്ല. ഇത് രാത്രിയിൽ ഉദ്യാനത്തിൽ ഒരു നിമിഷത്തേക്ക് വെട്ടിത്തിളങ്ങുന്നില്ല.

അത് ഉദയന പ്രക്രിയ ആരംഭിക്കുന്നു. ഇത് പുതുക്കൽ പ്രക്രിയ ആരംഭിക്കുന്നു. ഇവിടെ നിങ്ങളുടെ ജീവിതത്തിന്റെ ബാക്കി നിർവ്വഹിക്കുവാനും പൂർത്തീകരിക്കാനും കഴിയുന്ന വീണ്ടെടുപ്പിന്റെ പ്രക്രിയ ആരംഭിക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം അതാണ്. അതാണ് നിങ്ങളുടെ ആത്മാവിലും ഇവിടെ താമസിക്കുന്ന എല്ലാവരുടെയും ഏറ്റവും വലിയ ആവശ്യവും.

ഇപ്പോൾ അനുഗ്രഹത്തിന്റെ ശക്തിയും നിങ്ങളുടെ സാഹചര്യത്തിന്റെ വ്യാപ്തിയും നിങ്ങൾക്ക് ശക്തമായി വെളിപ്പെടട്ടെ.

ഭയവും, അരക്ഷിതത്വവും, അപര്യാപ്തതയുടെ പ്രാഥമിക വികാരങ്ങളിലൂടെ കടന്നുപോകുന്നതിനും അതുവഴി പ്രതികരിക്കുവാനും നിങ്ങളുടെ ജീവിതത്തിനുള്ളിൽ സംഭവിക്കുന്ന വിളിയോട് പ്രതികരിക്കുവാൻ അനുവദിക്കുവാനും, ഇന്നും, നാളെയും, ഓരോ ദിവസവും ഇത് സംഭവിക്കുന്നത് അനുവദിക്കുവാനും. കാരണം ഇത് വെളിപാടിന്റെ സമയമാണ്. ഒപ്പം നിങ്ങൾ ഈ സമയം ഇവിടെ ആയിരിക്കുന്നു.